പേജുകള്‍‌

ബ്ലോഗ് ആര്‍ക്കൈവ്

2009 ഒക്‌ടോബർ 30, വെള്ളിയാഴ്‌ച

ചെറിയ തീപൊരികള്‍ വലിയ പൊട്ടിത്തെറികളാകുന്നത്



ഇരുപത്തിയഞ്ച് വര്ഷം മുമ്പായിരുന്നു സംഭവം,വളരെ സ്നേഹത്തോടെ ജീവിച്ചിരുന്ന ഭാര്യ ഭര്‍ത്താക്കന്മാരയിരുന്നു അവര്‍ .ആദ്യ വര്‍ഷങ്ങളിലായി അധികം വൈകാതെ തന്നെ ഒരാണ്‍ കുഞ്ഞും ഒരു പെണ്‍കുഞ്ഞും പിറന്നു. പിന്നീട് ഒരു ആണ്‍ കുഞ്ഞിനു കൂടി ജന്മം നല്‍കി .പട്ടിണിയും പരിവട്ടവുമായി ജീവിതം മുമ്പോട്ട് നീക്കുംപോഴും പരസ്പരമുള്ള സ്നേഹവും തിരിച്ചറിവും അവരെ അസ്വാരസ്യങ്ങള്‍ ഇല്ലാതെ മുമ്പോട്ട്‌ നീക്കി.പല രാത്രികളും അന്തിപ്പട്ടിണിക്ക് പോലും ഒന്നും കഴിക്കാതെ കിടന്നുറങ്ങിയിട്ടുണ്ട്. അന്ന് പിന്നെ അങ്ങനെയായിരുന്നു. ഇടത്തരക്കാരെന്റെ വീട്ടില്‍ കഞ്ഞി ,മുതലാളിയാനെങ്കില്‍ ചോറുണ്ടാകും .കടം പോലും ആരും കൊടുക്കതിരുന്നു ഒരു കാലമായിരുന്നു. പറഞ്ഞു വന്നത് അതല്ല; ഭര്‍ത്താവിന്റെ വീട്ടില്‍ ഉള്ള മറ്റു അംഗങ്ങള്‍,ഭര്‍ത്താവിന്റെ ഉപ്പ ,ഉമ്മ,രണ്ടു അനിയന്മാര്‍.അതില്‍ ഉപ്പയും ഉമ്മയും കുറച്ചു സ്ട്രോങ്ങ്‌ ആണ് , സ്ട്രോങ്ങ്‌ എന്ന് പറഞ്ഞാല്‍ അത്ര വലിയ സ്ട്രോങ്ങ്‌ ഒന്നുമല്ല ,എന്നാലും തെറ്റുകള്‍ കണ്ടാല്‍ പറയും ,ചിലപ്പോള്‍ അല്പം ശകാരത്തിന്റെ ഭാഷയിലായിരിക്കും.പിന്നെ ഇതൊക്കെ നമ്മുടെ നന്മക്ക്‌ എന്ന് വിചാരിച്ചു ക്ഷമിച്ചു നിന്നാല്‍ ഒരു പ്രശ്നവുമില്ലതാനും.അനിയന്മാര്‍ തനി പാവങ്ങളും.

ആറോഏഴോ വയസ്സുള്ള കൊച്ചു കുഞ്ഞിനെ കോലായില്‍ ഇരുത്തി അവള്‍ അടുക്കളപ്പണിക്ക് പോയതായിരുന്നു.ഏതോ ഒരു നിര്‍ഭാഗ്യ നിമിഷം എന്നെ പറയേണ്ടൂ,കുട്ടി ഇഴഞ്ഞു നീങ്ങി താഴെ മുറ്റത്തേക്ക്‌ മറിഞ്ഞു വീണു.ചെറുതായി ചുണ്ടില്‍ ഒരു മുറിവ് സംഭവിച്ചു.പക്ഷെ കൊച്ചു കുഞ്ഞെല്ലേ പേടിച്ചു നന്നായി കരഞ്ഞു. ഭര്‍ത്താവിന്റെ ഉപ്പ നന്നായി ചീത്ത പറഞ്ഞു,അവള്‍ നിര്‍ത്താതെ കരഞ്ഞു. ആ സമയത്താണ് അവളുടെ ഉമ്മ മകളുടെ സുഖവിവരങ്ങള്‍ അറിയാനായി വരുന്നത്, തേങ്ങലോടെ കരയുന്ന മകളെ കണ്ടു ഉമ്മ ഞെട്ടി,പരിഭ്രമവും ദേഷ്യവും വിഷമവും ഇടകലര്‍ന്ന ആ നിമിഷത്തില്‍ ആ ഉമ്മ എന്തൊക്കെയോ പറഞ്ഞു,

ഇടപെടാനോ സംസാരിക്കാനോ ഭര്‍ത്താവില്ലാത്ത സമയം..........പ്രശ്നങ്ങള്‍ കൂടുതല്‍ വഷളായി .അവളെ അവളുടെ ഉമ്മ നിര്‍ബന്ധിച്ചു കൂട്ടിക്കൊണ്ടു പോയി, ആറോ ഏഴോ മാസം മാത്രം പ്രായമുള്ള മുലകുടിപ്രായം വിട്ടുമാറാത്ത കുഞ്ഞിനെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ വിട്ടുകൊടുത്തില്ല.

പിന്നെ പണ്ടൊക്കെ കുടുംബങ്ങള്‍ തമ്മിലുള്ള ഈഗോ വല്ലാതെ രൂക്ഷമായിരുന്നല്ലോ, പ്രശ്നം കൂടുതല്‍ കൂടുതല്‍ വഷളായി കൊണ്ടിരുന്നു.ഓമനയോടെ എപ്പോഴും നെഞ്ചോട്‌ ചേര്‍ത്ത് വെച്ച പ്രിയപ്പെട്ട കുഞ്ഞു നഷ്ട്ടപ്പെട്ട വേദന ഒരു ഭാഗത്ത്‌, മുലയില്‍ പാല് കൂടി വീര്‍ത്ത്‌ അസഹ്യമായ വേദന ,വീട്ടുകാരുടെ വെറുപ്പും കുറ്റപ്പെടുത്തലുകളും, ഭര്‍ത്താവിനെ കാണാത്ത ,ആശ്വാസം ലഭിക്കാത്തതിന്റെ വ്യാകുലതകള്‍ .......... ഏതൊരു പെണ്ണും മാനസ്സികമായി തകരുന്ന സമയം.ജീവിതം അവസാനിപ്പിക്കാന്‍ പോലും ആഗ്രഹിച്ചു,പക്ഷെ കണ്ണിലേക്ക്‌ കയറി വരുന്നത് മൂന്നു പിഞ്ചു കുഞ്ഞുങ്ങള്‍ .

ഇവിടെ ഭര്‍ത്താവ്‌ ,ഒരു കാരണവുമില്ലാതെ മൂന്നു കുഞ്ഞുങ്ങളെ ബാലിയാടാക്കുന്നത്തിലെ വേദന ,ചെറിയ കുഞ്ഞിന്റെ ഉമ്മയെ ചോദിച്ചുള്ള കരച്ചില്‍ ,മുലപ്പാലിന് വേണ്ടിയുള്ള കുട്ടിയുടെ നിലവിളികള്‍,തുള്ളിക്കളിക്കേണ്ട മൂത്ത കുഞ്ഞുങ്ങള്‍ കണ്ണീരുമായി ചിന്താകുലരായി ഇരിക്കുന്ന കാഴ്ച്ച, ഉപ്പയുടെ കടുംപിടുത്തം .നഷ്ട്ടപ്പെട്ടത് ഒന്നും തിരിച്ചു കിട്ടില്ലെന്ന വല്ലാത്ത ആശങ്ക.................ഒരു മനുഷ്യന്‍ ഭ്രാന്തനെ പോലെ അലയുകയാണ്,എന്ത് ചെയ്യണമെന്നോ പറയണമെന്നോ അറിയാതെ,

പിന്നെ നാട്ടുകാര്‍ ഇടപെടുന്നു.മധ്യസ്തന്മാര്‍ ഇടപെടുന്നു.....എല്ലാ നാട്ടിലെയും മധ്യസ്തന്മാര്‍ തമ്മില്‍ ഒരു ടൈഅപ്പ് ഉണ്ടല്ലോ , പ്രശ്നങ്ങള്‍ കൂടുതല്‍ സന്കീര്‍ണമാവുകയാണ് .വേണ്ടവരൊക്കെ കലക്ക് വെള്ളത്തില്‍ മീന്‍ പിടിച്ചു.

വേദനയുടെയും വിരഹത്തിന്റെയും കരച്ചിലിന്റെയും നീണ്ട ആറു മാസങ്ങള്‍ക്ക്‌ ശേഷം കൂടുതല്‍ ഉപയകക്ഷി ചര്‍ച്ചകള്‍ ഇല്ലാതെ അവര്‍ ഒന്നിച്ചു. ഒരു തിരിച്ചറിവ്, ഒരു പ്രശ്നവും എവിടെയും ഉണ്ടായിട്ടില്ല.

വീറും വാശിയും കൊണ്ടെത്തിക്കുന്നത് പറക്കമുറ്റാത്ത മൂന്നു കുഞ്ഞുങ്ങളുടെ അപകടംനിറഞ്ഞ ഭാവിയിലാണ്‌ എന്ന് തിരിച്ചറിയാന്‍ അനങനെ അരക്കൊല്ലം വേണ്ടി വന്നു .

എവിടെയാണ് പിഴച്ചത്....... പ്രതീക്ഷികള്‍ക്കും ഊഹങ്ങള്‍ക്കും അപ്പുറത്ത് എതെങ്കിലും ദുര്‍ഘട നിമിഷങ്ങളില്‍ ഉരസി വിടുന്ന ചെറിയ തീപ്പൊരികള്‍ ചിലപ്പോള്‍ വലിയ തീജ്ജ്വാലകളും പൊട്ടിത്തെറികളും ആകുന്നത് ഇങ്ങനെയാണ്. ക്ഷമ കൈവിടാതെ നിന്നാല്‍ ജീവിതം സ്വൈരമാക്കാം.പിന്നെ ഈഗോ ക്ലാഷുകള്‍ വലിയ അപകടം തന്നെയാണ്. സമൂഹത്തെ ബഹുമാനിക്കുകയാണ് വേണ്ടത്, സ്വയം ബഹുമാനിച്ചു വ്യക്തിത്വം കളയുകയല്ല ചെയ്യേണ്ടത്‌.



അവസാനം പറയട്ടെ;കഥയിലെ ആറുമാസം പ്രായമുള്ള കൊച്ചു കുഞ്ഞു ഈ കുറിപ്പുകാരനായിരുന്നു


ദൈവത്തിനു നന്ദി!!
cpmrfi@gmail.com

1 അഭിപ്രായം: