പേജുകള്‍‌

ബ്ലോഗ് ആര്‍ക്കൈവ്

2009 ഒക്‌ടോബർ 18, ഞായറാഴ്‌ച

അഭിമാനികള്‍ക്ക് ചിലപ്പോള്‍ സംഭവിക്കുന്നത്




മറ്റുള്ളവരോട് ചോദിക്കാനും സഹായം തേടാനും മടിക്കുന്ന ചിലരുണ്ട് ,ഏറ്റവും വേണ്ടപ്പെട്ടവരോട് പോലും ഒരു സഹായവും ചോദിയ്ക്കാതെ സ്വന്തം കാലില്‍ നില്ക്കാന്‍ ഇഷ്ടപ്പെടുന്ന ഇത്തരം ആള്‍ക്കാര്‍ക്ക്‌ പലപ്പോഴും സാഹചര്യങ്ങളെ നേരിടാന്‍ നന്നായി കഷ്ടപ്പെടെണ്ടാതായി വരും .


പഠനവും ജീവിതവും ഒന്നിച്ചു മുന്നോട്ട് കൊണ്ട് പോകാന്‍ ഏറെ പാട്പെട്ടു നടക്കുന്ന ഒരുത്തന്റെ നാണയ തുട്ടുകള്‍ ഒരുക്കൂട്ടി വെച്ചത്‌ ആരെങ്കിലും മോഷ്ടിച്ചാലോ ,പിന്നെ കാര്യം പറയുകയും വേണ്ട;

ചെറിയ ട്യൂഷനും അല്ലറചില്ലറ സൈട് പരിപാടികളുമായി ജീവിതം മുന്നോട്ടു നീക്കുന്ന സമയം ,യുനിവേഴ്സിട്ടിയില്‍ എക്സാം ഫീ അടക്കണം ,ഉച്ച ഭക്ഷണത്തിനുള്ള വക കണ്ടെത്തണം ,വ്യക്തി ചിലവുകള്‍ ഉണ്ടാക്കണം ,എല്ലാറ്റിനും കൂടി കഷ്ടിച്ച് 800 രൂപ കാണും ,പാന്‍സിന്റെ ബാക്ക് പോക്കറ്റില്‍ വെച്ച് ബസ്സില്‍ കേറിയത്‌ നല്ലോണം ഓര്‍മയുണ്ട് ,വീട്ടില്‍ എത്തി ഡ്രസ്സ്‌ മാറി കാശു നോക്കിയപ്പോള്‍ കാണുന്നില്ല !

വീണ്ടും വീണ്ടും പ്രതീക്ഷ കൈ വെടിയാതെ നോക്കി ,സമയം പോയി എന്നല്ലാതെ പ്രത്യേകിച്ച് കാര്യമൊന്നും ഉണ്ടായില്ല .അവസാനം യുണിവേഴ്സിറ്റി ഫീസടക്കാന്‍ കടത്തിനായി കൈ നീട്ടേണ്ടി വന്നു .ഉച്ച ഭക്ഷണത്തിനായി കൂട്ടുകാരൊക്കെ പോകുമ്പൊള്‍ പറയും ;ഇന്നെന്താനെന്നറിയില്ല വയറിനു എന്തോ പ്രശ്നം !

പക്ഷെ വയറിന്റെ ഈ പ്രശ്നം എന്തെന്ന് തിരിച്ചറിഞ്ഞ ചില കൂട്ടുകാരുണ്ടായിരുന്നു ,നിര്‍ഭാഗ്യത്തിനു അവര്‍ക്കും പലപ്പോഴും വയറിനു ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാവാരുള്ളവരായിരുന്നു.ഇങ്ങനെ കഷ്ട്ടപ്പെടുന്നവരൊക്കെ അഭിമാനത്തിന് ക്ഷതമേല്‍ക്കാതെ സൂക്ഷിക്കുന്നവരായിരിക്കും .

പലപ്പോഴും എന്റര്‍ടൈന്മെന്റ് പ്രോഗ്രനുകള്‍ക്ക് പോകാന്‍ എല്ലാവരും ഒരുങ്ങുംപോഴും നമുക്കൊക്കെ പല അസുഖങ്ങളും വന്നിട്ടുണ്ടായിരുന്നു !

പക്ഷെ നമ്മുടെ പ്രശ്നങ്ങള്‍ ആരെങ്കിലും കണ്ടെത്തി തിരിച്ചറിയണം എന്ന് അഭിമാനം ഉള്ളത്‌ കൊണ്ട് പലപ്പോഴും ആഗ്രഹിചിട്ടുണ്ടയിരുന്നില്ല .പക്ഷെ ദൈവം പോലും നമ്മെ നോക്കാന്‍ വൈകുന്നോ എന്ന് ചിന്തിക്കാതിരുന്നിട്ടില്ല.






ആരും അറിയാതെ വിഷമതകള്‍ ഉള്ളില്‍ ഒതുക്കി ജീവിക്കാന്‍ ചിലപ്പോള്‍ വലിയ രസമായിരിക്കും ,പിന്നെ നമ്മള്‍ സ്വന്തം ഉണ്ടാക്കുന്ന നാണയ തുട്ടുകള്‍ക്ക് വലിയ വിലയും .പ്രത്യേഗിച്ചും പഠിക്കുന്ന സമയത്ത് .


പ്രത്യേക്ഷത്തില്‍ ഒരിക്കലും കണ്ടാല്‍ തോന്നിക്കാത്ത സ്ഥിതിയായിരിക്കും ഉള്ളിലൊതുക്കി ജീവിക്കുന്നത് .വിശപ്പിന്റെ ഗതിയും നൊമ്പരവും അറിഞ്ഞ പല നിമിഷങ്ങളും ജീവിതത്തില്‍ ഒട്ടേറെ ഉണ്ടായിട്ടുണ്ട് ,ആലോചിക്കുമ്പോള്‍ നല്ല ഓര്‍മകളായി തന്നെയാണ് മനസ്സില്‍ തങ്ങി നില്‍ക്കുന്നത്‌ .

ഉള്ളത്‌ കൊണ്ട് തട്ടിമുട്ടി ജീവിക്കുന്ന പാവപ്പെട്ടവന് എല്ലാവരെയും പരിഗണിക്കാനും പണം ചിലവഴിക്കുമ്പോള്‍ ഉണ്ടെങ്കില്‍ ഒരു മടിയും കാണുകയില്ല ,എന്നാല്‍ രണ്ടു കാശുള്ളവന്‍ കാണിക്കുന്ന നക്കിതരം കാണുമ്പോള്‍ വല്ലാതെ സഹതപിച്ചു പോകും .

പണമുള്ളവന് പണത്തെ പേടിയായിരിക്കും ,എന്നാല്‍ പണമില്ലത്തവന് ഒരു പേടിയും കാണില്ല ,ഒഴിവു

ദിവസങ്ങളില്‍ ജോലിക്ക് പോയി കാശുണ്ടാക്കി പഠിക്കുന്ന കുട്ടികള്‍ എമ്പാടും കേരളത്തിലെ ഓരോ കാമ്പസിലും കാണും ,പക്ഷെ അവരുടെ സമൃദ്ധമായ ഇടപെടലുകളും ,പ്രത്യക്ഷമായ രൂപ ഭാവങ്ങളും കാണുമ്പോള്‍ ആരും തിരിച്ചറിയില്ലെന്നു മാത്രം,തക്ക സമയങ്ങളില്‍ മറ്റുള്ളവരെ പോലെ കാര്യങ്ങള്‍ ചെയ്യാനാകാത്തത്‌ കൊണ്ട് പല പ്രയാസങ്ങളും സഹിക്കേണ്ടി വരും ,എന്നാലും ഉള്ളറിഞ്ഞ് സന്തോഷിക്കാനും ,ഏത് സാഹചര്യങ്ങളെ നേരിടാനുള്ള ശക്തി നേടിയെടുക്കാനും ഇത്തരം അനുഭവങ്ങള്‍ ഉപകരിക്കുമെന്നത് തീര്‍ച്ചയാണ് .

പക്ഷെ ചോദിച്ച കാശു വീട്ടില്‍ നിന്ന് കിട്ടുന്ന മുതലാളിമാരുടെ മക്കളും ,അങ്ങനെയുള്ളവരെ മാത്രം കാണുന്ന അദ്ധ്യാപകരും ദയവു ചെയ്തു ഒരു കാര്യം മനസിലാക്കുക ;ഇങ്ങനെ ജീവിതത്തെ യും പഠനത്തെയും ഒരുമിപ്പിക്കാന്‍ പാട് പെടുന്ന ഒത്തിരി ജീവിതങ്ങള്‍ ആരും അറിയാതെ പലയിടങ്ങളിലും ഉണ്ട് ,അവരെ സഹായിച്ചില്ലെങ്കിലും അല്പം സഹതാപം അവരോടു കാണിക്കണം ! പിന്നെ പോക്കറ്റടിക്കാര്‍ അല്പമെങ്കിലും ദയവു കാണിച്ചു പാവപ്പെട്ടവന് ഒരു exception കൊടുക്കണം!കാരണം എല്ലാവര്ക്കും ജീവിക്കേണ്ടേ?


cpmrfi@gmail.com

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ