പേജുകള്‍
ബ്ലോഗ് ആര്‍ക്കൈവ്
-
►
2019
(4)
- ► സെപ്റ്റംബർ (4)
-
▼
2009
(24)
-
▼
ഒക്‌ടോബർ
(16)
- ചെറിയ തീപൊരികള്‍ വലിയ പൊട്ടിത്തെറികളാകുന്നത്
- മക്കളുടെ ഭാവി നിശ്ചയിക്കുന്ന രക്ഷിതാകള്‍
- കള്ളുകുടിയന്മാര് അറിയാതെ പോകുന്നത്
- അടൂര്‍ ഭവാനി അവഗണനയുടെ പ്രതീകം
- കലാലയങ്ങളിലെ കാടത്ത്വങ്ങള്‍
- ലവ് ജിഹാദ്(love jihad)
- ആത്മസംനയനം
- കുഞ്ഞു മനസ്സുകളെ ഒരിക്കലും നൊമ്പരപ്പെടുത്തരുത്
- വാഗ്ദാനം
- ചില ഭാര്യമാര്‍ അങ്ങനെയാണ്
- അഭിമാനികള്‍ക്ക് ചിലപ്പോള്‍ സംഭവിക്കുന്നത്
- കൊല്ലാതെ കൊല്ലുന്നവര്‍
- ശഹാനയുടെ ആത്മാവിന് മുമ്പില്‍ നമ്രശിരസ്കരായി.....
- ഹായ് ശബ്നം
- ..........the rays....................
- ഹൃദയം നീറുന്നു.......................................
-
▼
ഒക്‌ടോബർ
(16)
2009 ഒക്‌ടോബർ 25, ഞായറാഴ്‌ച
കലാലയങ്ങളിലെ കാടത്ത്വങ്ങള്‍
മുമ്പ് മലപ്പുറത്തെ ഒരു ഇംഗ്ലിഷ് മീഡിയം സ്കൂളില്‍ ഒരു സംഭവമുണ്ടായി, ക്ലാസ്സില്‍ അച്ചടക്ക രഹിതമായി പെരുമാറിയ ഒരു പയ്യനെ അദ്ധ്യാപകന്‍ ഒന്നടിക്കുകയും ശകാരിക്കുകയും ചെയ്തു, പയ്യന്‍ നാട്ടിലെ ഒരു പണക്കാരന്റെ മകനായിരുന്നു,പയ്യന്‍ പിന്നെ ഒന്നും നോക്കിയില്ല ;അടിച്ച അധ്യാപകന്റെ കരണത്ത് ഒന്ന് കൊടുത്ത് ഇറങ്ങിപ്പോയി, അവന്‍ ഇനി എന്റെ ക്ലാസ്സില്‍ ഇരിക്കില്ലെന്ന് മറ്റു കുട്ടികളോടായി അദ്ധ്യാപകന്‍ പറഞ്ഞു, അദ്ധ്യാപകന്‍ ഈ കാര്യം പ്രിന്‍സിപ്പലിനെയും മറ്റു മുതിര്‍ന്ന അധ്യാപകരെയും അറിയിച്ചു, പക്ഷെ അടികൊണ്ട പയ്യന്‍ സ്കൂള്‍ മനെജ്മെന്റ്റ് കമ്മറ്റിയില്‍ പെട്ട ഒരാളുടെ മകനായിരുന്നു,
അധികം താമസിയാതെ സ്കൂളില്‍ തിരിച്ചു വരികയും മുഖത്തടിച്ച അതെ അധ്യാപകന്റെ ക്ലാസ്സില്‍ ഇരിക്കുകയും ചെയ്തു.
മാഷ് അന്ന് സ്കൂളില്‍ നിന്ന് പോകുമ്പൊള്‍ പതിവില്ലാത്ത വിധം മറ്റു അധ്യാപകരോടും കുറച്ചു കുട്ടികളോടും യാത്ര പറഞ്ഞു, വീട്ടില്‍ ചെന്ന് ആള്‍ താമസമില്ലാത്ത അടുത്ത പറമ്പില്‍ പോയി മരത്തില്‍ തൂങ്ങി ആത്മഹത്യ ചെയ്തു, സംഭവം വലിയ പ്രശ്നമാകുമെന്നു ഭയന്ന് മാഷിന്റെ കരണത്തടിച്ച പയ്യനെ അധികം ആരും അറിയാതെ അടുത്തുള്ള മറ്റൊരു ഇംഗ്ലിഷ് മീഡിയം സ്കൂളിലേക്ക് മാറ്റി.അതോടെ കാര്യങ്ങള്‍ സബാഷ് !
ഇത് അധ്യാപകന്റെ മേകട്ടു കേറിയ ഒരു വിദ്യാര്‍ത്ഥിയുടെ കഥയാണ്, എന്റെ കൂടെ പ്ലസ് ടുവിന് പഠിച്ചിരുന്ന ഒരു വിദ്യാര്‍ഥി രണ്ടു
ലക്ഷം രൂപ ബാംഗ്ലൂരിലെ ഒരു കോളേജില്‍ നല്‍കി എന്ജിനിയരിങ്ങിനു ചേര്‍ന്ന്, രണ്ടാഴ്ച്ച പോലും നിന്നില്ല ,മുതിര്‍ന്ന കുട്ടികളുടെ ശല്യം കാരണം കോഴ്സ് നിര്‍ത്തി പോരേണ്ടി വന്നു, സമാനമായ അനുഭവങ്ങള്‍ പിന്നീട് പരിചയക്കാരായ പല കുട്ടികള്‍ക്കും സംഭവിച്ചിട്ടുണ്ട്, കേള്‍ക്കാന്‍ മടിക്കുന്ന രീതിയിലുള്ള അനുഭവങ്ങളാണ് റാഗിങ്ങിന്റെ പേരില്‍ പലസ്ഥലങ്ങളില്‍ നിന്നും കേള്‍ക്കുന്നത്.
റാഗിങ്ങ് എന്ന കൊടും ക്രൂരതയുടെ വര്‍ത്തമാനങ്ങള്‍ എമ്പാടും നമ്മള്‍ കേള്‍ക്കുന്നു,ഇപ്പോള്‍ റാഗിങ്ങ് മരണങ്ങള്‍ക്ക് പോലും വേണ്ടത്ര വാര്‍ത്താ പ്രാധാന്യം മാധ്യമങ്ങള്‍ നല്കുന്നോ എന്നത് സംശയമാണ്, കൂടുതലൊന്നും ചര്‍ച്ചചെയ്യപ്പെടാത്ത പതിവ് സംഭവങ്ങളായി റാഗിങ്ങും മാറുന്നു.വിദ്യാര്‍ഥി സംഘടനകള്‍ രാഷ്ട്രീയ ഇച്ചകള്‍ക്ക് വേണ്ടി മാത്രം ഇത്തരം കാര്യങ്ങളെ കാണുന്നു, സര്‍ക്കാര്‍ കോളെജുകളില്‍ വിദ്യാര്‍ഥി സംഘടനകളുടെ അറിവോടെയും പിന്തുണയോടെയും റാഗിങ്ങ് നടക്കുമ്പോള്‍ സ്വകാര്യ സ്വാശ്രയ കോളെജുകളില്‍ ഗ്യാങ്ങുകള്‍ ആണ് ഈ തരത്തിലുള്ള മൃഗീയതയെ നിയന്ത്രിക്കുന്നത്,ഒരു മനുഷ്യനെ എങ്ങനെ പീഡിപ്പിക്കാന്‍ പറ്റുമോ,സര്‍വ മാര്‍ഗങ്ങളും ഉപയോഗിച്ച് മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്ന അവസ്ഥയാണ് കാമ്പസുകളില്‍ നിലനില്‍ക്കുന്നത്, വൈദ്യുതിയുമായി ബന്ധിപ്പിച്ച പാത്രത്തിലേക്ക് മൂത്രമൊഴിക്കാന്‍ പറഞ്ഞു പീഡിപ്പിക്കുന്ന കൊടും മൃഗീയത പല എന്ജിനിയരിംഗ് കോളെജുകളിലും നടക്കുന്നു,
പെണ്‍കുട്ടിഅകളെപലപ്പോഴും റാഗിങ്ങ്നടത്തുന്നത്മുതിര്‍ന്നപെണ്‍കുട്ടികളുംആണ്‍കുട്ടികളെമുതിര്‍ന്നപെണ്‍കുട്ടികളുമാണ്. പെണ്‍കുട്ടികള്‍ പലയിടങ്ങളിലും ലൈംഗിക പീടനങ്ങള്‍ക്ക് ചൂഷണം ചെയ്യപ്പെടുന്നു,പുറത്ത് അറിഞ്ഞാലുള്ള നാണക്കേട് ഓര്‍ത്ത് പലരും പുറത്ത് പറയുന്നില്ല എന്നത് സത്യമാണ്.കേരളത്തിനു പുറത്തുള്ള സ്വാശ്രയ കോളെജുകളില്‍ വ്യാപകമായും നടക്കുന്ന ഒന്നാണ് കൊടും റാഗിംഗ്, നഷ്ട്ടപ്പെടുന്ന പണം ഓര്‍ത്ത് പല വിദ്യാര്‍ത്ഥികളും ക്ഷമിച്ചു നില്‍ക്കുമ്പോള്‍ പലരും ക്ഷമ നശിച്ചു പ്രവേശന സമയത്ത് നല്‍കിയ ലക്ഷങ്ങളും ഉപേക്ഷിച്ചു മടങ്ങിപ്പോകുന്നു, കയ്യിലുള്ള പണവും വിലമതിക്കുന്ന ലാപ്ടോപ് പോലെയുള്ള ഉപകരണങ്ങളും തട്ടിപ്പറിക്കുന്ന രീതിയിലുള്ള റാഗിങ്ങും വ്യാപകമാണ്, കേരളത്തിനകത്തും സ്വാശ്രയ പ്രഫഷണല്‍ കോളെജുകള്‍ വ്യാപകമായതോടെ ഇത്തരത്തിലുള്ള മൃഗീയതകള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.
പുതിയ വിദ്യാര്‍തികള്‍ പ്രവേശനം നേടുമ്പോള്‍ ആചാരപൂര്‍വ്വം നടത്തപ്പെടുന്ന വെല്‍കം പാര്‍ടികള്‍ തുടങ്ങി പറയാന്‍ അറയ്ക്കുന്ന കൊടും കാടത്ത്വങ്ങള്‍ വരെ നമ്മുടെ സരസ്വതീ ക്ഷേത്രങ്ങളില്‍ നടക്കുന്നു എന്നത് ഏറെ ആശങ്ക നല്‍കുന്നു.
മനുഷ്യാവകാശ ലംഘനങ്ങളുടെ പരിതിയില്‍ പെടുന്ന റാഗിങ്ങ് അത്ര കാര്യമായ ഒരു വിഷയമായി ഇന്ത്യന്‍ ഭരണ നേത്രുത്ത്വമോ നിയമ മേഖലയോ എടുത്തിട്ടില്ല എന്നതാണ് സത്യം,UN അടക്കമുള്ള ആഗോള സംഘടനകളും നിയമ സംഹിതകളും റാഗിങ്ങിനെ കുറിച്ച് വാചാലമാകുംപോഴും സമൂഹത്തിന്റെ അടിത്തട്ടിലേക്ക് ഇതിന്റെ ഫലം എത്തുന്നില്ല.2007 ഒരു രാഘവന്‍ കമ്മറ്റിയെ പഠനത്തിനായി നിയോഗിക്കുകയുണ്ടായി, 2001ല് വിശ്വജാഗ്രിതി മിഷന്‍ ഫയല് ചെയ്ത പെറ്റീഷന്‍ വഴി പരമോന്നത നീതിപീടത്തിന്റെ ഉപദേശം വിദ്യാര്‍ത്തികളെ ബോധവല്‍ക്കരിക്കണം എന്ന് ബന്ധപ്പെട്ട കോളേജ് അധികാരികളോട്. കോളെജുകളെ നിയന്ത്രിക്കുന്ന ugc യോട് ഇതേ രൂപത്തില്‍ സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്, 2001ല് മാത്രം 31 റാഗിങ്ങ് മരണങ്ങള്‍ ഇന്ത്യ യില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. പുറത്ത് അറിയുന്നതും അല്ലാത്തതുമായ എത്രയോ സംഭവങ്ങള്‍ അനുദിനം കോളെജുകളില്‍ നടക്കുന്നു,പല കാര്യങ്ങളും കോളേജ് അധികാരികള്‍ തന്നെ നിയമത്തിന്റെ കണ്ണില്‍ നിന്ന് മറച്ചു വെക്കുന്നു, പണത്തിന്റെ ഹുന്കില്‍ എന്തും ചെയ്യാമെന്ന ചിന്തയാണ് ഈ കൊടും മനുഷ്യാവകാശ ലംഘനത്തിന് വഴിവെക്കുന്നത്, SOCIETY AGAINST VOILENCE IN EDUCATION (സേവ്) എന്ന ഒരു ഒഫീഷ്യല്‍ ബോഡി രാഗിങ്ങിനെതിരെ സ്ഥാപിചിട്ടുന്ടെന്കിലും എത്രമാത്രം ഫലം കണ്ടു എന്നത് ചര്ച്ചചെയ്യപ്പെടെണ്ടാതാണ്,
നന്മയും സംസ്കാരവും വളരേണ്ട കലാലയങ്ങള്‍ മനുഷ്യാവകാശ ലംഘനങ്ങളുടെയും ക്രൂരതകളുടെയും വിള ഭുമിയായി മാറുമ്പോള്‍ നമുക്ക് നഷ്ടപ്പെടുന്നത് വിലമതിക്കനാവത്ത ഭാവി യുവത്ത്വങ്ങള്‍ ആണ് . മാതൃകാ പരമായ ശിക്ഷ നല്‍കാന്‍ നമ്മുടെ നിയമപാലകര്‍ തയ്യാറാവണം ,നിയമത്തിന്റെ മുമ്പില്‍ ഇത്തരം പ്രതികളെ എത്തിക്കാന്‍ ബന്ധപ്പെട്ട കലാലയ അധികാരികളും ജാഗ്രത കാണിക്കണം .കോളെജുകളില്‍ സജീവമായി കൊണ്ടിരിക്കുന്ന ഗ്യാങ്ങുകള്‍ക്കെതിരെ വിദ്യാര്‍ഥി സംഘടനകള്‍ രംഗത്ത് വരണം .റാഗിങ്ങ് പോലുള്ള മനുഷ്യാവകാശ ലംഘനങ്ങള്‍ സിലബസ്സിന്റെ ഭാഗമായി വരേണ്ടതുണ്ട് .
ഏറെ ത്യാഗം സഹിച്ചു പൂര്‍വികര്‍ നേടിയെടുത്ത സ്വതന്ത്രഇന്ത്യയില്‍ സ്വൈര്യമായി പഠിക്കാനും പഠിപ്പിക്കാനും സ്വാതന്ത്ര്യമില്ലെന്കില്‍ പിന്നെ സ്വാതന്ത്ര്യത്തിനു എന്ത് അര്‍ത്ഥമാണുള്ളത്.
cpmrfi@gmail.com
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ