പേജുകള്‍‌

ബ്ലോഗ് ആര്‍ക്കൈവ്

2009 ഒക്‌ടോബർ 26, തിങ്കളാഴ്‌ച

അടൂര്‍ ഭവാനി അവഗണനയുടെ പ്രതീകം


മലയാളത്തിന്റെ വെള്ളിത്തിരയില്‍ അര നൂറ്റാണ്ട് കാലം നിറഞ്ഞു നില്‍ക്കുകയും മറക്കാനാകാത്ത ഒത്തിരി വേഷങ്ങള്‍ സമ്മാനിക്കുകയും ചെയ്ത അടൂര്‍ ഭവാനി എന്ന കഴിവുറ്റ കലാകാരി തിരശ്ശീലയിലേക്ക് മറയുമ്പോള്‍ നാം ഉള്‍ക്കൊള്ളുന്ന മലയാളിയുടെ സ്വാര്‍ത്ഥ മനസ്ഥിതിയുടെ മറ്റൊരു വേഷം കൂടിയാണ് അഴിഞ്ഞു വീഴുന്നത്, ആയുസ്സ്‌ പൂര്‍ണമായി കലയുടെ സാമ്രാജ്യത്തിനു സമര്‍പ്പിച്ച ഒരു കലാകാരിക്ക് സാംസ്കാരിക കേരളം തിരിച്ചു നല്‍കിയത്‌ അവഗണനയുടെയും വേദനയുടെയും അനുഭവങ്ങളായിരുന്നു, ജീവിത സന്ധ്യയില്‍ രോഗാതുരമായ ശരീരവുമായി ഒരു കൈതാങ്ങിനായി വിറയാര്‍ന്ന ശബ്ദവുമായി പല വാതിലുകളും മുട്ടിയെങ്കിലും ആരും വേണ്ടത്ര പരിഗണിച്ചില്ല.' ഞാന്‍ ഒന്നോ രണ്ടോ ദിവസമാല്ലല്ലോ മലയാള സിനിമയില്‍ ഉണ്ടായത്‌' എന്ന അവസാന കാലത്തെ അര്‍ത്ഥമുള്ള വാക്ക്‌ ഒരു ശരമായി മലയാള സിനിമയില്‍ പണം കൊണ്ട് അമ്മാനമാടുന്ന പലരുടെയും ഹൃദയത്തിലേക്കാണ് ചെല്ലുന്നത്, ടെലിവിഷന്‍ ചാനലുകള്‍ക്ക് വേണ്ടി മുഖത്ത്‌ ദുഃഖമുണ്ടാക്കനായി പാട് പെട്ട് അനുശോചന വാക്കുകള്‍ പറയുന്ന സിനിമാ രംഗത്തെ ആളുകള്‍ മരിച്ചു കിടക്കുന്ന ഒരു കലാകാരിയെ കളിയാക്കുകയാണ് ചെയ്യുന്നത്.
അടൂര്‍ ഭവാനി ഒരു പ്രതീകം മാത്രമാണ് ,സംസ്കാരത്തില്‍ നിലനില്‍ക്കുന്ന ദുഷ്പ്രവനതയുടെയും സ്വാര്‍ത്ഥ മനസ്തിതിയുടെയും പ്രതീകം.മരിച്ചു കഴിഞ്ഞാല്‍ പിന്നെ അങ്ങനെയാണ്, അയാളെ കുറിച്ചു അങ്ങ് പ്രകീര്‍ത്തിക്കാന്‍ തുടങ്ങും, ഒരു പരിധി വരെ ഇത് നല്ലത് തന്നെയാണ്. പക്ഷെ ആരോഗ്യമുള്ള സമയത്ത്‌ ചെയ്ത്‌ തന്ന ഉപകാരങ്ങളും സാമൂഹ്യ നന്മകളും മറക്കുകയും ജീവിതാവസാനത്തില്‍ രോഗങ്ങളോട് മല്ലടിക്കുന്ന ഒരു സമയത്ത്‌ തിരിഞ്ഞു നോക്കതിരിക്കുകയുംചെയ്യുന്നത് അത്യന്തം ദുഖകരമാണ്,ഏതെങ്കിലുംരൂപത്തില്‍പ്രശസ്തി നേടിയ ആളുകളാണെങ്കില്‍ മരിച്ചാലെങ്കിലും മാധ്യമങ്ങള്‍ പറയും 'അയാള്‍ അവഗണിക്കപ്പെട്ടു ' എന്ന് .ഒട്ടും അറിയപ്പെടാത്ത സാധാരണക്കാര്‍ ആണെങ്കില്‍ ജീവിതം നല്‍കിയ വേദനയും പേറി അവര്‍ യാത്രയാകും . ജീവിക്കുന്ന സമയത്ത്‌ കാല്‍ കാശിന്റെ സഹായം ചെയ്യാതെ, മരിച്ചു കഴിഞ്ഞു അയാള്‍ അങ്ങനെ ചെയ്തു,ഇങ്ങനെ ചെയ്തു എന്ന് പ്രകീര്‍ത്തിക്കുന്നതില്‍ വല്യ കാര്യമൊന്നും ഇല്ല;
സമൂഹത്തില്‍ ഇനിയും എത്ര പേരുണ്ട് ഇതേ രൂപത്തില്‍ രാജ്യത്തിനും ജനങ്ങള്‍ക്കും നന്മ ചെയ്തു വാര്‍ധക്യത്തില്‍ വിശ്രമിക്കുന്നവര്‍. രാജ്യത്തിന്റെ സ്വാതന്ത്രത്തിനു വേണ്ടി അങ്ങേയറ്റം വരെ ത്യാഗം ചെയ്തു ഇപ്പോള്‍ രോഗങ്ങളോട് പൊരുതുന്നവര്‍. പക്ഷെ അവരെ പരിഗണിക്കാനും ഏതെങ്കിലും രൂപത്തില്‍ ആശ്വാസം നല്‍കാനും ആരും ഇല്ല .

മാധ്യമങ്ങള്‍ മരിച്ചാല്‍ ഒരാളുടെ മേലില്‍ കാണിക്കുന്ന സഹാനുഭൂതി ജീവിച്ചിരിക്കുമ്പോള്‍ കാണിക്കുകയാണെങ്കില്‍ വലിയ ഉപകാരമായിരിക്കും, അതല്ലാതെ മരണപ്പെട്ട ഒരാളുടെ പേരില്‍ കുറെ ഫീച്ചറുകളും അനുസ്മരണ കുറിപ്പുകളും എഴുതിയിട്ട് ഒരു കാര്യവുമില്ല.
സാമൂഹ്യ ഘടനയുടെ അടിത്തറയായ കുടുംബങ്ങളിലും സ്ഥിതി വ്യത്യസ്തമല്ലല്ലോ,കഷ്ടപ്പെട്ട് അധ്വാനിച്ചു നോക്കിയുണ്ടാക്കിയ സ്വന്തം മക്കളും കുടുംബവും വേണ്ടപ്പെട്ടവരെ തിരിഞ്ഞു നോക്കതിരിക്കുന്നത് പൊതുവായി സമൂഹത്തില്‍ കാണുന്ന ഒരു പ്രവണതയാണല്ലോ? വയസ്സായവരോട് സമൂഹം  കാണിക്കുന്നത് എന്തോരപരാധമാണ്, സ്വന്തം പ്രാധമിക കാര്യങ്ങള്‍ ചെയ്യാന്‍ പോലും കഴിയാതെ കഷ്ട്ടപ്പെടുന്ന വൃദ്ധരായ മാതാപിതാക്കളെ സദനങ്ങളിലേക്ക്‌ അയക്കുന്ന സംസ്കാരം നിലനില്‍ക്കുന്ന ഒരു സമൂഹത്തില്‍ ഇത്രയൊക്കെ തന്നെ പ്രതീക്ഷിക്കാന്‍ കഴിയൂ. സ്വന്തം കുട്ടികളുടെയും ഭാര്യയുടെയും മുമ്പില്‍ അപമാനിതരാകും എന്ന് ഭയന്ന് നൊന്തു പെറ്റ അമ്മയെയും കഷ്ടപ്പെട്ട് വളര്‍ത്തിയ അച്ഛനെയും വേണ്ടെന്നു വെക്കുന്ന എത്ര ആളുകള്‍ ഉണ്ട്.

നമ്മള്‍ ചമയുന്ന ദുരഭിമാനത്തെ ഓര്‍ത്ത്‌ നമുക്ക്‌  സ്വയം  സഹതപിക്കാം ...!!
cpmrfi@gmail.com

2 അഭിപ്രായങ്ങൾ:

  1. ഞാന്‍ ഒന്നോ രണ്ടോ ദിവസമാല്ലല്ലോ മലയാള സിനിമയില്‍ ഉണ്ടായത്‌' എന്ന അവസാന കാലത്തെ അര്‍ത്ഥമുള്ള വാക്ക്‌ ഒരു ശരമായി മലയാള സിനിമയില്‍ പണം കൊണ്ട് അമ്മാനമാടുന്ന പലരുടെയും ഹൃദയത്തിലേക്കാണ് ചെല്ലുന്നത്, ടെലിവിഷന്‍ ചാനലുകള്‍ക്ക് വേണ്ടി മുഖത്ത്‌ ദുഃഖമുണ്ടാക്കനായി പാട് പെട്ട് അനുശോചന വാക്കുകള്‍ പറയുന്ന സിനിമാ രംഗത്തെ ആളുകള്‍ മരിച്ചു കിടക്കുന്ന ഒരു കലാകാരിയെ കളിയാക്കുകയാണ് ചെയ്യുന്നത്.


    You Said it, What I felt

    മറുപടിഇല്ലാതാക്കൂ
  2. Exactly said. I hate AMMA and new generation actors who bothered only in how to make more money.

    മറുപടിഇല്ലാതാക്കൂ