പേജുകള്‍‌

ബ്ലോഗ് ആര്‍ക്കൈവ്

2009 ഒക്‌ടോബർ 15, വ്യാഴാഴ്‌ച

ശഹാനയുടെ ആത്മാവിന് മുമ്പില്‍ നമ്രശിരസ്കരായി.....



കോഴിക്കോട് പയ്യോളിക്കടുത്തുള്ള  ശഹാനയെന്ന 9 വയസ്സുള്ള പെണ്‍കുട്ടിയെ വീണ്ടും ഓര്‍ക്കേണ്ടി വന്നു,  അവള്‍ക്ക്‌ സംഭവിച്ചത്‌ പോലെ ഇനി ലോകത്ത്‌ ഒരു പെണ്‍കുട്ടിക്കും സംഭവിക്കരുതെന്നു മനസ്സാക്ഷിയുള്ള സര്‍വ മനുഷ്യരും പ്രാര്‍ത്ഥിച്ചു,മനപൂര്‍വ്വം അവളെ മറക്കാന്‍ ശ്രമിക്കുകയും ഒപ്പം ദൈവത്തിന്റെ സന്നിധിയിലെ നന്മയുടെ ലോകത്തേക്ക്‌ അവളെ യാത്രയാക്കുകയും ചെയ്തതായിരുന്നു ...........പക്ഷെ അവളെ വീണ്ടും ഓര്‍ക്കേണ്ടി വന്നു .എന്റെ കൊച്ചു പെങ്ങള്‍ ഷഫ്ന ഷെറിയെ പോലെ തോന്നിക്കുന്ന 9 വയസ്സുള്ള കുട്ടിത്തം വിട്ടുമാറാത്ത ഒരു പൂ മൊട്ടിനെ  മയന്കുട്ടിയെന്ന അയല്‍വാസിയായ ഒരു കശ്മലന്‍ ലൈംഗിക ചൂഷണത്തിന് വിധേയമാക്കുകയും ഈ കാടത്വം ആരും അറിയാതിരിക്കാന്‍ കഴുത്തില്‍ മുണ്ട് മുറുക്കി കൊന്നു പിച്ചിച്ചീന്തി ചാക്കില്‍ കെട്ടി വിറകുപുരയില്‍ തള്ളുകയും ചെയ്തു.വിശേഷബുദ്ധി യില്ലാത്ത മൃഗത്തെക്കാലും    അധപതിച്ച  മയന്കുട്ടിയെന്ന ഈ കാടന് കോടതി ജീവപര്യന്തത്തിന്  ശിക്ഷിച്ചിരിക്കുന്നു ,2008 ജൂണ്‍ 23 ന്  സംഭവിച്ച മനുഷ്യത്വ രഹിതമായ ഈ കൊടും മ്രിഗീയതക്ക് ഒരു വര്‍ഷവും നാലു മാസവും കഴിഞ്ഞട്ടാണ് ജീവപര്യന്തം ശിക്ഷ വിധിക്കുന്നത്.
ഇന്ത്യയില്‍ ജീവപര്യന്തം എന്നാല്‍ പതിനാല് വര്ഷം എന്നാണ് കണക്ക്‌ .ഇവനെ പോലെ യുള്ള ഒരുത്തന് പതിനാല് വര്‍ഷത്തെ ശിക്ഷകൊണ്ട്ന്നും ആവില്ല .വധ ശിക്ഷ തന്നെ നല്‍കണം ,നേരത്തെ മലപ്പുറത്തെ അരീകൊടിനടുത്തും സമാനമായ ഒരു സംഭവം നടന്നു. കൃഷ്ണപ്രിയ എന്ന പതിമു‌ന്നു കാരിയായ പെണ്‍കുട്ടിയെ മുഹമെദ്‌ കോയ എന്ന ഒരു കശ്മലന്‍ ഇങ്ങനെ അറുകൊല ചെയ്തു .ഇവര്‍ക്കൊക്കെ ഇങ്ങനെ ചെയ്യാന്‍ പ്രേരിപ്പിന്ന ചേതോ വികാരം എന്തെന്ന് ആലോചിച്ചു ഒരെത്തും പിടിയും കിട്ടുന്നില്ല .നിയമങ്ങള്‍ ഉണ്ടെങ്കിലും ഇത്തരം കുറ്റങ്ങള്‍ക്ക് തക്കതായ ശിക്ഷ പലപ്പോഴും ലഭിക്കുന്നില്ല .നമ്മുടെ നിയമപാലകര്‍ ജയിലിനകത്തും ഇവര്‍ക്കൊക്കെ നല്ല സൌകര്യങ്ങള്‍ ചെയ്തുകൊടുക്കും !
നമുക്ക്‌ നമ്മുടെ സമൂഹത്തിന്റെ കഥയോര്‍ത്ത്‌ ദുഖിക്കാം.........സഹതപിക്കാം .





പ്രിയപ്പെട്ട ശഹാന,
ദൈവത്തിന്റെ തിരു സന്നിധിയില്‍ നീ സുഖമായി കഴിയുന്നുണ്ടാകും ,
നിന്റെ ആത്മാവിന് എപ്പോഴും   ശാന്തിയുണ്ടാകും
നിന്റെ ദാരുണമായ കഥയോര്‍ത്ത്‌ ഞങ്ങള്‍ ഏറെ ദുഃഖിക്കുന്നു ആര്‍ക്കും ഇങ്ങനെ സംഭവിക്കരുതെന്നു ഞങ്ങള്‍ മനം നൊന്ത്പ്രാര്‍ത്ഥിക്കുന്നു .എന്റെ കുഞ്ഞ പെങ്ങളെ പോലെയാണ്  നീ ,മോളെ നീ വിശ്രമിക്കുന്ന മന്കൂനക്ക് നിന്നെയോര്‍ത്ത്‌ ദുഖിക്കാനെ സമയം കാണൂ ,നിന്റെ ഉമ്മയുടെ വേദന ഞങ്ങള്‍ കാണുന്നു .അവര്‍ക്കൊപ്പം നിന്റെ ആത്മാവിനായി ഞങ്ങളും  പ്രാര്‍ത്ഥിക്കുന്നു .
ഇനി നിനക്ക് കാടന്മാരില്ലാത്ത ഒരു സാമ്രാജ്യത്തില് സന്തോഷത്തോടെ ജീവിക്കാം ,അവിടെ നിന്നെ ശല്യം ചെയ്യാന്‍ ആരും വരില്ല ,
അവിടെത്തെ പൂക്കളോടും പറവകലോടും കിന്നാരം പറഞു സ്നേഹവും സമാധാനവും മാത്രമുള്ള ഒരു ലോകം ഇനി നിനക്ക് സ്വന്തമാണ് ......
നിന്റെ മുമ്പില്‍ ശിരസ്സ്‌ നമിച്ചു ഈ ഇക്ക പോകുന്നു..............................

സ്നേഹത്തോടെ റാഫി



  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ