പേജുകള്‍‌

ബ്ലോഗ് ആര്‍ക്കൈവ്

2009 ഒക്‌ടോബർ 17, ശനിയാഴ്‌ച

കൊല്ലാതെ കൊല്ലുന്നവര്‍







ചില ആള്‍ക്കാര്‍ അങ്ങനെയാണ് ,മറ്റുള്ളവരുടെ കാര്യത്തില്‍ ഒരു ശ്രദ്ധയും ഉണ്ടാവുകയില്ല.
സംസാരം എന്നത് ദൈവം തന്ന ഒരു മഹാ അനുഗ്രഹമാണ് .വേണ്ട സ്ഥലത്ത്‌ സംസാരിക്കുകയും വേണ്ടാത്തിടത്ത് സംസാരം ഒഴിവാക്കുകയും ചെയ്യുമ്പോഴാണ് യഥാര്‍ഥത്തില്‍ നമ്മള്‍ പരിപൂര്‍ണരാകുന്നത് . ,തീര്‍ച്ചയും സംസാരിക്കേണ്ട ചില സന്ദര്‍ഭങ്ങളുണ്ട് ,അവിടെ നാക്ക്‌ ഉപയോഗിക്കേണ്ടതുണ്ട്.സംസാരം ചിലപ്പോള്‍ ദേഷ്യത്തിന്റെ രൂപതിലയിരിക്കാം ,ചിലപ്പോള്‍ സന്തോഷത്തിന്റെ രൂപതിലയിരിക്കാം.
എന്ന് വെച്ചാല്‍ അതിര്‍വിട്ടു തെറി വിളിക്കുന്ന കാര്യമല്ല ,പ്രത്യുത സന്ദര്‍ഭോചിതമായി ഇടപെടുന്ന വിഷയമാണ്‌ പറഞ്ഞു വരുന്നത് .
അല്ലെങ്കില്‍ നമ്മിലെ മനുഷ്യത്വത്തിനു വിലയില്ലാതകുമല്ലോ?

വേണ്ടിടത്ത്‌ വേണ്ടത് പറയാനും മൌനം പാലിക്കെണ്ടിടത്ത് നാക്ക്‌ സൂക്ഷിക്കാനും കഴിയുമ്പോഴേ വ്യക്തിത്വം ഉള്ളവനെന്നു പറയാനൊക്കൂ .
പറയാന്‍ വിചാരിച്ചത്‌ അതൊന്നുമല്ല
ചില മനുഷ്യര്‍ ഇടവും വലവും നോക്കാതെ ,തെറ്റും ശരിയും അറിയാതെ ,എന്തിനേറെ പറയണം കേള്‍ക്കുന്നവന്റെ സ്ഥിതി പോലും ആലോചിക്കാതെ വെറുതെ നാക്കിട്ടു അലച്ചു കൊണ്ടേയിരിക്കും ,അവരാണ് മനുഷ്യരെ കൊല്ലാതെ കൊല്ലുന്നവര്‍ .ജനങ്ങള്‍ക്കിടയില്‍ അവര്‍ അല്പം പോലും വിവേകം ഇല്ലാത്തവരായിട്ടാണ് കണക്കാക്കപ്പെടുന്നത്,

എന്നാല്‍ അവര്‍ വിചാരിക്കുന്നത് അവര്‍ ചെയ്യുന്നത് എന്തോ വലിയ കാര്യമെന്നാണ്.സംസാരിക്കാന്‍ തുടങ്ങിയാല്‍ നോണ്‍ സ്റ്റോപ്പ്‌ ആക്കുന്നവരാണ് ഇത്തരക്കാര്‍ .
അവര്‍ക്ക്‌ അറിയാത്തതായിട്ടു ഒന്നും ഉണ്ടാവാറില്ല ,ആകാശത്തിനും ഭുമിക്കും ഇടയിലുള്ള എന്ത് കാര്യത്തിനെ കുറിച്ചും അവര്‍ വാ തോരാതെ സംസാരിക്കും ,ഇത് കൊണ്ട് തന്നെ അവര്‍ക്ക്‌ മുമ്പില്‍ നിന്ന് വല്ല കാര്യവും സംസാരിക്കാന്‍ പലര്‍ക്കും പേടിയായിരിക്കും .സംഭാഷണത്തിന്റെ ബാലപാഠം പോലും അറിയാതെ ഇവരെ സഹിക്കാന്‍ വല്ലാത്ത പാട് തന്നെ യാണ് .കേള്‍ക്കുന്നവന്‍ അല്പം മാന്യത പുലര്‍ത്തുന്നവനാനെന്കില്‍ കേള്‍ക്കുന്നത് പോലെ ഭാവിക്കും ,അല്ലാത്തവര്‍ തിരിഞ്ഞു പോകുകയോ തെറി ഫിറ്റാക്കുകയോ ചെയ്യും .മനുഷ്യന്മാര്‍ക്ക്‌ പലപ്പോഴും പലേ തരത്തിലുള്ള മൂടായിരിക്കും ,ചിലപ്പോള്‍ മാനസ്സികമായി തകര്‍ന്ന അവസ്ഥയിലായിരിക്കും .ചിലപ്പോള്‍ താങ്ങാനാവാത്ത ദുഖത്തിന്റെ ഭാരവും പേറി നടക്കുകയായിരിക്കും ,അപ്പോഴായിരിക്കും ഇത്തരം ആളുകള്‍ വന്നു തമാശ പറയുന്നതും സംസാരം തുടങ്ങുന്നതും ,ഓ വല്ലാത്തൊരു ശല്യം തന്നെ യായിരിക്കും ഇവര്‍ .ചിലപ്പോള്‍ എന്തെങ്കിലും തിരക്ക് പിടിച്ച ജോലിയിലയിരിക്കും ,അപ്പോഴായിരിക്കും നോന്‍സ്ടോപ് സ്റ്റാര്‍ട്ട്‌ ചെയ്യാന്‍ തുടങ്ങുക ,എവിടെക്കെന്കിലും പോകാന്‍ തയ്യാറെടുക്കുന്ന സമയത്തായിരിക്കും ചില നേരങ്ങളില്‍ ഇവന്മാര്‍ സംഗതി തുടങുക .നല്ലോണം ഉറക്ക് വരുന്ന നേരത്തും ഇത്തരക്കാര്‍ ശല്യം ചെയ്യാന്‍ വരാറുണ്ട്‌ .

സംസാരിക്കുന്നത് എന്ത് എന്ന് പോലും ശ്രദ്ധിക്കാതെ വെറുതെ സംസാരിക്കുന്ന ഇവര്‍ സമൂഹത്തോട് ചെയ്യുന്ന്ടത് വലിയ അപരാധം തന്നെയാണ് .
ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഈ സ്വഭാവം ഇവര്‍ പലപ്പോഴും തിരിച്ചറിയുക പോലും ഇല്ല എന്നതാണ് ഏറെ കഷ്ടം !




മൊബൈല്‍ ഫോണുകള്‍ സജീവമായതോടെ ഫോണില്‍ നാക്കിട്ടലക്കുന്നവരുടെ ശല്യം കു‌ടി വന്നിട്ടുണ്ട് .ഫോണ്‍ ചെയ്തു നിര്‍ത്താതെ സംസാരിക്കുക ,സ്വന്തം കാര്യം മാത്രം നോക്കി സംസാരിക്കുന്നവരാണ് ഇവര്‍ .കേള്‍വിക്കാരന്‌ എന്ത് പ്രയസമുന്ടെന്കിലും വാ തോരാതെ സംസാരിക്കുക ,മാന്യതയുടെ ലെവലേശം പോലും തൊട്ടു തീണ്ടിയിട്ടില്ലാത്ത ഇവന്മാരെ എങ്ങനെ ശിക്ഷിക്കണം എന്നാണ് അറിയാത്തത്‌.
കുറച്ചു സംസാരിക്കുക ,കു‌ടുതല്‍ ചിന്തിക്കുക .ചുറ്റുപാടിനെ തിരിച്ചറിയുക ,സഹ ജീവികളെ ബുധിമുട്ടിപ്പിക്കാതിരിക്കുക -ഇതൊക്കെയാണ് ഇന്നത്തെ കാലത്ത്‌ വലിയ ഉപകാരമായി മറ്റുള്ളവര്‍ക്കായി ചെയ്യാനാകുക

സാഹചര്യങ്ങള്‍ നോക്കി മാത്രം വര്‍ത്തമാനം പറയുക .സഹ ജീവിയുടെ പ്രയാസങ്ങളും വിഷമതകളും കുറച്ചെങ്കിലും തിരിച്ചറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും തയ്യാറാകുക.മറ്റുള്ളവരില്‍ നിന്ന് നമുക്ക്‌ എന്ത് പ്രയാസങ്ങള്‍ ഉണ്ടോ ,ആ പ്രയാസങ്ങള്‍ നമ്മില്‍ നിന്ന് മറ്റുള്ളവര്‍ക്ക്‌ ഉണ്ടാവാതിരിക്കാന്‍ കഴിവതും ശ്രമിക്കുക ..
ജനങ്ങള്‍ക്കിടയില്‍ ആളാകാനുള്ള ശ്രമങ്ങളാണ് പലരെയും ഇങ്ങനെ ചീത്ത പ്രവനതകളിലെക്ക്  എത്തിക്കുന്നത് .തെറ്റുകള്‍ സ്വയം തിരിച്ചറിയാന്‍ കഴിഞ്ഞെങ്കില്‍ രക്ഷപ്പെട്ടു ,ഇല്ലെങ്കില്‍ മറ്റുള്ളവരുടെ ശാപവും പേറി നടക്കേണ്ടി വരും .
cpmrfi@gmail.com


1 അഭിപ്രായം: