പേജുകള്‍
ബ്ലോഗ് ആര്‍ക്കൈവ്
-
►
2019
(4)
- ► സെപ്റ്റംബർ (4)
-
▼
2009
(24)
-
▼
ഒക്‌ടോബർ
(16)
- ചെറിയ തീപൊരികള്‍ വലിയ പൊട്ടിത്തെറികളാകുന്നത്
- മക്കളുടെ ഭാവി നിശ്ചയിക്കുന്ന രക്ഷിതാകള്‍
- കള്ളുകുടിയന്മാര്‍ അറിയാതെ പോകുന്നത്
- അടൂര്‍ ഭവാനി അവഗണനയുടെ പ്രതീകം
- കലാലയങ്ങളിലെ കാടത്ത്വങ്ങള്‍
- ലവ് ജിഹാദ്(love jihad)
- ആത്മസംനയനം
- കുഞ്ഞു മനസ്സുകളെ ഒരിക്കലും നൊമ്പരപ്പെടുത്തരുത്
- വാഗ്ദാനം
- ചില ഭാര്യമാര്‍ അങ്ങനെയാണ്
- അഭിമാനികള്‍ക്ക് ചിലപ്പോള്‍ സംഭവിക്കുന്നത്
- കൊല്ലാതെ കൊല്ലുന്നവര്‍
- ശഹാനയുടെ ആത്മാവിന് മുമ്പില്‍ നമ്രശിരസ്കരായി.....
- ഹായ് ശബ്നം
- ..........the rays....................
- ഹൃദയം നീറുന്നു.......................................
-
▼
ഒക്‌ടോബർ
(16)
2009 ഒക്‌ടോബർ 30, വെള്ളിയാഴ്‌ച
ചെറിയ തീപൊരികള്‍ വലിയ പൊട്ടിത്തെറികളാകുന്നത്
ഇരുപത്തിയഞ്ച് വര്ഷം മുമ്പായിരുന്നു സംഭവം,വളരെ സ്നേഹത്തോടെ ജീവിച്ചിരുന്ന ഭാര്യ ഭര്‍ത്താക്കന്മാരയിരുന്നു അവര്‍ .ആദ്യ വര്‍ഷങ്ങളിലായി അധികം വൈകാതെ തന്നെ ഒരാണ്‍ കുഞ്ഞും ഒരു പെണ്‍കുഞ്ഞും പിറന്നു. പിന്നീട് ഒരു ആണ്‍ കുഞ്ഞിനു കൂടി ജന്മം നല്‍കി .പട്ടിണിയും പരിവട്ടവുമായി ജീവിതം മുമ്പോട്ട് നീക്കുംപോഴും പരസ്പരമുള്ള സ്നേഹവും തിരിച്ചറിവും അവരെ അസ്വാരസ്യങ്ങള്‍ ഇല്ലാതെ മുമ്പോട്ട് നീക്കി.പല രാത്രികളും അന്തിപ്പട്ടിണിക്ക് പോലും ഒന്നും കഴിക്കാതെ കിടന്നുറങ്ങിയിട്ടുണ്ട്. അന്ന് പിന്നെ അങ്ങനെയായിരുന്നു. ഇടത്തരക്കാരെന്റെ വീട്ടില്‍ കഞ്ഞി ,മുതലാളിയാനെങ്കില്‍ ചോറുണ്ടാകും .കടം പോലും ആരും കൊടുക്കതിരുന്നു ഒരു കാലമായിരുന്നു. പറഞ്ഞു വന്നത് അതല്ല; ഭര്‍ത്താവിന്റെ വീട്ടില്‍ ഉള്ള മറ്റു അംഗങ്ങള്‍,ഭര്‍ത്താവിന്റെ ഉപ്പ ,ഉമ്മ,രണ്ടു അനിയന്മാര്‍.അതില്‍ ഉപ്പയും ഉമ്മയും കുറച്ചു സ്ട്രോങ്ങ് ആണ് , സ്ട്രോങ്ങ് എന്ന് പറഞ്ഞാല്‍ അത്ര വലിയ സ്ട്രോങ്ങ് ഒന്നുമല്ല ,എന്നാലും തെറ്റുകള്‍ കണ്ടാല്‍ പറയും ,ചിലപ്പോള്‍ അല്പം ശകാരത്തിന്റെ ഭാഷയിലായിരിക്കും.പിന്നെ ഇതൊക്കെ നമ്മുടെ നന്മക്ക് എന്ന് വിചാരിച്ചു ക്ഷമിച്ചു നിന്നാല്‍ ഒരു പ്രശ്നവുമില്ലതാനും.അനിയന്മാര്‍ തനി പാവങ്ങളും.
ആറോഏഴോ വയസ്സുള്ള കൊച്ചു കുഞ്ഞിനെ കോലായില്‍ ഇരുത്തി അവള്‍ അടുക്കളപ്പണിക്ക് പോയതായിരുന്നു.ഏതോ ഒരു നിര്‍ഭാഗ്യ നിമിഷം എന്നെ പറയേണ്ടൂ,കുട്ടി ഇഴഞ്ഞു നീങ്ങി താഴെ മുറ്റത്തേക്ക് മറിഞ്ഞു വീണു.ചെറുതായി ചുണ്ടില്‍ ഒരു മുറിവ് സംഭവിച്ചു.പക്ഷെ കൊച്ചു കുഞ്ഞെല്ലേ പേടിച്ചു നന്നായി കരഞ്ഞു. ഭര്‍ത്താവിന്റെ ഉപ്പ നന്നായി ചീത്ത പറഞ്ഞു,അവള്‍ നിര്‍ത്താതെ കരഞ്ഞു. ആ സമയത്താണ് അവളുടെ ഉമ്മ മകളുടെ സുഖവിവരങ്ങള്‍ അറിയാനായി വരുന്നത്, തേങ്ങലോടെ കരയുന്ന മകളെ കണ്ടു ഉമ്മ ഞെട്ടി,പരിഭ്രമവും ദേഷ്യവും വിഷമവും ഇടകലര്‍ന്ന ആ നിമിഷത്തില്‍ ആ ഉമ്മ എന്തൊക്കെയോ പറഞ്ഞു,
ഇടപെടാനോ സംസാരിക്കാനോ ഭര്‍ത്താവില്ലാത്ത സമയം..........പ്രശ്നങ്ങള്‍ കൂടുതല്‍ വഷളായി .അവളെ അവളുടെ ഉമ്മ നിര്‍ബന്ധിച്ചു കൂട്ടിക്കൊണ്ടു പോയി, ആറോ ഏഴോ മാസം മാത്രം പ്രായമുള്ള മുലകുടിപ്രായം വിട്ടുമാറാത്ത കുഞ്ഞിനെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ വിട്ടുകൊടുത്തില്ല.
പിന്നെ പണ്ടൊക്കെ കുടുംബങ്ങള്‍ തമ്മിലുള്ള ഈഗോ വല്ലാതെ രൂക്ഷമായിരുന്നല്ലോ, പ്രശ്നം കൂടുതല്‍ കൂടുതല്‍ വഷളായി കൊണ്ടിരുന്നു.ഓമനയോടെ എപ്പോഴും നെഞ്ചോട് ചേര്‍ത്ത് വെച്ച പ്രിയപ്പെട്ട കുഞ്ഞു നഷ്ട്ടപ്പെട്ട വേദന ഒരു ഭാഗത്ത്, മുലയില്‍ പാല് കൂടി വീര്‍ത്ത് അസഹ്യമായ വേദന ,വീട്ടുകാരുടെ വെറുപ്പും കുറ്റപ്പെടുത്തലുകളും, ഭര്‍ത്താവിനെ കാണാത്ത ,ആശ്വാസം ലഭിക്കാത്തതിന്റെ വ്യാകുലതകള്‍ .......... ഏതൊരു പെണ്ണും മാനസ്സികമായി തകരുന്ന സമയം.ജീവിതം അവസാനിപ്പിക്കാന്‍ പോലും ആഗ്രഹിച്ചു,പക്ഷെ കണ്ണിലേക്ക് കയറി വരുന്നത് മൂന്നു പിഞ്ചു കുഞ്ഞുങ്ങള്‍ .
ഇവിടെ ഭര്‍ത്താവ് ,ഒരു കാരണവുമില്ലാതെ മൂന്നു കുഞ്ഞുങ്ങളെ ബാലിയാടാക്കുന്നത്തിലെ വേദന ,ചെറിയ കുഞ്ഞിന്റെ ഉമ്മയെ ചോദിച്ചുള്ള കരച്ചില്‍ ,മുലപ്പാലിന് വേണ്ടിയുള്ള കുട്ടിയുടെ നിലവിളികള്‍,തുള്ളിക്കളിക്കേണ്ട മൂത്ത കുഞ്ഞുങ്ങള്‍ കണ്ണീരുമായി ചിന്താകുലരായി ഇരിക്കുന്ന കാഴ്ച്ച, ഉപ്പയുടെ കടുംപിടുത്തം .നഷ്ട്ടപ്പെട്ടത് ഒന്നും തിരിച്ചു കിട്ടില്ലെന്ന വല്ലാത്ത ആശങ്ക.................ഒരു മനുഷ്യന്‍ ഭ്രാന്തനെ പോലെ അലയുകയാണ്,എന്ത് ചെയ്യണമെന്നോ പറയണമെന്നോ അറിയാതെ,
പിന്നെ നാട്ടുകാര്‍ ഇടപെടുന്നു.മധ്യസ്തന്മാര്‍ ഇടപെടുന്നു.....എല്ലാ നാട്ടിലെയും മധ്യസ്തന്മാര്‍ തമ്മില്‍ ഒരു ടൈഅപ്പ് ഉണ്ടല്ലോ , പ്രശ്നങ്ങള്‍ കൂടുതല്‍ സന്കീര്‍ണമാവുകയാണ് .വേണ്ടവരൊക്കെ കലക്ക് വെള്ളത്തില്‍ മീന്‍ പിടിച്ചു.
വേദനയുടെയും വിരഹത്തിന്റെയും കരച്ചിലിന്റെയും നീണ്ട ആറു മാസങ്ങള്‍ക്ക് ശേഷം കൂടുതല്‍ ഉപയകക്ഷി ചര്‍ച്ചകള്‍ ഇല്ലാതെ അവര്‍ ഒന്നിച്ചു. ഒരു തിരിച്ചറിവ്, ഒരു പ്രശ്നവും എവിടെയും ഉണ്ടായിട്ടില്ല.
വീറും വാശിയും കൊണ്ടെത്തിക്കുന്നത് പറക്കമുറ്റാത്ത മൂന്നു കുഞ്ഞുങ്ങളുടെ അപകടംനിറഞ്ഞ ഭാവിയിലാണ് എന്ന് തിരിച്ചറിയാന്‍ അനങനെ അരക്കൊല്ലം വേണ്ടി വന്നു .
എവിടെയാണ് പിഴച്ചത്....... പ്രതീക്ഷികള്‍ക്കും ഊഹങ്ങള്‍ക്കും അപ്പുറത്ത് എതെങ്കിലും ദുര്‍ഘട നിമിഷങ്ങളില്‍ ഉരസി വിടുന്ന ചെറിയ തീപ്പൊരികള്‍ ചിലപ്പോള്‍ വലിയ തീജ്ജ്വാലകളും പൊട്ടിത്തെറികളും ആകുന്നത് ഇങ്ങനെയാണ്. ക്ഷമ കൈവിടാതെ നിന്നാല്‍ ജീവിതം സ്വൈരമാക്കാം.പിന്നെ ഈഗോ ക്ലാഷുകള്‍ വലിയ അപകടം തന്നെയാണ്. സമൂഹത്തെ ബഹുമാനിക്കുകയാണ് വേണ്ടത്, സ്വയം ബഹുമാനിച്ചു വ്യക്തിത്വം കളയുകയല്ല ചെയ്യേണ്ടത്.
അവസാനം പറയട്ടെ;കഥയിലെ ആറുമാസം പ്രായമുള്ള കൊച്ചു കുഞ്ഞു ഈ കുറിപ്പുകാരനായിരുന്നു
ദൈവത്തിനു നന്ദി!!
cpmrfi@gmail.com
2009 ഒക്‌ടോബർ 28, ബുധനാഴ്‌ച
മക്കളുടെ ഭാവി നിശ്ചയിക്കുന്ന രക്ഷിതാകള്‍
മക്കളുടെ പഠനവും പഠിക്കുന്ന സ്ഥാപനവും കോഴ്സുമൊക്കെ രക്ഷിതാകളുടെ അഭിമാനത്തിന്‍റെ കൂടി ഭാഗമായി മാറിയിട്ടുണ്ട്.LKG മുതല്‍ തന്നെ നല്ല നിലവാരമുള്ള ട്യൂഷന്‍ നല്‍കി കുട്ടികളെ മത്സരത്തിനു തയ്യാറാക്കുകാണ്.കേരളത്തില്‍ ഇപ്പോഴും കൂടുതല്‍ രക്ഷിതാക്കളും ആഗ്രഹിക്കുന്നത് മക്കള്‍ ഒരു ഡോക്ടറോ എന്ജിനിയറോ ആകണമെന്ന് തന്നെയാണ്.എന്നാല്‍ ഡല്‍ഹി പോലെയുള്ള സ്ഥലങ്ങളില്‍ സയന്‍സ് മേഖലയെക്കള്‍ മെച്ചപ്പെട്ടതായി ഇപ്പോള്‍ വിലയിരുത്തപ്പെടുന്നത് ബിസിനസ് പഠനമാണ്.കാരണം സ്വകാര്യ മേഖലയില്‍ വലിയ സാലറിയുള്ള ആയിരക്കണക്കിന് തോഴിലവസരങലാണ് എന്നും സൃഷ്ടിക്കപ്പെടുന്നത്.മക്കളെ തങ്ങളുടെ ആഗ്രഹത്തിനനുസരിച്ച് വാര്‍ത്തെടുക്കുന്ന രീതിയെയാണ് ഇവിടെ ആശ്ചര്യത്തോടെ നോക്കി കാണേണ്ടത്.ഒരു വിധേന കഴിവുണ്ടെങ്കില്‍ സെക്കണ്ടറി പഠനം വരെ ഇംഗ്ലിഷ് മീഡിയം തന്നെ തെരഞ്ഞെടുക്കും, കുറച്ചു പണത്തിനു കുറവുള്ളവരാണെങ്കില്‍ സ്വകാര്യ ട്യുഷന്‍ നല്‍കി പഠന നിലവാരം മെച്ചപ്പെടുത്താന്‍ നോക്കും,(2007ലെ annuel survey of education (ASER ) ന്‍റെ കണക്കനുസരിച്ച് രാജ്യത്തെ മുപ്പത് ശതമാനത്തിലേറെ കുട്ടികള്‍ പ്രൈമറി തലം മുതല്‍ തന്നെ സ്വകാര്യ ട്യുശനെ ആശ്രയിക്കുന്നു.,ബംഗാളില്‍ ഇത് 80ശതമാനം എന്നതാണ് ഏറെ രസകരം)
പത്താം ക്ലാസ്സ് കഴിഞ്ഞാല്‍ പിന്നെ പറയേണ്ട, കുട്ടികളുടെ കഷ്ട്ടകലത്തിന്റെ പ്രധാനപ്പെട്ട ഒരു സമയമാണ് വരുന്നത്, മിക്ക കുട്ടികളെയും സയന്‍സ് വിഭാഗം എടുത്ത് പഠിക്കാന്‍ രക്ഷിതാക്കള്‍ സമ്മര്‍ദം ചെലുത്തും, പലപ്പോഴും ആവറെജിനു താഴെയുള്ള കുട്ടികളെ പോലും ചെന്നിരുത്തുന്നത് ഒരു പിടുത്തവനും കിട്ടാത്ത കണക്കിന്റെയും കെമിസ്ട്രിയുടെയും ക്ലാസ്സിലാണ്.പ്ലസ്‌വണ്‍മുതല്‍ തന്നെ സ്വകാര്യ ട്യൂഷന് പറഞ്ഞയക്കാന്‍ തുടങ്ങും,മെഡിക്കല്‍ എന്ജിനിയരിങ്ങ് എന്‍ട്രന്‍സ് ആണ് ലക്‌ഷ്യം ,പൊതു അവധി ദിവസങ്ങളില്‍ പോലും ഒരുദിവസം പോലും ഒഴിവില്ലാതെ ട്യൂഷന്‍ തന്നെ ട്യൂഷന്‍ !
പ്ലസ്‌ടു വിന്റെ കൂടെ ആദ്യം ഒന്ന് എന്‍ട്രന്‍സ് എഴുതി നോക്കും,കിട്ടില്ല ,പിന്നെ തൃശൂരിലെ PC തോമസ് തന്നെ ശരണം , അവിടെചേര്‍ക്കും.അവധിയില്ലാത്ത കോച്ചിംഗ് ,രണ്ടും മൂന്നും വര്ഷം റിപീറ്റ് ചെയ്ത് എന്‍ട്രന്‍സ് എഴുതും ,കിട്ടിയെങ്കില്‍ കിട്ടി.അല്ലെങ്കില്‍ അവസാനത്തെ അടവ് ,തമിഴ്നാട്ടിലെയോ കര്‍ണടകയിലെയോ ഏതെങ്കിലും സ്വകാര്യ കോളെജുകള്‍ക്ക് കീഴടങ്ങും!
ഡോനെഷന്‍ തന്നെ പത്തും ഇരുപതും ലക്ഷങ്ങള്‍! പലരും ചെന്ന് പെടുന്നത് അംഗീകാരം പോലും ഇല്ലാത്ത കോളേജ്കളിലാണ് .പേരിനു. ഡിഗ്രിയും നേടി തിരിച്ചു വരുമ്പോഴേക്കും വീണ്ടും ലക്ഷങ്ങള്‍.സ്വന്തം ഇഷ്ടംപോലെ പഠന വഴി തിരെഞ്ഞെടുക്കാന്‍ പോലും രക്ഷിതാക്കളുടെ ദുരഭിമാനം മക്കളെ സമ്മതിക്കുന്നില്ല .
ബാക്കി കിട്ടുന്നത് ,
ഇങ്ങനെയൊക്കെ പഠിപ്പിച്ചു ഒരച്ഛനും അമ്മയ്ക്കും തിരിച്ചു കിട്ടുന്നതോ,സ്നേഹം എന്തെന്ന് പോലും അറിയാത്ത തലമുറയെ,ഇതാണ് എന്‍റെ അച്ഛന്‍ ,ഇതാണ് എന്റെ അമ്മ എന്ന് പറയാന്‍ മടിക്കുന്ന മക്കള്‍ !ഇത്തരം ഡോക്ടര്‍മാരെയും എന്ജിനിയര്മാരെയും സമൂഹത്തിലേക്ക് സേവനത്തിനായി നിയോഗിക്കപ്പെടുമ്പോള്‍ ഇവരുടെ ലക്ഷ്യം വെറും പണം മാത്രമായിരിക്കും,അനുകമ്പയും സഹാനുഭുതിയും കാണപ്പെടേണ്ട ആതുര സേവന സ്ഥാപനങ്ങള്‍ വെറും കഴുത്തറക്കലിന്റെ കശാപ്പ് ശാലകളായി മാറുന്നതില്‍ എന്തിനു അദ്ഭുതപ്പെടണം? തന്റെ മുമ്പില്‍ നില്‍ക്കുന്നത് താന്‍ പ്രതിനിധാനം ചെയ്യുന്ന സമൂഹത്തിലെ ഒരു അംഗമാനെന്ന പ്രാഥമിക ബോധ്യം പോലും ഇല്ലതെയാണല്ലോ പല ഡോക്ടര്‍മാരും രോഗികളോട് പെരുമാറുന്നത് ...MBBSഎന്ന ഡിഗ്രി പേരിനു കൂടെ കിട്ടുന്നതോടെ പിന്നെ തന്റെ മേലെ ആരുമില്ലെന്ന അഹംഭാവത്തിന്റെയും അഹങ്കാരത്തിന്റെയും മുഖങ്ങളാണ് പലപ്പോഴും കാണാന്‍ കഴിയുന്നത്.പഠിക്കാന്‍ വേണ്ടി ചിലവഴിച്ച ലക്ഷങ്ങള്‍ എത്രയും പെട്ടന്ന് എങ്ങിനെ തിരിച്ചു പിടിക്കാന്‍ കഴിയുമെന്നാണ് ഇത്തരം ഡോക്ടര്‍മാരെല്ലാം ചിന്തിക്കുന്നത് .
താന്‍പഠിക്കേണ്ടതും കരുപിടിപ്പിക്കെണ്ടതും ഏത് വിദ്യാര്‍തികള്‍ തന്നെ തിരഞ്ഞെടുക്കെണ്ടതുണ്ട്,രക്ഷിതാക്കള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കാം അടിച്ചേല്‍പ്പിക്കുന്ന സ്വഭാവം ഒട്ടും നന്നല്ല.മക്കള്‍ സ്വയം വഴികള്‍ കണ്ടെത്തട്ടെ.പുറം സ്റ്റേറ്റ്കളില്‍ പഠിക്കാന്‍ വിടുമ്പോള്‍ പഠിക്കുന്ന സ്ഥാപനത്തെ കുറിച്ചു നന്നായി അന്വേഷിക്കണം .ചുറ്റുപാടുകളെ കുറിച്ച് വ്യക്തമായ ബോധം അനിവാര്യമാണ് .ദുരഭിമാനത്തിന്റെ കോട്ടകള്‍ക്ക് നിറം പകരാന്‍ സ്വന്തം കുട്ടികളെ ബലിയാടാക്കുന്ന രക്ഷിതാക്കള്‍ ചെയ്യുന്നത് കൊടും അപരാധമാണ് .
കഠിനമായ ഉപദേശങ്ങളെക്കാള്‍ നിങ്ങളുടെ മക്കള്‍ക്ക് വേണ്ടത് സ്നേഹമയമായ സാന്നിധ്യമാണ് -ജാസ്സി ജാക്സന്‍
cpmrfi@gmail.com
2009 ഒക്‌ടോബർ 27, ചൊവ്വാഴ്ച
കള്ളുകുടിയന്മാര്‍ അറിയാതെ പോകുന്നത്
പണ്ട് കോളേജില്‍ ഫൈനാര്‍ട്സ്‌ഡേ നടക്കുമ്പോള്‍ ഒരു കൂട്ടം പയ്യന്‍സ് വന്നു ഒരധ്യാപകനെ വലിച്ചിട്ടു കഴുത്തില്‍ പിടിച്ചു ടാന്‍സ് ചെയ്യാന്‍ തുടങ്ങി,പ്രതികരിക്കാന്‍ പോയാല്‍ മറ്റുള്ള അധ്യാപകര്‍ക്കും ഡാന്‍സ് ചെയ്യേണ്ടി വരുമെന്ന് കരുതി ആരും പ്രതികരിച്ചില്ല.അങ്ങനെയാണല്ലോ കള്ള് വയറ്റില്‍ എത്തിയാല്‍ പിന്നെ ആരാണ്,എവിടെയാണ് എന്നൊന്നും തിരിച്ചരിയാനുള്ള ശേഷി പലര്‍ക്കും ഉണ്ടാവാറില്ലല്ലോ? മദ്യത്തെ കുറിച്ചു എതിര്‍ത്തു ഒരക്ഷരം ഉരിയാടാന്‍ പോലും കോളെജുകളില്‍ കഴിയാത്ത അവസ്ഥയാണുള്ളത്, പണ്ട് ആണ്‍ കുട്ടികള്‍ മാത്രമായിരുന്നു കള്ളുകുടിയന്മാര്‍,ഇന്ന് പെണ്‍ കുട്ടികളില്‍ വലിയൊരു വിഭാഗവും മദ്യം ഉപയോഗിക്കുന്നവരോ ലഹരി ഉപയോഗത്തെ സപ്പോര്‍ട്ട് ചെയ്യുന്നവരോ ആണ്.അടുത്തിടെ ഒരു സ്വകാര്യ ചാനലില്‍ വന്ന ചര്‍ച്ചയില്‍ ഹൈസ്കൂളില്‍ പഠിക്കുന്ന ഒരു പെണ്‍കുട്ടി നിറഞ്ഞ പുഞ്ചിരിയുമായി പ്രതികരിക്കുന്നത് ഇങ്ങനെ'അല്പമൊക്കെ കുടിക്കാം അത് ഒരു നല്ല കാര്യമാണ്' .ഇതിന്‍റെയൊക്കെ ബാലപാഠങ്ങള്‍ നല്‍കുന്നതില്‍ അധ്യാപകര്‍ക്കും പങ്കില്ലേ എന്ന് ആലോചിക്കുന്നത് നന്നായിരിക്കും.മൈസൂരിലേക്ക് ടൂര്‍ പോയ ഒരു കൂട്ടം വിദ്യാര്‍ത്ഥികളെ ലോഡ്ജില്‍ റൂംഎടുത്ത് കുട്ടികളോട് ഉറങ്ങാന്‍ പറഞ്ഞു അടുത്ത റൂമില്‍ ഉറങ്ങാന്‍ പോയ അദ്ധ്യാപകന്‍ പോയത് ബാറിലെക്കായിരുന്നു,രണ്ടു പെഗ്ഗ് മോന്താം എന്ന് കരുതി ചെന്ന കുട്ടികള്‍ കണ്ടത് അടിച്ചു ഫിറ്റായി കിടക്കുന്ന മാഷെ ആണ്, അത് പോവട്ടെ കള്ളുകുടി എന്നത് ഒരു സാമൂഹ്യ അചാരത്തിനെ ഭാഗമായി മാറിയിട്ടുണ്ട് .അതെ കുറിച്ചു വാചാലമായി സംസാരിക്കുന്നതില്‍ അര്‍ത്ഥമില്ല! കാരണം 'എടാ ഇന്നത്തെ കാലത്ത് കള്ള് കുടിക്കാത്തവന്‍ പുരുഷനാണോ' എന്നാണല്ലോ വെപ്പ്...........!
മതത്തിന്റെ കോണിലൂടെ നോക്കുമ്പോള്‍ മദ്യപാനം എന്നത് വലിയ തെറ്റാണു,ശാസ്ത്രീയമായി വിലയിരുത്തുമ്പോള്‍ ലിവര്‍ ഡിസീസ്,ബ്രെയിന്‍ ഡാമേജ്, വിവിധ ആന്തര അവയവങ്ങളെ ബാധിക്കുന്ന കാന്‍സര്‍ ,പ്രത്യുത്പാദന സംവിധാനത്തെ ബാധിക്കല്‍............തുടങ്ങി അസുഖങ്ങളുടെ ശ്രിംഖല തന്നെ മദ്യപാനികളെ കാത്തിരിക്കുന്നുണ്ട്. പിന്നെ മനശാസ്ത്രപരമായി ഇതിലേറെ ,ചിന്തയിലും സ്വഭാവത്തിലും സാരമായ മാറ്റങ്ങള്‍ ,ഞാന്‍ മറ്റുള്ളവരുടെ ഇടയില്‍ ചെറുതാകുന്നു, എന്നെ ആരും ബഹുമാനിക്കുന്നില്ല,പരിഗണിക്കുന്നില്ല,എന്റെ ഭാര്യക്ക് എന്നേക്കാള്‍ ഇഷ്ടം അടുത്ത വീട്ടില്‍ താമസിക്കുന്നവനെയാണ്, എന്നെ രഹസ്യമായി ആരോ നിരീക്ഷിക്കുന്നു...........തുടങ്ങി അപക്വവും ദേഷ്യം നിറഞ്ഞതും അനാവശ്യ വ്യാകുലതകളുടെതുമായ ഒരു കൂട്ടം മാനസ്സിക രോഗങ്ങളുടെ അടിമയായി മാറുന്നു എന്നതും കള്ളുകുടിക്കുന്നവര്‍ക്കും അല്ലാത്തവര്‍ക്കും ഒരു പോലെ അറിയാവുന്ന കാര്യങ്ങളാണ്.
പിന്നെ അറിയാത്ത ചിലതുണ്ട്.
ഒന്ന് സ്വയം ആരാണെന്ന തിരിച്ചറിവ്........പിന്നെ എല്ലാം നഷ്ട്ടപ്പെട്ടല്ലോ,പല വലിയ പോസിഷനുകളിലും ഇരിക്കുന്ന വലിയ ആളുകള്‍ കള്ള് വയറ്റില്‍ എത്തിയാല്‍ കാണിച്ചു കൂട്ടുന്ന കോപ്രായങ്ങള്‍ പലപ്പോഴായി കാണേണ്ടതായി വരുന്നവരനല്ലോ നാം, ഒരു വൈകുന്നേരം അങ്ങാടിയില്‍ നില്‍ക്കുമ്പോള്‍ ഒരു സുഹൃത്ത് അടുത്ത വന്നു കൂട്ടിപ്പിടിച്ചു വല്ലാത്ത സ്നേഹപ്രകടനം !,ജനങ്ങളുടെ ഇടയില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍ വല്ലാതെ പാട് പെട്ടു .
രണ്ടു, ചുറ്റുപാടുകള്‍ എങ്ങനെയെന്നോ ,ആരാണെന്നോ തിരിച്ചറിയാന്‍ കഴിയാതെ വരുന്നു.ഇതിന്‍റെ ഫലങ്ങളാണ് കള്ളുകുടിയന്മാരുടെ ഭാര്യമാരും കുട്ടികളും അനുഭവിക്കുന്ന സകല പ്രയാസങ്ങളും.സഹികെട്ട് എത്രെയെത്ര സ്ത്രീകളാണ് ആത്മഹത്യയില്‍ അഭയം തേടുന്നത്,നല്ല ജോലിയും സാമ്പത്തിക ഭദ്രതയും ഉണ്ടായിട്ടു പോലും സ്വസ്ഥത നശിച്ചു മെഴുകുതിരി പോലെ ഉരുകിത്തീരുന്ന ഒട്ടേറെ സ്ത്രീജന്മങ്ങളുണ്ട്.ഇടത്തരം കുടുംബങ്ങളിലെ സ്ത്രീകളാണ് കള്ളുകുടിയന്മാരുടെ ദുരിതങ്ങള്‍ ഏറെ സഹിക്കേണ്ടിവരുന്നത്, എന്നെങ്കിലും ജോലിക്ക് പോകുന്നുണ്ടെങ്കില്‍ കിട്ടുന്ന കാശിനു മദ്യവും വാങ്ങി വീട്ടിലെത്തി ഭാര്യയേയും കുട്ടികളെയും തെറി വിളിക്കുകയും കയ്യില്‍ കിട്ടുന്നത് എടുത്ത് തല്ലുകയും ചെയ്യുന്ന പുരുഷന്മാര്‍ ഏറെയുണ്ട്.ഇവര്‍ ആരോട് പരാതിപ്പെടാന്‍, പരാതിപ്പെട്ടാല്‍ തന്നെ പ്രത്യാഘാതങ്ങള്‍ ഈ പാവങ്ങള്‍ തന്നെ സഹിക്കേണ്ടേ? ചെറിയ കുട്ടികളാണ് ഏറെ കഷ്ട്ടപ്പെടുന്നത്, സ്വന്തം അമ്മയെ ക്രുരമായി തല്ലുന്നത് ഹൃദയം പൊട്ടുന്ന വേദനയുമായി സഹിക്കേണ്ടി വരുന്ന മക്കള്‍ എത്രയോ ഉണ്ട്. ഈ പിഞ്ചു കുട്ടികളുടെ പരിഭവവും പരാതികളും അന്വഷിക്കാന്‍ ആരുണ്ട്?സഹനത്തിന്റെ അതിര്‍ ഭേദിക്കപ്പെടുമ്പോള്‍ സ്വയം ഇല്ലാതെയാകുന്നു. വയറു നിറയെ മദ്യം നിറച്ചു ബുദ്ധി നശിച്ചു നടക്കുന്ന ജന്മാനങ്ങള്‍ ഇതൊക്കെ ചിന്തിക്കുമോ?
സ്വൈരമായി പഠിക്കാന്‍ പോലും കഴിയാത്ത കുട്ടികള്‍ക്ക് നഷ്ട്ടപ്പെടുന്നത് അവരുടെ ഭാവി കൂടിയാണ്.
പെണ്‍കുട്ടികള്‍ വിവാഹം കഴിയുമ്പോഴാണ് ഭര്‍ത്താവിന്റെ തനി നിറം മനസ്സിലാക്കുന്നത്,മദ്യത്തിന്റെ രൂക്ഷഗന്ധവും പേറി സഹിച്ചു ജീവിക്കാമെന്ന് കരുതിയാല്‍ തന്നെ ക്രൂരമായ പരാക്രമങ്ങള്‍ അവസാനം കൊണ്ടെത്തിക്കുന്നത് വിവാഹ മോചനങ്ങളിലാണ്.ഏറിയപങ്കും വിവാഹ മോചനങ്ങള്‍ നടക്കുന്നതിന്റെ കാരണങ്ങള്‍ ഇത്തരത്തിലുള്ളതാനെന്നുകൂടി ഇതിനോട് കൂട്ടിവായിക്കേണ്ടതുണ്ട് .ഇത്തരത്തില്‍ വിവാഹമോചിതരായ പെണ്‍കുട്ടികളെ വിവാഹം കഴിക്കാന്‍ സമൂഹം തയ്യാറാവാതെ വരുന്നു,ഫലത്തില്‍ നശിക്കപ്പെടുന്ന സ്ത്രീ ജന്മങ്ങളുടെ എണ്ണം വര്‍ധിക്കുന്നു. ഏത് കള്ളുകുടിയന്മാരയാലും വലിയ തുക സ്ത്രീധനം വാങ്ങി വിവാഹം ഒന്നും പത്തും കഴിക്കാന്‍ നമ്മുടെ നാട്ടില്‍ ഒരു പ്രയാസവുമില്ലല്ലോ.
മദ്യപന്മാരോട് ഇതൊക്കെ പറഞ്ഞിട്ടെന്തു കാര്യം ...........!
എന്നാലും മദ്യം അകത്ത് ഇല്ലാത്ത സമയമുണ്ടെങ്കില്‍ ചിന്തിക്കട്ടെ,സ്വന്തം ഭാര്യയും പാവപ്പെട്ട കുട്ടികളും സ്നേഹിക്കുന്ന ചുറ്റുപാടുമുള്ള ജനങളും
കുടിക്കുന്ന കണ്ണുനീരിനു ഇവര്‍ക്ക് എന്നെങ്കിലും മറുപടി പറയേണ്ടി വരും.ജീവിതത്തില്‍ സന്തോഷം പോയിട്ട് മാന്യമായി ശ്വാസം വിടാന്‍ പോലും സാധിക്കാത്ത ഇരകളുടെ പ്രാര്‍ഥനകള്‍ എന്നെങ്കിലും ദൈവം കേള്‍ക്കും.
കുടിയന്മാര്‍ കുടിക്കട്ടെ;ശരീരവും മനസ്സും നശിപ്പിക്കട്ടെ,പക്ഷെ മറ്റുള്ളവരെ ദ്രോഹിക്കാതെ ജീവിക്കാനെങ്കിലും അനുവദിക്കുക.
cpmrfi@gmail.com
2009 ഒക്‌ടോബർ 26, തിങ്കളാഴ്‌ച
അടൂര്‍ ഭവാനി അവഗണനയുടെ പ്രതീകം
മലയാളത്തിന്റെ വെള്ളിത്തിരയില്‍ അര നൂറ്റാണ്ട് കാലം നിറഞ്ഞു നില്‍ക്കുകയും മറക്കാനാകാത്ത ഒത്തിരി വേഷങ്ങള്‍ സമ്മാനിക്കുകയും ചെയ്ത അടൂര്‍ ഭവാനി എന്ന കഴിവുറ്റ കലാകാരി തിരശ്ശീലയിലേക്ക് മറയുമ്പോള്‍ നാം ഉള്‍ക്കൊള്ളുന്ന മലയാളിയുടെ സ്വാര്‍ത്ഥ മനസ്ഥിതിയുടെ മറ്റൊരു വേഷം കൂടിയാണ് അഴിഞ്ഞു വീഴുന്നത്, ആയുസ്സ് പൂര്‍ണമായി കലയുടെ സാമ്രാജ്യത്തിനു സമര്‍പ്പിച്ച ഒരു കലാകാരിക്ക് സാംസ്കാരിക കേരളം തിരിച്ചു നല്‍കിയത് അവഗണനയുടെയും വേദനയുടെയും അനുഭവങ്ങളായിരുന്നു, ജീവിത സന്ധ്യയില്‍ രോഗാതുരമായ ശരീരവുമായി ഒരു കൈതാങ്ങിനായി വിറയാര്‍ന്ന ശബ്ദവുമായി പല വാതിലുകളും മുട്ടിയെങ്കിലും ആരും വേണ്ടത്ര പരിഗണിച്ചില്ല.' ഞാന്‍ ഒന്നോ രണ്ടോ ദിവസമാല്ലല്ലോ മലയാള സിനിമയില്‍ ഉണ്ടായത്' എന്ന അവസാന കാലത്തെ അര്‍ത്ഥമുള്ള വാക്ക് ഒരു ശരമായി മലയാള സിനിമയില്‍ പണം കൊണ്ട് അമ്മാനമാടുന്ന പലരുടെയും ഹൃദയത്തിലേക്കാണ് ചെല്ലുന്നത്, ടെലിവിഷന്‍ ചാനലുകള്‍ക്ക് വേണ്ടി മുഖത്ത് ദുഃഖമുണ്ടാക്കനായി പാട് പെട്ട് അനുശോചന വാക്കുകള്‍ പറയുന്ന സിനിമാ രംഗത്തെ ആളുകള്‍ മരിച്ചു കിടക്കുന്ന ഒരു കലാകാരിയെ കളിയാക്കുകയാണ് ചെയ്യുന്നത്.
അടൂര്‍ ഭവാനി ഒരു പ്രതീകം മാത്രമാണ് ,സംസ്കാരത്തില്‍ നിലനില്‍ക്കുന്ന ദുഷ്പ്രവനതയുടെയും സ്വാര്‍ത്ഥ മനസ്തിതിയുടെയും പ്രതീകം.മരിച്ചു കഴിഞ്ഞാല്‍ പിന്നെ അങ്ങനെയാണ്, അയാളെ കുറിച്ചു അങ്ങ് പ്രകീര്‍ത്തിക്കാന്‍ തുടങ്ങും, ഒരു പരിധി വരെ ഇത് നല്ലത് തന്നെയാണ്. പക്ഷെ ആരോഗ്യമുള്ള സമയത്ത് ചെയ്ത് തന്ന ഉപകാരങ്ങളും സാമൂഹ്യ നന്മകളും മറക്കുകയും ജീവിതാവസാനത്തില്‍ രോഗങ്ങളോട് മല്ലടിക്കുന്ന ഒരു സമയത്ത് തിരിഞ്ഞു നോക്കതിരിക്കുകയുംചെയ്യുന്നത് അത്യന്തം ദുഖകരമാണ്,ഏതെങ്കിലുംരൂപത്തില്‍പ്രശസ്തി നേടിയ ആളുകളാണെങ്കില്‍ മരിച്ചാലെങ്കിലും മാധ്യമങ്ങള്‍ പറയും 'അയാള്‍ അവഗണിക്കപ്പെട്ടു ' എന്ന് .ഒട്ടും അറിയപ്പെടാത്ത സാധാരണക്കാര്‍ ആണെങ്കില്‍ ജീവിതം നല്‍കിയ വേദനയും പേറി അവര്‍ യാത്രയാകും . ജീവിക്കുന്ന സമയത്ത് കാല്‍ കാശിന്റെ സഹായം ചെയ്യാതെ, മരിച്ചു കഴിഞ്ഞു അയാള്‍ അങ്ങനെ ചെയ്തു,ഇങ്ങനെ ചെയ്തു എന്ന് പ്രകീര്‍ത്തിക്കുന്നതില്‍ വല്യ കാര്യമൊന്നും ഇല്ല;
സമൂഹത്തില്‍ ഇനിയും എത്ര പേരുണ്ട് ഇതേ രൂപത്തില്‍ രാജ്യത്തിനും ജനങ്ങള്‍ക്കും നന്മ ചെയ്തു വാര്‍ധക്യത്തില്‍ വിശ്രമിക്കുന്നവര്‍. രാജ്യത്തിന്റെ സ്വാതന്ത്രത്തിനു വേണ്ടി അങ്ങേയറ്റം വരെ ത്യാഗം ചെയ്തു ഇപ്പോള്‍ രോഗങ്ങളോട് പൊരുതുന്നവര്‍. പക്ഷെ അവരെ പരിഗണിക്കാനും ഏതെങ്കിലും രൂപത്തില്‍ ആശ്വാസം നല്‍കാനും ആരും ഇല്ല .
മാധ്യമങ്ങള്‍ മരിച്ചാല്‍ ഒരാളുടെ മേലില്‍ കാണിക്കുന്ന സഹാനുഭൂതി ജീവിച്ചിരിക്കുമ്പോള്‍ കാണിക്കുകയാണെങ്കില്‍ വലിയ ഉപകാരമായിരിക്കും, അതല്ലാതെ മരണപ്പെട്ട ഒരാളുടെ പേരില്‍ കുറെ ഫീച്ചറുകളും അനുസ്മരണ കുറിപ്പുകളും എഴുതിയിട്ട് ഒരു കാര്യവുമില്ല.
സാമൂഹ്യ ഘടനയുടെ അടിത്തറയായ കുടുംബങ്ങളിലും സ്ഥിതി വ്യത്യസ്തമല്ലല്ലോ,കഷ്ടപ്പെട്ട് അധ്വാനിച്ചു നോക്കിയുണ്ടാക്കിയ സ്വന്തം മക്കളും കുടുംബവും വേണ്ടപ്പെട്ടവരെ തിരിഞ്ഞു നോക്കതിരിക്കുന്നത് പൊതുവായി സമൂഹത്തില്‍ കാണുന്ന ഒരു പ്രവണതയാണല്ലോ? വയസ്സായവരോട് സമൂഹം കാണിക്കുന്നത് എന്തോരപരാധമാണ്, സ്വന്തം പ്രാധമിക കാര്യങ്ങള്‍ ചെയ്യാന്‍ പോലും കഴിയാതെ കഷ്ട്ടപ്പെടുന്ന വൃദ്ധരായ മാതാപിതാക്കളെ സദനങ്ങളിലേക്ക് അയക്കുന്ന സംസ്കാരം നിലനില്‍ക്കുന്ന ഒരു സമൂഹത്തില്‍ ഇത്രയൊക്കെ തന്നെ പ്രതീക്ഷിക്കാന്‍ കഴിയൂ. സ്വന്തം കുട്ടികളുടെയും ഭാര്യയുടെയും മുമ്പില്‍ അപമാനിതരാകും എന്ന് ഭയന്ന് നൊന്തു പെറ്റ അമ്മയെയും കഷ്ടപ്പെട്ട് വളര്‍ത്തിയ അച്ഛനെയും വേണ്ടെന്നു വെക്കുന്ന എത്ര ആളുകള്‍ ഉണ്ട്.
നമ്മള്‍ ചമയുന്ന ദുരഭിമാനത്തെ ഓര്‍ത്ത് നമുക്ക് സ്വയം സഹതപിക്കാം ...!!
cpmrfi@gmail.com
അടൂര്‍ ഭവാനി ഒരു പ്രതീകം മാത്രമാണ് ,സംസ്കാരത്തില്‍ നിലനില്‍ക്കുന്ന ദുഷ്പ്രവനതയുടെയും സ്വാര്‍ത്ഥ മനസ്തിതിയുടെയും പ്രതീകം.മരിച്ചു കഴിഞ്ഞാല്‍ പിന്നെ അങ്ങനെയാണ്, അയാളെ കുറിച്ചു അങ്ങ് പ്രകീര്‍ത്തിക്കാന്‍ തുടങ്ങും, ഒരു പരിധി വരെ ഇത് നല്ലത് തന്നെയാണ്. പക്ഷെ ആരോഗ്യമുള്ള സമയത്ത് ചെയ്ത് തന്ന ഉപകാരങ്ങളും സാമൂഹ്യ നന്മകളും മറക്കുകയും ജീവിതാവസാനത്തില്‍ രോഗങ്ങളോട് മല്ലടിക്കുന്ന ഒരു സമയത്ത് തിരിഞ്ഞു നോക്കതിരിക്കുകയുംചെയ്യുന്നത് അത്യന്തം ദുഖകരമാണ്,ഏതെങ്കിലുംരൂപത്തില്‍പ്രശസ്തി നേടിയ ആളുകളാണെങ്കില്‍ മരിച്ചാലെങ്കിലും മാധ്യമങ്ങള്‍ പറയും 'അയാള്‍ അവഗണിക്കപ്പെട്ടു ' എന്ന് .ഒട്ടും അറിയപ്പെടാത്ത സാധാരണക്കാര്‍ ആണെങ്കില്‍ ജീവിതം നല്‍കിയ വേദനയും പേറി അവര്‍ യാത്രയാകും . ജീവിക്കുന്ന സമയത്ത് കാല്‍ കാശിന്റെ സഹായം ചെയ്യാതെ, മരിച്ചു കഴിഞ്ഞു അയാള്‍ അങ്ങനെ ചെയ്തു,ഇങ്ങനെ ചെയ്തു എന്ന് പ്രകീര്‍ത്തിക്കുന്നതില്‍ വല്യ കാര്യമൊന്നും ഇല്ല;
സമൂഹത്തില്‍ ഇനിയും എത്ര പേരുണ്ട് ഇതേ രൂപത്തില്‍ രാജ്യത്തിനും ജനങ്ങള്‍ക്കും നന്മ ചെയ്തു വാര്‍ധക്യത്തില്‍ വിശ്രമിക്കുന്നവര്‍. രാജ്യത്തിന്റെ സ്വാതന്ത്രത്തിനു വേണ്ടി അങ്ങേയറ്റം വരെ ത്യാഗം ചെയ്തു ഇപ്പോള്‍ രോഗങ്ങളോട് പൊരുതുന്നവര്‍. പക്ഷെ അവരെ പരിഗണിക്കാനും ഏതെങ്കിലും രൂപത്തില്‍ ആശ്വാസം നല്‍കാനും ആരും ഇല്ല .
മാധ്യമങ്ങള്‍ മരിച്ചാല്‍ ഒരാളുടെ മേലില്‍ കാണിക്കുന്ന സഹാനുഭൂതി ജീവിച്ചിരിക്കുമ്പോള്‍ കാണിക്കുകയാണെങ്കില്‍ വലിയ ഉപകാരമായിരിക്കും, അതല്ലാതെ മരണപ്പെട്ട ഒരാളുടെ പേരില്‍ കുറെ ഫീച്ചറുകളും അനുസ്മരണ കുറിപ്പുകളും എഴുതിയിട്ട് ഒരു കാര്യവുമില്ല.
സാമൂഹ്യ ഘടനയുടെ അടിത്തറയായ കുടുംബങ്ങളിലും സ്ഥിതി വ്യത്യസ്തമല്ലല്ലോ,കഷ്ടപ്പെട്ട് അധ്വാനിച്ചു നോക്കിയുണ്ടാക്കിയ സ്വന്തം മക്കളും കുടുംബവും വേണ്ടപ്പെട്ടവരെ തിരിഞ്ഞു നോക്കതിരിക്കുന്നത് പൊതുവായി സമൂഹത്തില്‍ കാണുന്ന ഒരു പ്രവണതയാണല്ലോ? വയസ്സായവരോട് സമൂഹം കാണിക്കുന്നത് എന്തോരപരാധമാണ്, സ്വന്തം പ്രാധമിക കാര്യങ്ങള്‍ ചെയ്യാന്‍ പോലും കഴിയാതെ കഷ്ട്ടപ്പെടുന്ന വൃദ്ധരായ മാതാപിതാക്കളെ സദനങ്ങളിലേക്ക് അയക്കുന്ന സംസ്കാരം നിലനില്‍ക്കുന്ന ഒരു സമൂഹത്തില്‍ ഇത്രയൊക്കെ തന്നെ പ്രതീക്ഷിക്കാന്‍ കഴിയൂ. സ്വന്തം കുട്ടികളുടെയും ഭാര്യയുടെയും മുമ്പില്‍ അപമാനിതരാകും എന്ന് ഭയന്ന് നൊന്തു പെറ്റ അമ്മയെയും കഷ്ടപ്പെട്ട് വളര്‍ത്തിയ അച്ഛനെയും വേണ്ടെന്നു വെക്കുന്ന എത്ര ആളുകള്‍ ഉണ്ട്.
നമ്മള്‍ ചമയുന്ന ദുരഭിമാനത്തെ ഓര്‍ത്ത് നമുക്ക് സ്വയം സഹതപിക്കാം ...!!
cpmrfi@gmail.com
2009 ഒക്‌ടോബർ 25, ഞായറാഴ്‌ച
കലാലയങ്ങളിലെ കാടത്ത്വങ്ങള്‍
മുമ്പ് മലപ്പുറത്തെ ഒരു ഇംഗ്ലിഷ് മീഡിയം സ്കൂളില്‍ ഒരു സംഭവമുണ്ടായി, ക്ലാസ്സില്‍ അച്ചടക്ക രഹിതമായി പെരുമാറിയ ഒരു പയ്യനെ അദ്ധ്യാപകന്‍ ഒന്നടിക്കുകയും ശകാരിക്കുകയും ചെയ്തു, പയ്യന്‍ നാട്ടിലെ ഒരു പണക്കാരന്റെ മകനായിരുന്നു,പയ്യന്‍ പിന്നെ ഒന്നും നോക്കിയില്ല ;അടിച്ച അധ്യാപകന്റെ കരണത്ത് ഒന്ന് കൊടുത്ത് ഇറങ്ങിപ്പോയി, അവന്‍ ഇനി എന്റെ ക്ലാസ്സില്‍ ഇരിക്കില്ലെന്ന് മറ്റു കുട്ടികളോടായി അദ്ധ്യാപകന്‍ പറഞ്ഞു, അദ്ധ്യാപകന്‍ ഈ കാര്യം പ്രിന്‍സിപ്പലിനെയും മറ്റു മുതിര്‍ന്ന അധ്യാപകരെയും അറിയിച്ചു, പക്ഷെ അടികൊണ്ട പയ്യന്‍ സ്കൂള്‍ മനെജ്മെന്റ്റ് കമ്മറ്റിയില്‍ പെട്ട ഒരാളുടെ മകനായിരുന്നു,
അധികം താമസിയാതെ സ്കൂളില്‍ തിരിച്ചു വരികയും മുഖത്തടിച്ച അതെ അധ്യാപകന്റെ ക്ലാസ്സില്‍ ഇരിക്കുകയും ചെയ്തു.
മാഷ് അന്ന് സ്കൂളില്‍ നിന്ന് പോകുമ്പൊള്‍ പതിവില്ലാത്ത വിധം മറ്റു അധ്യാപകരോടും കുറച്ചു കുട്ടികളോടും യാത്ര പറഞ്ഞു, വീട്ടില്‍ ചെന്ന് ആള്‍ താമസമില്ലാത്ത അടുത്ത പറമ്പില്‍ പോയി മരത്തില്‍ തൂങ്ങി ആത്മഹത്യ ചെയ്തു, സംഭവം വലിയ പ്രശ്നമാകുമെന്നു ഭയന്ന് മാഷിന്റെ കരണത്തടിച്ച പയ്യനെ അധികം ആരും അറിയാതെ അടുത്തുള്ള മറ്റൊരു ഇംഗ്ലിഷ് മീഡിയം സ്കൂളിലേക്ക് മാറ്റി.അതോടെ കാര്യങ്ങള്‍ സബാഷ് !
ഇത് അധ്യാപകന്റെ മേകട്ടു കേറിയ ഒരു വിദ്യാര്‍ത്ഥിയുടെ കഥയാണ്, എന്റെ കൂടെ പ്ലസ് ടുവിന് പഠിച്ചിരുന്ന ഒരു വിദ്യാര്‍ഥി രണ്ടു
ലക്ഷം രൂപ ബാംഗ്ലൂരിലെ ഒരു കോളേജില്‍ നല്‍കി എന്ജിനിയരിങ്ങിനു ചേര്‍ന്ന്, രണ്ടാഴ്ച്ച പോലും നിന്നില്ല ,മുതിര്‍ന്ന കുട്ടികളുടെ ശല്യം കാരണം കോഴ്സ് നിര്‍ത്തി പോരേണ്ടി വന്നു, സമാനമായ അനുഭവങ്ങള്‍ പിന്നീട് പരിചയക്കാരായ പല കുട്ടികള്‍ക്കും സംഭവിച്ചിട്ടുണ്ട്, കേള്‍ക്കാന്‍ മടിക്കുന്ന രീതിയിലുള്ള അനുഭവങ്ങളാണ് റാഗിങ്ങിന്റെ പേരില്‍ പലസ്ഥലങ്ങളില്‍ നിന്നും കേള്‍ക്കുന്നത്.
റാഗിങ്ങ് എന്ന കൊടും ക്രൂരതയുടെ വര്‍ത്തമാനങ്ങള്‍ എമ്പാടും നമ്മള്‍ കേള്‍ക്കുന്നു,ഇപ്പോള്‍ റാഗിങ്ങ് മരണങ്ങള്‍ക്ക് പോലും വേണ്ടത്ര വാര്‍ത്താ പ്രാധാന്യം മാധ്യമങ്ങള്‍ നല്കുന്നോ എന്നത് സംശയമാണ്, കൂടുതലൊന്നും ചര്‍ച്ചചെയ്യപ്പെടാത്ത പതിവ് സംഭവങ്ങളായി റാഗിങ്ങും മാറുന്നു.വിദ്യാര്‍ഥി സംഘടനകള്‍ രാഷ്ട്രീയ ഇച്ചകള്‍ക്ക് വേണ്ടി മാത്രം ഇത്തരം കാര്യങ്ങളെ കാണുന്നു, സര്‍ക്കാര്‍ കോളെജുകളില്‍ വിദ്യാര്‍ഥി സംഘടനകളുടെ അറിവോടെയും പിന്തുണയോടെയും റാഗിങ്ങ് നടക്കുമ്പോള്‍ സ്വകാര്യ സ്വാശ്രയ കോളെജുകളില്‍ ഗ്യാങ്ങുകള്‍ ആണ് ഈ തരത്തിലുള്ള മൃഗീയതയെ നിയന്ത്രിക്കുന്നത്,ഒരു മനുഷ്യനെ എങ്ങനെ പീഡിപ്പിക്കാന്‍ പറ്റുമോ,സര്‍വ മാര്‍ഗങ്ങളും ഉപയോഗിച്ച് മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്ന അവസ്ഥയാണ് കാമ്പസുകളില്‍ നിലനില്‍ക്കുന്നത്, വൈദ്യുതിയുമായി ബന്ധിപ്പിച്ച പാത്രത്തിലേക്ക് മൂത്രമൊഴിക്കാന്‍ പറഞ്ഞു പീഡിപ്പിക്കുന്ന കൊടും മൃഗീയത പല എന്ജിനിയരിംഗ് കോളെജുകളിലും നടക്കുന്നു,
പെണ്‍കുട്ടിഅകളെപലപ്പോഴും റാഗിങ്ങ്നടത്തുന്നത്മുതിര്‍ന്നപെണ്‍കുട്ടികളുംആണ്‍കുട്ടികളെമുതിര്‍ന്നപെണ്‍കുട്ടികളുമാണ്. പെണ്‍കുട്ടികള്‍ പലയിടങ്ങളിലും ലൈംഗിക പീടനങ്ങള്‍ക്ക് ചൂഷണം ചെയ്യപ്പെടുന്നു,പുറത്ത് അറിഞ്ഞാലുള്ള നാണക്കേട് ഓര്‍ത്ത് പലരും പുറത്ത് പറയുന്നില്ല എന്നത് സത്യമാണ്.കേരളത്തിനു പുറത്തുള്ള സ്വാശ്രയ കോളെജുകളില്‍ വ്യാപകമായും നടക്കുന്ന ഒന്നാണ് കൊടും റാഗിംഗ്, നഷ്ട്ടപ്പെടുന്ന പണം ഓര്‍ത്ത് പല വിദ്യാര്‍ത്ഥികളും ക്ഷമിച്ചു നില്‍ക്കുമ്പോള്‍ പലരും ക്ഷമ നശിച്ചു പ്രവേശന സമയത്ത് നല്‍കിയ ലക്ഷങ്ങളും ഉപേക്ഷിച്ചു മടങ്ങിപ്പോകുന്നു, കയ്യിലുള്ള പണവും വിലമതിക്കുന്ന ലാപ്ടോപ് പോലെയുള്ള ഉപകരണങ്ങളും തട്ടിപ്പറിക്കുന്ന രീതിയിലുള്ള റാഗിങ്ങും വ്യാപകമാണ്, കേരളത്തിനകത്തും സ്വാശ്രയ പ്രഫഷണല്‍ കോളെജുകള്‍ വ്യാപകമായതോടെ ഇത്തരത്തിലുള്ള മൃഗീയതകള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.
പുതിയ വിദ്യാര്‍തികള്‍ പ്രവേശനം നേടുമ്പോള്‍ ആചാരപൂര്‍വ്വം നടത്തപ്പെടുന്ന വെല്‍കം പാര്‍ടികള്‍ തുടങ്ങി പറയാന്‍ അറയ്ക്കുന്ന കൊടും കാടത്ത്വങ്ങള്‍ വരെ നമ്മുടെ സരസ്വതീ ക്ഷേത്രങ്ങളില്‍ നടക്കുന്നു എന്നത് ഏറെ ആശങ്ക നല്‍കുന്നു.
മനുഷ്യാവകാശ ലംഘനങ്ങളുടെ പരിതിയില്‍ പെടുന്ന റാഗിങ്ങ് അത്ര കാര്യമായ ഒരു വിഷയമായി ഇന്ത്യന്‍ ഭരണ നേത്രുത്ത്വമോ നിയമ മേഖലയോ എടുത്തിട്ടില്ല എന്നതാണ് സത്യം,UN അടക്കമുള്ള ആഗോള സംഘടനകളും നിയമ സംഹിതകളും റാഗിങ്ങിനെ കുറിച്ച് വാചാലമാകുംപോഴും സമൂഹത്തിന്റെ അടിത്തട്ടിലേക്ക് ഇതിന്റെ ഫലം എത്തുന്നില്ല.2007 ഒരു രാഘവന്‍ കമ്മറ്റിയെ പഠനത്തിനായി നിയോഗിക്കുകയുണ്ടായി, 2001ല് വിശ്വജാഗ്രിതി മിഷന്‍ ഫയല് ചെയ്ത പെറ്റീഷന്‍ വഴി പരമോന്നത നീതിപീടത്തിന്റെ ഉപദേശം വിദ്യാര്‍ത്തികളെ ബോധവല്‍ക്കരിക്കണം എന്ന് ബന്ധപ്പെട്ട കോളേജ് അധികാരികളോട്. കോളെജുകളെ നിയന്ത്രിക്കുന്ന ugc യോട് ഇതേ രൂപത്തില്‍ സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്, 2001ല് മാത്രം 31 റാഗിങ്ങ് മരണങ്ങള്‍ ഇന്ത്യ യില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. പുറത്ത് അറിയുന്നതും അല്ലാത്തതുമായ എത്രയോ സംഭവങ്ങള്‍ അനുദിനം കോളെജുകളില്‍ നടക്കുന്നു,പല കാര്യങ്ങളും കോളേജ് അധികാരികള്‍ തന്നെ നിയമത്തിന്റെ കണ്ണില്‍ നിന്ന് മറച്ചു വെക്കുന്നു, പണത്തിന്റെ ഹുന്കില്‍ എന്തും ചെയ്യാമെന്ന ചിന്തയാണ് ഈ കൊടും മനുഷ്യാവകാശ ലംഘനത്തിന് വഴിവെക്കുന്നത്, SOCIETY AGAINST VOILENCE IN EDUCATION (സേവ്) എന്ന ഒരു ഒഫീഷ്യല്‍ ബോഡി രാഗിങ്ങിനെതിരെ സ്ഥാപിചിട്ടുന്ടെന്കിലും എത്രമാത്രം ഫലം കണ്ടു എന്നത് ചര്ച്ചചെയ്യപ്പെടെണ്ടാതാണ്,
നന്മയും സംസ്കാരവും വളരേണ്ട കലാലയങ്ങള്‍ മനുഷ്യാവകാശ ലംഘനങ്ങളുടെയും ക്രൂരതകളുടെയും വിള ഭുമിയായി മാറുമ്പോള്‍ നമുക്ക് നഷ്ടപ്പെടുന്നത് വിലമതിക്കനാവത്ത ഭാവി യുവത്ത്വങ്ങള്‍ ആണ് . മാതൃകാ പരമായ ശിക്ഷ നല്‍കാന്‍ നമ്മുടെ നിയമപാലകര്‍ തയ്യാറാവണം ,നിയമത്തിന്റെ മുമ്പില്‍ ഇത്തരം പ്രതികളെ എത്തിക്കാന്‍ ബന്ധപ്പെട്ട കലാലയ അധികാരികളും ജാഗ്രത കാണിക്കണം .കോളെജുകളില്‍ സജീവമായി കൊണ്ടിരിക്കുന്ന ഗ്യാങ്ങുകള്‍ക്കെതിരെ വിദ്യാര്‍ഥി സംഘടനകള്‍ രംഗത്ത് വരണം .റാഗിങ്ങ് പോലുള്ള മനുഷ്യാവകാശ ലംഘനങ്ങള്‍ സിലബസ്സിന്റെ ഭാഗമായി വരേണ്ടതുണ്ട് .
ഏറെ ത്യാഗം സഹിച്ചു പൂര്‍വികര്‍ നേടിയെടുത്ത സ്വതന്ത്രഇന്ത്യയില്‍ സ്വൈര്യമായി പഠിക്കാനും പഠിപ്പിക്കാനും സ്വാതന്ത്ര്യമില്ലെന്കില്‍ പിന്നെ സ്വാതന്ത്ര്യത്തിനു എന്ത് അര്‍ത്ഥമാണുള്ളത്.
cpmrfi@gmail.com
2009 ഒക്‌ടോബർ 24, ശനിയാഴ്‌ച
ലവ് ജിഹാദ്(love jihad)
വളരെ വ്യത്യസ്തമായ രണ്ടു വാക്കുകളെ സയോജിപ്പിച്ചു കൊണ്ട് പുതിയ ഒരു രീതിശാസ്ത്രത്തെ ഉണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി 'ലവ് ജിഹാദിനെ' കാണേണ്ടിയിരിക്കുന്നു.സ്നേഹം അത് പവിത്രമാണ് ,പരിശുദ്ധമാണ്, വിവേചനങ്ങള്‍ക്ക് അതീതമാണ്.ജിഹാദ് എന്നത് അറബി പദമാണ് ,വിശുദ്ധ യുദ്ധം എന്നത് അതിന്റെ ഒരു അര്‍ഥം മാത്രം.കേരളത്തില്‍ ദ്രിശ്യ ,ശ്രാവ്യ സാങ്കേതിക മാധ്യമങ്ങളെ ഉപയോഗപ്പെടുത്തി ലവ് ജിഹാദ് എന്ന വാക്കിനെ എന്തോ വലിയ സംഭവമായി ചിത്രീകരിക്കപ്പെടുന്നു, കലക്കുവെള്ളത്തില്‍ മീന്‍ പിടിക്കുന്ന ഒരു കൂട്ടം വ്ദ്വാന്‍മാര്‍ എല്ലാകാലത്തും സമൂഹത്തിന്റെ ഭാഗമായി ഉണ്ടായിട്ടുണ്ട് എന്നത് ചരിത്രത്തിന്റെ പാഠമാണ്.ഒരു കൂട്ടം മുസ്ലിം യുവാക്കള്‍ അമുസ്ലിം പെണ്‍കുട്ടികളെ പ്രേമിക്കകുകയും പിന്നീട് മതം മാറ്റി മുസ്ലിംകള്‍ ആക്കി മാറ്റുകയും ചെയ്യുന്നു, ഇതിനാണ് ലവ് ജിഹാദ് എന്ന് പേര് നല്‍കിയിട്ടുള്ളത്,ഇത് സംബന്ധമായി ഒത്തിരി കുറിപ്പുകളും നോട്ടുകളും അഭിപ്രായങ്ങളും ഇന്റര്‍നെറ്റില്‍ വ്യാപകമാകുന്നുണ്ട്, കേരളം എന്ന മതേതര മൈത്രിയുടെ ഈ ഭൂമികയെ തികച്ചും വര്‍ഗീതയുടെ കറുത്ത കരങ്ങളിലേക്ക് എറിഞ്ഞു കൊടുക്കാനുള്ള ശ്രമങ്ങളാണ് കലക്ക് വെള്ളത്തില്‍ മീന്‍ പിടിക്കുന്നവര്‍ ചെയ്യുന്നത്.ഇത്തരത്തില്‍ ഒരു പ്രതിഭാസം നടക്കുന്നുണ്ടെങ്കില്‍ അങ്ങേയറ്റം വിലകുറഞ്ഞ കാര്യം എന്നെ പറയാനാകൂ, മുമ്പ് ബാബറി മസ്ജിദ് പൊളിക്കപ്പെട്ട സമയത്ത് ഇത്തരത്തില്‍ മുസ്ലിം പെണ്‍കൊടികളെ ഹിന്ദു യുവാക്കള്‍ പ്രേമിച്ചു മതം മാറ്റുന്നു എന്ന പ്രചരണം ഉണ്ടായിരുന്നു, ഇതല്ലാം ഒരേ സ്രോതസ്സില്‍ നിന്ന് വരുന്ന നനഞ പടക്കങ്ങള്‍ മാത്രമായേ കാണേണ്ടതുള്ളൂ.
സമൂഹത്തില്‍ തീവ്രവാദവും ഭീകരവാദവും വളരുന്നുന്ടെന്കില്‍ അവയെ ഒരിക്കലും പ്രോത്സാഹിപ്പിക്കാന്‍ പാടില്ല,വളരെ ചെറിയ ഒരു വിഭാഗം മതത്തിന്റെ പേരില്‍ വിഭാഗീയത സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുണ്ട് ,മുസ്ലിംകളിലും ഹിന്ദുക്കളിലും ഇത്തരം ഒരു ന്യുനപക്ഷം ഉണ്ട് എന്നത് യാഥാര്‍ത്ഥ്യം തന്നെയാണ് ,മുഖ്യധാരാ സമൂഹം ഇവര്‍ക്കെതിരെ ഒന്നിക്കണം,മതങ്ങളും പ്രത്യശസ്ത്രങ്ങളും ഒന്നും വിഭാഗീയതയുടെ ഈ കടത്വത്തെ പ്രോത്സാഹിപ്പിക്കുന്നില്ല.മതതീവ്രവാദം പോലെ രാഷ്ട്രീയഭീകരതയും എതിര്‍ക്കപ്പെടെണ്ടാത് തന്നെയാണ്.
പരസ്പരം ശത്രുതയും പകയും ഉണ്ടാക്കാനുള്ള ഒരു കാര്യമായി ലവ് ജിഹാദിനെ ഉപയോഗപ്പെടുത്തുകയാണ് ഒരു വിഭാഗം,ഒരിക്കലും ന്യായീകരിക്കനത അപരാധമാണ് ഇവര്‍ ചെയ്യുന്നത്,വര്‍ഗീയതയുടെ വിത വിതച്ചു,സമൂഹത്തിന്റെ സ്വൈര ജീവിതം തടസ്സപ്പെടുത്തനാണ് ഇവര്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്,വളരെ എക്സ്‌ക്ലുസിവ് ആയ വാര്‍ത്തകള്‍ സൃഷ്ടിക്കാനുള്ള മാധ്യമ ലോകത്തിന്റെ വ്യഗ്രതയില്‍ കാണിച്ചു കൂട്ടുന്ന വിഡ്ഢിത്വങ്ങള്‍ ആലോചിക്കുമ്പോള്‍ സഹതാപിക്കാനെ തോന്നൂ ,പക്ഷെ ഇത്തരത്തിലുള്ള ചെറിയ കാര്യങ്ങള്‍ വരുത്തി തീര്‍ക്കുന്ന വിനകള്‍ വലിയതാനെന്നു ഓര്‍ക്കണം,വ്യത്യസ്ത തലങ്ങളിലുള്ള സൌഹൃദങ്ങളെ ഇല്ലാതാക്കാനും ശത്രുത ശ്രുഷ്ടിക്കനുമാണ് ഇവയെല്ലാം ഉപകരിക്കുന്നത്, ഇത്തരം പുതിയ പ്രവണതകള്‍ക്ക് കൂടുതല്‍ ഖ്യാതി നല്‍കി വര്‍ഗീയ ചിന്തകള്‍ക്ക് ഇടം നല്‍കുന്നതിനു പകരം വര്‍ഗീയതയും തീവ്രവാദവും സമൂഹത്തില്‍ നിന്ന് തുടച്ചു നീക്കാന്‍ ഓരോ സമൂഹവും അവബോധം ഉണ്ടാക്കുകയാണ് വേണ്ടത്, മത
മേലാളന്മാര്‍ ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്, രാഷ്ട്രീ നേതാക്കള്‍ കക്ഷിരാഷ്ട്രീയത്തിന്റെ മുതലെടുപ്പിനായി
ഇവയെ ഉപയോഗിക്കുന്നതിന് പകരം സൌഹൃദങ്ങളുടെ നിലനില്‍പ്പിനായി ആത്മാര്‍ഥമായി ശ്രമിക്കുകയാണ് വേണ്ടത്.
പ്രേമം എന്നത് വളരെ ശുദ്ധവും അടിച്ചെല്‍പ്പിക്കാനകാത്തതുമായ ഒരു വികാരമാണ്, പ്രേമത്തിന്റെ പ്രത്യയ ശാസ്ത്രത്തിനു കാപട്യത്തിന്റെ ഉടയാട അണിയിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ അവിവേകമാണ് ചെയ്യുന്നത്, വളരെ വില കുറഞ്ഞ ചിന്തകളുമായി പ്രേമത്തിന്റെ പരിശുദ്ധതയില്‍ സ്പര്‍ശിക്കാന്‍ ശ്രമിച്ചാല്‍ ആരായാലും വലിയ വില കൊടുക്കേണ്ടി വരും .തെറ്റിദ്ധാരണകള്‍ ഉണ്ടാക്കാന്‍ പടച്ചു വിടുന്ന ഇന്റര്‍നെറ്റ് സൃഷ്ടികള്‍ ഏത് ഭഗത് നിന്നായാലും പ്രോത്സാഹിപ്പിക്കപ്പെടെണ്ടാതല്ല .
ഒരേ ചിന്തയില്‍ രണ്ടു ആത്മാവുകള്‍ ,ഒരേ സ്പന്ദനത്തോടെ രണ്ടു ഹൃദയങ്ങള്‍ എന്ന് പ്രേമഭാജനങളെ കുറിച്ച് ജോണ് കീറ്റ്സ് പറയുകയുണ്ടായി, ലവ് ജിഹാദ് എന്ന സംഭവം ഉണ്ടെങ്കില്‍ അതിനു ആത്മാവും,ഹൃദയവും സ്പന്ദനവും ചിന്തയും ഒന്നും തന്നെ ഉണ്ടായിരിക്കില്ല.
cpmrfi@gmail.com
2009 ഒക്‌ടോബർ 22, വ്യാഴാഴ്‌ച
ആത്മസംനയനം
ആത്മസംനയനം എന്നാല്‍ സ്വയം നിയന്ത്രിക്കല്‍,നമുക്ക് നമ്മെ തന്നെ നിയന്ത്രിക്കാന്‍ കഴിയാതെ വന്നാല്‍ പിന്നെ സംഭവിക്കാന്‍ പോകുന്നത് പ്രവചിക്കാന്‍ സാധ്യമല്ലല്ലോ, സാഹചര്യങ്ങളെ മനസ്സിലാക്കി ചിന്തകളെയും വികാരങ്ങളെയും പിടിച്ചുകെട്ടാന്‍ കഴിഞ്ഞാല്‍ ഒരാള്‍ വിവേകി ആയി അല്ലെങ്കില്‍ പൊതുജനങ്ങള്‍ അവരെ മറ്റു പല പേരുകളും വിളിക്കും.പല വ്യക്തികളുടെയും അപക്വമായ ചെയ്തികള്‍ കാരണം ജീവിതം തന്നെ അസ്വസ്ഥമാകുന്ന എത്രയോ സംഭവങ്ങള്‍ ഉണ്ട്.
പണ്ട് ഏകദേശം പതിനട്ടു വര്ഷം മുമ്പ് എന്റെ അടുത്തവീട്ടില്‍ താമസിക്കുന്ന വ്യക്തി ഷാര്‍ജയില്‍ വാഹനാപകടത്തില്‍ ദാരുണമായി മരണപ്പെട്ടു.എന്റെ ഉപ്പയുടെ ഏറ്റവും അടുത്ത കൂട്ടുകാരില്‍ ഒരാളായ അവര്‍ നാട്ടിലേക്ക് തിരിക്കുന്നതിന്റെ നാള്‍ മുന്‍പാണ് അപകടം സംഭവിക്കുന്നത് ,രണ്ടു കുട്ടികളുടെ പിതാവായ അവരുടെ ഇളയ കുഞ്ഞിനു അന്ന് 4വയസ്സ് പ്രായമായിരുന്നു ,എല്ലാവരോടും ഏറെ നല്ലരീതിയില്‍ ഇടപഴകിയിരുന്ന അവരുടെ അപ്രതീക്ഷിത വിയോഗം എന്റെ വീടുകരെ പോലും മാസങ്ങളോളം മൂകതയിലാഴ്ത്തി,എന്റെ ഉപ്പ ഉള്‍പെടെയുള്ള കൂട്ടുകാര്‍ക്കും അവരുടെ കുഞ്ഞുങ്ങള്‍ക്കും വാങ്ങി പേരെഴുതി വെച്ച ഡ്രസ്സുകളും മറ്റു സാധനങളും പിന്നീട് കണ്ടപ്പോള്‍ ഞങ്ങളുടെ യൊക്കെ കണ്ണുകള്‍ ഈറനണിഞ്ഞു (അവരുടെ ആത്മാവിന് പടച്ചവന്‍ ശാന്തി നല്‍കട്ടെ)
പറയുന്നത് അതല്ല ,ഈ അപകട വിവരം അവരുടെ വീട്ടില്‍ അത്ര പെട്ടന്ന് അറിയിക്കാതെ ബന്ധപ്പെട്ടവര്‍ അനുബന്ധ കാര്യങ്ങള്‍ക്കായി സൌകര്യങ്ങള്‍ ചെയ്യുകയായിരുന്നു, വീടിലെ മുതിര്‍ന്നവരോട് ചെറിയ ഒരു അപകടം സംഭവിച്ചു എന്ന് മാത്രം പറഞ്ഞു,കുട്ടികളോട് ഈ സംഭവം തന്നെ പറഞ്ഞതുമില്ല ,കാരണം ഉപ്പയെ എയര്‍പോര്‍ടില്‍ പോയി കൊണ്ട് വരാന്‍ കത്ത് നില്‍ക്കുന്ന കുഞ്ഞുങ്ങളുടെ മുഖത്തേക്ക് നോക്കാന്‍ പോലും ആര്‍ക്കും കഴിയുമായിരുന്നില്ല,കുട്ടികള്‍ സാധാരണ പോലെ കളിയും ചിരിയുമായി നില്‍ക്കുന്നു ,ഇതിനിടെ വീടിലെ ഒരു മരുമകന്‍ വീട്ടിലേക്ക് കടന്നു വന്നു,സന്തോഷത്തോടെ നില്‍ക്കുന്ന കുട്ടികളെ കണ്ടു പറഞ്ഞു ; 'നിങ്ങളുടെ യൊക്കെ ഒരവസ്ഥ -ഒരുത്തന്‍ അവിടെ ഗള്‍ഫില് വണ്ടിയുടെ ചോട്ടു കുടുങ്ങി ചമ്മന്തിയായി മരിച്ചു കിടക്കുംപോഴാ നിങ്ങളുടെ ഈ ചിരിയും കളിയും'
പിന്നീട് എന്ത് സംഭവിച്ചു എന്നത് പറയേണ്ടതില്ലല്ലോ?
സമാനമായ മറ്റൊരു സംഭവം,എന്റെ ഒരു കൂട്ടുകാരന് ഇപ്പോള്‍ മൊബൈല്‍ ഫോണ്‍ പേടിയാണ്,
രണ്ടു വര്ഷം മുമ്പ് അവന്റെ കസിന്റെ (മൂത്തമ്മയുടെ മകള്‍ ) കല്യാണമായിരുന്നു, കല്യാണ തലേന്ന് അവന്റെ അമ്മാവനും മറ്റൊരു കസിനും (മൂത്തമ്മയുടെ മകന്‍) കൂടി പരിപാടികള്‍ കഴിഞ്ഞു രണ്ടു ബൈക്കുകളിലായി വീട്ടിലേക്ക് തിരിച്ചതായിരുന്നു, അവന്‍ മുമ്പിലും രണ്ടു പേര്‍ ബാക്കിലുമായി, അവന്‍ വീട്ടിലെത്തിയപ്പോള്‍ മൊബൈല്‍ റിങ്ങ് ചെയ്തു, അങ്ങേ തലയില്‍ നിന്ന് -'ബൈക്ക് ആക്സിടന്റ്റ് ആയി രണ്ടു പേരും മരിച്ചിരിക്കുന്നു'
ഇന്നും മൊബൈല്‍ ഫോണ്‍ ശബ്ദിക്കുമ്പോള്‍ അവനു പേടിയാണ് ,മറ്റൊരു സംസാരവുമില്ലാതെ ഇത്രയും ഷോക്കാക്കുന്ന വാര്‍ത്ത ഒറ്റയടിക്ക് പറഞ്ഞു തീര്‍ത്ത വിദ്വാന്‍ ആരായാലും അയാള്‍ ചെയ്തത് വളരെ വലിയ ഒരപരാധം തന്നെയാണ്.ഏറ്റവും വേണ്ടപ്പെട്ടവരുടെ വിയോഗ വാര്‍ത്തയൊക്കെ പറയുംപോള്‍ അല്പമെങ്കിലും നിയന്ത്രണം പാലിച്ച് കൂടെ,
വളരെ ചെറിയ കാര്യങ്ങള്‍ കൊണ്ട് വലിയ പല കാര്യങ്ങളും നഷ്ട്ടപ്പെടുന്ന അവസ്തയുണ്ടാകുന്നു, സംസാരിക്കുന്നതു
ആരോടാണ്, സന്ദര്‍ഭം ഏതാണ് എന്നൊക്കെ അല്പമെങ്കിലും നോക്കുന്നത് നന്നായിരിക്കും, ജീവിതത്തില്‍ പല പ്രതിസന്ധി ഘട്ടങ്ങളെയും അഭിമുഖീകരിക്കേണ്ടി വരും ,അവയെ വിവേകപൂര്‍വ്വം നേരിടുമ്പോള്‍ നമ്മുടെ വ്യക്തിത്വം പൂര്‍ണമാകുന്നു, കൂടുതലൊന്നും സഹജീവികള്‍ക്ക് നന്മ ചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലും ഉപദ്രവിക്കതിരിക്കാന്‍ കഴിയുമല്ലോ? സമൂഹത്തിനിടയില്‍ ഷോ ചെയ്യാന്‍ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങള്‍ പലപ്പോഴും വലിയ അബദ്ധങ്ങളായി പരിനമിക്കാറുണ്ട് എന്നത് ഒരു സത്യം തന്നെയാണ് .
വ്യക്തിയുടെ വ്യക്തിബോധം വ്യക്തിത്വത്തിന്റെ അടിസ്ഥാനം -പഠിക്കാനും മാറ്റം വരുത്താനും കഴിഞ്ഞെങ്കില്‍ വിജയിച്ചു -ഡോ.ജോയ്സി ബ്രദേഴ്സ്
cpmrfi@gmail.com
2009 ഒക്‌ടോബർ 21, ബുധനാഴ്‌ച
കുഞ്ഞു മനസ്സുകളെ ഒരിക്കലും നൊമ്പരപ്പെടുത്തരുത്
കുട്ടികള്‍ എപ്പോഴും ദൈവത്തിന്റെ സാമീപ്യമുള്ളവരാണ്.കുഞ്ഞുങ്ങളോട് ദയവും കരുണയും കാണിക്കണം ,കുഞ്ഞുമാനസ്സുകളില്‍ മുറിവേല്‍പ്പിച്ചാല്‍ ആ മുറിവ് വലിയ ആഴമുള്ള മുറിവായി ചിലപ്പോള്‍ ജീവിതാവസാനം വരെ വേദനയോടെ അവശേഷിക്കും ,പണ്ട് ഒന്നാം ക്ലാസ്സില്‍ LP സ്കൂളില്‍ പഠിക്കുമ്പോള്‍ അവിട
ഒരു അറബിക് മാഷുണ്ടായിരുന്നു ,പുള്ളിയെ വലിയ പേടിയായിരുന്നു ,കണ്ണ് പുറത്തേക്ക് കാണാത്ത ഒരു കട്ടിയുള്ള കണ്ണടയും വെച്ച് ,ആകെ ഒരു പേടിപ്പെടുത്തുന്ന രൂപവുമായി എന്നും ക്ലാസ്സില്‍ വരും , കുട്ടികളോട് മയത്തില്‍ പെരുമാറാന്‍ ആ മാഷിന് അറിയില്ലായിരുന്നു .അന്ന് വലിയ ശിക്ഷയായി കരുതിയിരുന്നത് തല മൊട്ടയടിക്കല്‍ ,ചിരട്ടമാലയിടല്‍ എന്നിവയായിരുന്നു .ശിക്ഷയെ കുറിച്ച് പറയുമ്പോള്‍ തന്നെ പേടിച്ചു കരച്ചില്‍ വരും ,പിന്നെ ഇപ്പോഴത്തെ പോലെ കുട്ടിള്‍ക്ക് പഞ്ഞം ഉണ്ടായിരുന്നില്ല അന്ന് ,ഓരോ ക്ലാസ്സിലും നിറയെ കുട്ടികളുണ്ടാകും ,പിന്നെ അധ്യാപകര്‍ക്ക് ജോലിയെ കുറിച്ചും ഒരു ആശങ്കയും ഉണ്ടായിരുന്നില്ല ,കുട്ടികളോട് എങ്ങനെ പെരുമാറിയാലും ഒരു പ്രശ്നവുമില്ല ,കൂലിപ്പണി ചെയ്ത ജീവിക്കുന്ന പാവപ്പെട്ട രക്ഷിതള്‍ക്ക് എവിടെ മകനെ കുറിച്ച് അന്വേഷിക്കാന്‍ സമയം ,ഇന്ന് അധ്യാപകര്‍ എക്സ്ട്രാ ഡീസന്റായി ,തേനും പാലും കൊടുത്തു കുട്ടികളെ പിടിച്ചു നിര്‍ത്താന്‍ പാട് പെടുകയാണ് കാരണം ഡിവിഷന്‍ പോയി പണി പോകുമെന്ന പേടി !(എനിക്ക് ജീവിതത്തില്‍ ഒത്തിരി സഹായങ്ങള്‍ ചെയ്ത പല അധ്യാപകരും ഉണ്ട് ,അവരെ നന്ദിയോടെ ഓര്‍ക്കുകകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു )
ആദ്യ ദിനങ്ങളിലെ അനുഭവങ്ങള്‍ സ്കൂളിനോടും പഠനത്തോടും വെറുപ്പുണ്ടാകാന്‍ കാരണമായി ,പൊതുവേ സ്കൂളില്‍ പോകാന്‍ മടിയുള്ള കൂട്ടത്തിലായിരുന്നു ഞാനും,പിന്നെ ഇത്തരം മാഷന്മാരും കൂടി ആയപ്പോള്‍ വീട്ടുകാര്‍ക്ക് പണി കൂടി,എന്തോ എന്നറിയില്ല അറബിക് മാഷോടുള്ള ദേഷ്യം എനിക്ക് ഇപ്പോഴും ഉണ്ട്.
അന്നൊരു ദിവസം പദ്യം കാണാതെ പഠിച്ചു വരാന്‍ പറഞ്ഞു,കഴിഞ്ഞില്ല ,മാഷ് എനിക്ക് മുമ്പില്‍ അലറി ,എന്നിട്ട് പറഞ്ഞു; നാളെ കാണാതെ പഠിച്ചു വന്നില്ലെങ്കില്‍ നിന്‍റെ തല മൊട്ടയടിച്ചു ,ചിരട്ടമാലയിട്ടു ഗ്രൌണ്ടിലൂടെ നടത്തിപ്പിക്കും ,പേടിച്ചു പേടിച്ചു അന്നത്തെ ഉറക്കം വരാത്ത രാത്രിയെ കുറിച്ച് ഇന്നും നല്ല ഓര്‍മയുണ്ട്,
ശരിക്കും സംഭവിക്കും എന്ന ചിന്തയില്‍ എന്തൊരു പേടിയായിരുന്നു അന്ന് ,എത്രയോ വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഞാന്‍ ഇതോര്‍ക്കുന്നത് മനസ്സിനെ അത്രയും വ്യാകുലപ്പെടുത്തിയ കാര്യമായതിനാലാണ് .
ചില വ്യക്തികളോടുള്ള കടപ്പാടും സ്നേഹവുമെല്ലാം കാലങ്ങള്‍ എത്ര കഴിഞ്ഞാലും ഓര്‍ക്കപ്പെടാരുണ്ട് .എന്നത് പോലെ തന്നെ ചില സന്ദര്‍ഭങ്ങള്‍ ഓര്‍മയുടെ ചങ്ങലയില്‍ നിന്ന് അടര്ത്താന്‍ ശ്രമിച്ചാല്‍ ഒരിക്കലും സാധ്യമാകാരും ഇല്ല .
ഓര്‍ക്കപ്പെടുന്നത് മനസ്സിനെ അത്ര കണ്ടു ഗ്രസിക്കുന്നത് കൊണ്ടാണ് .സ്നേഹവും കരുണയും കിട്ടേണ്ട സമയമുണ്ട് ,ചെറുപ്പ കാലത്തെ പല കാര്യങ്ങളും ജീവിതത്തെ തന്നെ ബാധിക്കാറുണ്ട് ,പക്ഷെ പലരും അത്ര കണ്ടു അത് ശ്രദ്ധിക്കാറില്ല എന്ന് മാത്രം .കുട്ടികള്‍ക്ക് പരിഗണയും സ്നേഹവും നല്‍കണം ,മനസ്സിനെല്‍പ്പിക്കുന്ന ,മുറിവുകള്‍ ഉണങ്ങാന്‍ ഏറെ പ്രയാസം തന്നെയാണ് .
തെറിയും ചീത്തയും കേള്‍ക്കപ്പെടുന്ന കുട്ടികള്‍ ഭാവിയില്‍ ആരായി മാറുമെന്നു പോലും അറിയില്ല ,ഒരു പക്ഷെ സഹായത്തിനും ഉപകാരത്തിനും ഈ കുട്ടികളായിരിക്കും ഉപകരിക്കുക .
നന്മയുള്ള മനസ്സുകല്‍ക്കെ കുട്ടികളോട് കരുണ കാണിക്കാന്‍ പറ്റൂ, അധ്യാപക വൃത്തിയില്‍ ഏര്‍പ്പെടുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണിത് .കുട്ടികളുടെ കുടുംബ പശ്ചാത്തലവും രൂപവും നോക്കി ഇടപഴകുന്ന അധ്യാപകര്‍ ഏറെയുണ്ട് ,ചെറിയ കുട്ടികളോട് ഇട പഴകേണ്ടത് എങ്ങനെയെന്നു പോലും പല അധ്യാപകര്‍ക്കും അറിയില്ല .സൈകൊളജിയും മാനുഷിക പഠനവും സിലബസ്സില്‍ ഉണ്ടെങ്കിലും പ്രാവര്‍ത്തികമാകുന്നില്ല എന്നത് ഒരു സത്യമായി പലപ്പോഴും അവശേഷിക്കുന്നു,
കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് ഇപ്പോള്‍ അധ്യാപകര്‍ മെച്ചപ്പെട്ടിട്ടുന്ടെന്കിലും ഇപ്പോഴും ഇത്തരക്കാര്‍ കുറച്ചെങ്കിലും ഇല്ലാതെയില്ല .
കുഞ്ഞു മനസ്സുകള്‍ നന്മയുടെ പ്രതീകങ്ങളാണ് , കറയും ചെളിയും പുരട്ടി മലിനപ്പെടുത്തെണ്ടതല്ല അവ .
cpmrfi@gmail.com
2009 ഒക്‌ടോബർ 20, ചൊവ്വാഴ്ച
വാഗ്ദാനം
('നബാതി' സ്റ്റൈലില്‍ എഴുതിയ ഒരു അറേബ്യന്‍ കാവ്യത്തിന്റെ മലയാളം ഭാഷാ മാറ്റം)
വാഗ്ദാനം
പക്ഷെ പാലിക്കപ്പെടാത്ത വാഗ്ദാനം മാത്രം അവശേഷിക്കുന്നു
ഇച്ച്ചകളുടെ ഒഴിയാബാധയായി ഇരുട്ടില്‍ നീ വരും
എന്റെ കണ്പീലികള്‍ക്കും ഉറക്കത്തിനും മദ്ധ്യേയാണ് നിന്‍റെ ആഗമനം
എന്റെ ഉണര്‍വിനെ വീണ്ടെടുക്കുന്നത് നീയാണ്
നീ ക്രൂരയെന്കില്‍ ഞാനില്ല
നിന്‍റെ വിരോധം എന്നെ കൂടുതല്‍ പ്രേമാര്‍ത്ഥനാക്കുന്നു
സ്നേഹ സാമ്രാജ്യത്തിലെ നിന്‍റെ വാഗ്ദാനങ്ങള്‍
നിന്‍ മുമ്പില്‍ എന്നെ നമ്രശിരസ്കനക്കുന്നു
ഏകാന്തതയിലും സ്വപ്നങ്ങളിലും
അസാമാന്യമായ ഈ സൌന്ദര്യത്തിലേക്ക്
ഞാന്‍ ഉള്‍വലിയുന്നു .
നിന്‍റെ വിടര്‍ന്ന കണ്ണുകള്‍ എന്നെ പേടിപ്പെടുത്തുന്നു
കണ്‍പീലികള്‍ അക്ഷമനാക്കുന്നു
ആത്മാവിന്റെ ആശ്വാസമേ ,നീ ഒരിക്കലും ആശ്വാസമാവുന്നില്ല
എന്റെ ഹൃദയം പ്രണയ നിര്‍ഭരം ,
വയ്യ ഇനിയും മുമ്പോട്ട് പോവാന്‍
ഓര്‍മയുടെ ജ്വാലകള്‍ മനസ്സിനെ അളക്കുന്നു
പക്ഷെ ,മന്ദമാരുതന്‍ പര്‍വതത്തെ പുണരും പോലെ
നിന്‍റെ ദുശ്ശങ്കകള്‍ക്ക് അന്ത്യമാവട്ടെ ,
സംശയത്തിന്റെ നിഴല്‍ ഗ്രസിച്ച നിന്‍ മുമ്പില്‍ കേഴുകയാണ് ഞാന്‍
നീ എന്നെ വിശ്വസിക്കണം
വിദൂരതയില്‍ അകറ്റപ്പെട്ട എന്നെ നിന്നിലേക്ക് ചേര്‍ക്കൂ .
ഈ സ്നേഹ കാവ്യം ഒരു സമ്മാനമായി സമര്‍പ്പിക്കട്ടെ പ്രിയേ ,
എന്നിലേക്ക് വരുന്ന നിന്‍റെ ദ്രിഷ്ടിയുടെ ചൂട് എനിക്കസഹനീയം
ആശ്ചര്യ പൂര്‍ണമായ നിന്‍റെ സൌന്ദര്യം എന്നെ ഭയചികിതനാക്കുന്നു
നിന്നോടുള്ള പ്രേമം ,അത് അസഹനീയം തന്നെ !
2009 ഒക്‌ടോബർ 19, തിങ്കളാഴ്‌ച
ചില ഭാര്യമാര്‍ അങ്ങനെയാണ്
എന്റെ സുഹൃത്ത് വളരെ അഡ്വാന്‍സായി ചിന്തിക്കുന്ന ഒരു വ്യക്തിയായിരുന്നു ,കുറെ പഠിച്ചു വലിയ ഡിഗ്രി ഒന്നും നേടിയില്ലെങ്കിലും സാമാന്യം ചുറ്റുപാടുകളെ കുറിച്ച് അവബോധമുള്ളവാനാണ്. വിവാഹത്തെ കുറിച്ചും ചില കഴ്ച്ചപ്പാടുകളൊക്കെ അവനുണ്ടായിരുന്നു.അത്യാവശ്യം പക്വതയും വിദ്യാഭ്യാസവും നേടിയ ഒരുത്തിയെ മാത്രമേ കല്യാണം കഴിക്കു എന്ന എല്ലാവരുടെയും പൊതുവായ ചിന്ത അവനെയും വല്ലാതെ ഗ്രസിച്ചു .കാത്തിരിപ്പിനൊടുവില്‍ അങ്ങനെയുള്ള ഒരു പെണ്ണിനെ കിട്ടുകയും ചെയ്തു.അല്‍ ഐനില്‍ ജോലി ചെയ്യുന്ന അവനു ഭാര്യയെ വിട്ടു പ്രവാസ ജീവിതം തള്ളി നീക്കാന്‍ ഏറെ പാട് പെടേണ്ടി വന്നു.പോസ്റ്റ് ഗ്രാജ്വേഷന്‍ നേടിയ ഭാര്യ പല കാര്യങ്ങളിലും തീരുമാനങള്‍ എടുക്കാന്‍ ഭര്‍ത്താവിനെ സഹായിച്ചു.അത്യാവശ്യം പൈസ കയ്യിലുണ്ട് ,ഫോണ്‍ വിളിയും മറ്റുമൊക്കെ നല്ലോണം നടക്കുന്നു ....ഭാര്യക്ക് സ്നേഹം നല്ലോണം നല്‍കി .
നാലഞ്ച് വര്‍ഷത്തെ സ്നേഹമയമായ ജീവിതത്തിനൊടുവില്‍ അവര്‍ക്ക് ഒരു പെണ്‍ കുഞ്ഞു ജനിക്കുകയും ചെയ്തു.
ഫോണ്‍ ചെയ്യുംപോഴെക്കെ അവള്‍ പറയും നാട്ടിലേക്ക് വരാന്‍,അവളുടെ കയ്യില്‍ കുറച്ചു ആഭരണങ്ങളൊക്കെ ഉണ്ട് ,അവ എടുത്തു എന്തെങ്കിലും ബിസ്നസ്തുടങ്ങാം ,നാട്ടില്‍ സുഖമായി ജീവിക്കാം ............(.വിവാഹം കഴിയുമ്പോള്‍ പല ഭാര്യമാരും പറയാറുള്ള കാര്യമാണത് ,പക്ഷെ ഈ വാക്കില്‍ കുടുങ്ങിയാല്‍ പിന്നെ ..........വിധി)
നിരന്തരമുള്ള ഭാര്യയുടെ ഈ അഭിപ്രായം മാനിച്ചു അവന്‍ നാട്ടിലേക്കു യാത്ര യായി ,
വീട്ടുകരും ബന്ധുക്കളുമെല്ലാം എതിര്‍ത്തെങ്കിലും ചുടും പ്രയാസവും വിരഹവും നിറഞ്ഞ പ്രവാസജീവിതത്തില്‍ നിന്ന് മുക്തമാവുകയാണല്ലോ എന്നാലോചിച്ചു അവന്‍ അഭിപ്രായത്തില്‍ ഉറച്ചു നിന്ന് ,സ്വന്തം ഭാര്യയുടെ പിന്തുണയും കൂടിയായപ്പോള്‍ മറ്റൊരു തീരുമാനവും അവനുണ്ടായില്ല .
വിധി പ്രതീക്ഷകളെ കീറി മുറിക്കുന്നത് ആരോടും ചോദിക്കാതെയാണല്ലോ? അവന്‍ ഭാര്യയുടെ ആഭരണം വില്‍ക്കുകയും പണം ബിസിനസ്സ് ആവശ്യത്തിനു വിനിയോങിക്കുകകയും ചെയ്തു . പ്രതീക്ഷ പോലെ ആയില്ല കാര്യങ്ങള്‍ ,ബിസിനസ്സില്‍ പരാജയം സംഭവിക്കുകയും പണം നഷ്ടമാവുകയും ചെയ്തു .വീട്ടുകാരും ബന്ധുക്കളും കണക്കിന് തെറി വിളിച്ചു ,അപമാനവും പരാജയവും പേറി മാനസ്സികമായി തളര്‍ന്ന ഒരു വല്ലാത്ത സമയം , സ്നേഹത്തിന്റെ വിലയറിയുന്ന ദുര്‍ഘട നിമിഷങ്ങള്‍ ,പക്ഷെ സ്വന്തം ഭാര്യ പോലും കാലു മാറി അവനെതിരെ തിരിഞ്ഞു ,അതവനു ആലോചിക്കുന്നതിലും അപ്പുറമായിരുന്നു .സ്നേഹ നിര്‍ഭരമായ മനസ്സുമായി ചുട്ടുപൊള്ളുന്ന വെയിലില്‍ അറേബ്യയുടെ മണല്‍ തരികളില്‍ കഴിച്ചു കൂട്ടിയ കാലങ്ങള്‍ അവനു അറിയാതെ ഓര്‍ത്തു പോയി, ജോലി കഴിഞ്ഞു ഉറങ്ങാന്‍ വരുന്ന നേരങ്ങളില്‍ പ്രിയതമയുടെ ഫോട്ടോ നോക്കി നിശബ്ദമായി കണ്ണീര്‍ ഒഴുക്കിയ രാത്രികളെ അവന്‍ ഓര്‍ത്തു, ഒരു മനുഷ്യന്റെ വില പോലും നല്‍കാതെ പെരുമാറുന്ന ഭാര്യയെ ആണ് പിന്നീട് അവന്‍ കാണുന്നത് .'എന്റെ ആഭരണങ്ങള്‍ ഇപ്പോള്‍ എനിക്ക് കിട്ടണം 'എന്നവള്‍ അലറി. സ്നേഹത്തെ കുറിച്ച് അവന്‍ മനസ്സില്‍ പടുത്തുയര്‍ത്തിയ കൊട്ടാരങ്ങള്‍ വെറും ചീട്ടുകൊട്ടാരങ്ങള്‍ മാത്രമാണെന്ന് പതിയെ അവനു ബോധ്യപ്പെട്ടു . കുടുംബത്തോടും ബന്ധുക്കളോടും മാത്രമല്ല തന്നോടു തന്നെ ദേഷ്യവും പുച്ഛവും തോന്നിയ നിമിഷങ്ങളായിരുന്നു അവ .അവള്‍ കുട്ടിയെയുമായി സ്വന്തം വീട്ടിലേക്ക് പോയി .
വര്‍ഷങ്ങള്‍ വീണ്ടും പിന്നിട്ടു ,അവളുടെ കടം വീട്ടാനായി വീണ്ടും അവനു മരുഭുമിയില്‍ അഭയം തേടേണ്ടി വന്നു ,ഇപ്പോള്‍ അവനു സ്ത്രീ വര്‍ഗത്തോട് തന്നെ വെറുപ്പും നീരസവുമാണ് ,മറ്റൊരു വിവാഹത്തെ കുറിച്ചോ ജീവിതത്തെ കുറിച്ചോ ആലോചിക്കുക പോലും ചെയ്യാറില്ല .
ഏത് കാര്യത്തിലും ഒരു താല്‍പര്യവുമില്ലാതെ ആര്‍ക്കോ വേണ്ടി ജീവിക്കുകയാണ് ,ഉപദേശങ്ങളും ഗുണദോശങ്ങളും അവന്റെ ചിന്തകളെ തെല്ലു പോലും ബാധിക്കാറില്ല.തകര്‍ന്ന മനസ്സുമായി ആര്‍ക്കോ വേണ്ടി അവന്‍ ജീവിക്കുന്നു ..................
വിദ്യ നേടി അഭ്യാസം അറിയാത്ത സഹോദരിയോട്
നാലക്ഷരം പഠിച്ചെന്നു കരുതി അഹങ്കരിക്കരുത്, പ്രാവര്‍തികമാക്കാന്‍ കഴിയാത്ത വിദ്യ കൊണ്ട് പ്രത്യേകിച്ച് നേട്ടമൊന്നും ഇല്ല ,അറിവ് കൂടുമ്പോള്‍ സംകാരവും താഴ്മയും സഹജീവികളോടുള്ള സ്നേഹവും കൂടുകയാണ് വേണ്ടത്, വിവാഹം എന്നത് പരസ്പരമുള്ള തിരിച്ചറിവിന്റെ ജാലകമാണ്,അട്ജസ്റ്റ് ചെയ്യലിന്റെ പാഠങ്ങള്‍ പഠിക്കേണ്ടത് വിവാഹ ജീവിതത്തില്‍ നിന്നാണ്.മനസ്സ് എപ്പോഴാണോ പണത്തിന്റെ പിന്നാലെ പോകുന്നത്, അപ്പൊ സ്നേഹം ഇല്ലാതാകും ,പണത്തിന്റെ ഏറ്റക്കുറച്ചിലുകള്‍ കൊണ്ട് ആരെയും അളക്കരുത് ,പണം ഒരിക്കലും ശാശ്വതമല്ല ,ആരോഗ്യവും സ്നേഹവും പണത്തില്‍ അനുഗ്രഹവും ഉണ്ടാകാനായി ദൈവത്തോട് പ്രാര്‍ത്ഥിക്കുകയാണ് വേണ്ടത്.സ്നേഹം ഒരിക്കലും പണത്തിനു പകരം വെക്കാന്‍ കഴിയുന്ന വസ്തുവല്ലെന്ന് താമസിയാതെ തിരിച്ചറിയും !
cpmrfi@gmail.com
2009 ഒക്‌ടോബർ 18, ഞായറാഴ്‌ച
അഭിമാനികള്‍ക്ക് ചിലപ്പോള്‍ സംഭവിക്കുന്നത്
മറ്റുള്ളവരോട് ചോദിക്കാനും സഹായം തേടാനും മടിക്കുന്ന ചിലരുണ്ട് ,ഏറ്റവും വേണ്ടപ്പെട്ടവരോട് പോലും ഒരു സഹായവും ചോദിയ്ക്കാതെ സ്വന്തം കാലില്‍ നില്ക്കാന്‍ ഇഷ്ടപ്പെടുന്ന ഇത്തരം ആള്‍ക്കാര്‍ക്ക് പലപ്പോഴും സാഹചര്യങ്ങളെ നേരിടാന്‍ നന്നായി കഷ്ടപ്പെടെണ്ടാതായി വരും .
പഠനവും ജീവിതവും ഒന്നിച്ചു മുന്നോട്ട് കൊണ്ട് പോകാന്‍ ഏറെ പാട്പെട്ടു നടക്കുന്ന ഒരുത്തന്റെ നാണയ തുട്ടുകള്‍ ഒരുക്കൂട്ടി വെച്ചത് ആരെങ്കിലും മോഷ്ടിച്ചാലോ ,പിന്നെ കാര്യം പറയുകയും വേണ്ട;
ചെറിയ ട്യൂഷനും അല്ലറചില്ലറ സൈട് പരിപാടികളുമായി ജീവിതം മുന്നോട്ടു നീക്കുന്ന സമയം ,യുനിവേഴ്സിട്ടിയില്‍ എക്സാം ഫീ അടക്കണം ,ഉച്ച ഭക്ഷണത്തിനുള്ള വക കണ്ടെത്തണം ,വ്യക്തി ചിലവുകള്‍ ഉണ്ടാക്കണം ,എല്ലാറ്റിനും കൂടി കഷ്ടിച്ച് 800 രൂപ കാണും ,പാന്‍സിന്റെ ബാക്ക് പോക്കറ്റില്‍ വെച്ച് ബസ്സില്‍ കേറിയത് നല്ലോണം ഓര്‍മയുണ്ട് ,വീട്ടില്‍ എത്തി ഡ്രസ്സ് മാറി കാശു നോക്കിയപ്പോള്‍ കാണുന്നില്ല !
വീണ്ടും വീണ്ടും പ്രതീക്ഷ കൈ വെടിയാതെ നോക്കി ,സമയം പോയി എന്നല്ലാതെ പ്രത്യേകിച്ച് കാര്യമൊന്നും ഉണ്ടായില്ല .അവസാനം യുണിവേഴ്സിറ്റി ഫീസടക്കാന്‍ കടത്തിനായി കൈ നീട്ടേണ്ടി വന്നു .ഉച്ച ഭക്ഷണത്തിനായി കൂട്ടുകാരൊക്കെ പോകുമ്പൊള്‍ പറയും ;ഇന്നെന്താനെന്നറിയില്ല വയറിനു എന്തോ പ്രശ്നം !
പക്ഷെ വയറിന്റെ ഈ പ്രശ്നം എന്തെന്ന് തിരിച്ചറിഞ്ഞ ചില കൂട്ടുകാരുണ്ടായിരുന്നു ,നിര്‍ഭാഗ്യത്തിനു അവര്‍ക്കും പലപ്പോഴും വയറിനു ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാവാരുള്ളവരായിരുന്നു.ഇങ്ങനെ കഷ്ട്ടപ്പെടുന്നവരൊക്കെ അഭിമാനത്തിന് ക്ഷതമേല്‍ക്കാതെ സൂക്ഷിക്കുന്നവരായിരിക്കും .
പലപ്പോഴും എന്റര്‍ടൈന്മെന്റ് പ്രോഗ്രനുകള്‍ക്ക് പോകാന്‍ എല്ലാവരും ഒരുങ്ങുംപോഴും നമുക്കൊക്കെ പല അസുഖങ്ങളും വന്നിട്ടുണ്ടായിരുന്നു !
പക്ഷെ നമ്മുടെ പ്രശ്നങ്ങള്‍ ആരെങ്കിലും കണ്ടെത്തി തിരിച്ചറിയണം എന്ന് അഭിമാനം ഉള്ളത് കൊണ്ട് പലപ്പോഴും ആഗ്രഹിചിട്ടുണ്ടയിരുന്നില്ല .പക്ഷെ ദൈവം പോലും നമ്മെ നോക്കാന്‍ വൈകുന്നോ എന്ന് ചിന്തിക്കാതിരുന്നിട്ടില്ല.
ആരും അറിയാതെ വിഷമതകള്‍ ഉള്ളില്‍ ഒതുക്കി ജീവിക്കാന്‍ ചിലപ്പോള്‍ വലിയ രസമായിരിക്കും ,പിന്നെ നമ്മള്‍ സ്വന്തം ഉണ്ടാക്കുന്ന നാണയ തുട്ടുകള്‍ക്ക് വലിയ വിലയും .പ്രത്യേഗിച്ചും പഠിക്കുന്ന സമയത്ത് .
പ്രത്യേക്ഷത്തില്‍ ഒരിക്കലും കണ്ടാല്‍ തോന്നിക്കാത്ത സ്ഥിതിയായിരിക്കും ഉള്ളിലൊതുക്കി ജീവിക്കുന്നത് .വിശപ്പിന്റെ ഗതിയും നൊമ്പരവും അറിഞ്ഞ പല നിമിഷങ്ങളും ജീവിതത്തില്‍ ഒട്ടേറെ ഉണ്ടായിട്ടുണ്ട് ,ആലോചിക്കുമ്പോള്‍ നല്ല ഓര്‍മകളായി തന്നെയാണ് മനസ്സില്‍ തങ്ങി നില്‍ക്കുന്നത് .
ഉള്ളത് കൊണ്ട് തട്ടിമുട്ടി ജീവിക്കുന്ന പാവപ്പെട്ടവന് എല്ലാവരെയും പരിഗണിക്കാനും പണം ചിലവഴിക്കുമ്പോള്‍ ഉണ്ടെങ്കില്‍ ഒരു മടിയും കാണുകയില്ല ,എന്നാല്‍ രണ്ടു കാശുള്ളവന്‍ കാണിക്കുന്ന നക്കിതരം കാണുമ്പോള്‍ വല്ലാതെ സഹതപിച്ചു പോകും .
പണമുള്ളവന് പണത്തെ പേടിയായിരിക്കും ,എന്നാല്‍ പണമില്ലത്തവന് ഒരു പേടിയും കാണില്ല ,ഒഴിവു
ദിവസങ്ങളില്‍ ജോലിക്ക് പോയി കാശുണ്ടാക്കി പഠിക്കുന്ന കുട്ടികള്‍ എമ്പാടും കേരളത്തിലെ ഓരോ കാമ്പസിലും കാണും ,പക്ഷെ അവരുടെ സമൃദ്ധമായ ഇടപെടലുകളും ,പ്രത്യക്ഷമായ രൂപ ഭാവങ്ങളും കാണുമ്പോള്‍ ആരും തിരിച്ചറിയില്ലെന്നു മാത്രം,തക്ക സമയങ്ങളില്‍ മറ്റുള്ളവരെ പോലെ കാര്യങ്ങള്‍ ചെയ്യാനാകാത്തത് കൊണ്ട് പല പ്രയാസങ്ങളും സഹിക്കേണ്ടി വരും ,എന്നാലും ഉള്ളറിഞ്ഞ് സന്തോഷിക്കാനും ,ഏത് സാഹചര്യങ്ങളെ നേരിടാനുള്ള ശക്തി നേടിയെടുക്കാനും ഇത്തരം അനുഭവങ്ങള്‍ ഉപകരിക്കുമെന്നത് തീര്‍ച്ചയാണ് .
പക്ഷെ ചോദിച്ച കാശു വീട്ടില്‍ നിന്ന് കിട്ടുന്ന മുതലാളിമാരുടെ മക്കളും ,അങ്ങനെയുള്ളവരെ മാത്രം കാണുന്ന അദ്ധ്യാപകരും ദയവു ചെയ്തു ഒരു കാര്യം മനസിലാക്കുക ;ഇങ്ങനെ ജീവിതത്തെ യും പഠനത്തെയും ഒരുമിപ്പിക്കാന്‍ പാട് പെടുന്ന ഒത്തിരി ജീവിതങ്ങള്‍ ആരും അറിയാതെ പലയിടങ്ങളിലും ഉണ്ട് ,അവരെ സഹായിച്ചില്ലെങ്കിലും അല്പം സഹതാപം അവരോടു കാണിക്കണം ! പിന്നെ പോക്കറ്റടിക്കാര്‍ അല്പമെങ്കിലും ദയവു കാണിച്ചു പാവപ്പെട്ടവന് ഒരു exception കൊടുക്കണം!കാരണം എല്ലാവര്ക്കും ജീവിക്കേണ്ടേ?
cpmrfi@gmail.com
2009 ഒക്‌ടോബർ 17, ശനിയാഴ്‌ച
കൊല്ലാതെ കൊല്ലുന്നവര്‍
ചില ആള്‍ക്കാര്‍ അങ്ങനെയാണ് ,മറ്റുള്ളവരുടെ കാര്യത്തില്‍ ഒരു ശ്രദ്ധയും ഉണ്ടാവുകയില്ല.
സംസാരം എന്നത് ദൈവം തന്ന ഒരു മഹാ അനുഗ്രഹമാണ് .വേണ്ട സ്ഥലത്ത് സംസാരിക്കുകയും വേണ്ടാത്തിടത്ത് സംസാരം ഒഴിവാക്കുകയും ചെയ്യുമ്പോഴാണ് യഥാര്‍ഥത്തില്‍ നമ്മള്‍ പരിപൂര്‍ണരാകുന്നത് . ,തീര്‍ച്ചയും സംസാരിക്കേണ്ട ചില സന്ദര്‍ഭങ്ങളുണ്ട് ,അവിടെ നാക്ക് ഉപയോഗിക്കേണ്ടതുണ്ട്.സംസാരം ചിലപ്പോള്‍ ദേഷ്യത്തിന്റെ രൂപതിലയിരിക്കാം ,ചിലപ്പോള്‍ സന്തോഷത്തിന്റെ രൂപതിലയിരിക്കാം.
എന്ന് വെച്ചാല്‍ അതിര്‍വിട്ടു തെറി വിളിക്കുന്ന കാര്യമല്ല ,പ്രത്യുത സന്ദര്‍ഭോചിതമായി ഇടപെടുന്ന വിഷയമാണ് പറഞ്ഞു വരുന്നത് .
അല്ലെങ്കില്‍ നമ്മിലെ മനുഷ്യത്വത്തിനു വിലയില്ലാതകുമല്ലോ?
വേണ്ടിടത്ത് വേണ്ടത് പറയാനും മൌനം പാലിക്കെണ്ടിടത്ത് നാക്ക് സൂക്ഷിക്കാനും കഴിയുമ്പോഴേ വ്യക്തിത്വം ഉള്ളവനെന്നു പറയാനൊക്കൂ .
പറയാന്‍ വിചാരിച്ചത് അതൊന്നുമല്ല
ചില മനുഷ്യര്‍ ഇടവും വലവും നോക്കാതെ ,തെറ്റും ശരിയും അറിയാതെ ,എന്തിനേറെ പറയണം കേള്‍ക്കുന്നവന്റെ സ്ഥിതി പോലും ആലോചിക്കാതെ വെറുതെ നാക്കിട്ടു അലച്ചു കൊണ്ടേയിരിക്കും ,അവരാണ് മനുഷ്യരെ കൊല്ലാതെ കൊല്ലുന്നവര്‍ .ജനങ്ങള്‍ക്കിടയില്‍ അവര്‍ അല്പം പോലും വിവേകം ഇല്ലാത്തവരായിട്ടാണ് കണക്കാക്കപ്പെടുന്നത്,
എന്നാല്‍ അവര്‍ വിചാരിക്കുന്നത് അവര്‍ ചെയ്യുന്നത് എന്തോ വലിയ കാര്യമെന്നാണ്.സംസാരിക്കാന്‍ തുടങ്ങിയാല്‍ നോണ്‍ സ്റ്റോപ്പ് ആക്കുന്നവരാണ് ഇത്തരക്കാര്‍ .
അവര്‍ക്ക് അറിയാത്തതായിട്ടു ഒന്നും ഉണ്ടാവാറില്ല ,ആകാശത്തിനും ഭുമിക്കും ഇടയിലുള്ള എന്ത് കാര്യത്തിനെ കുറിച്ചും അവര്‍ വാ തോരാതെ സംസാരിക്കും ,ഇത് കൊണ്ട് തന്നെ അവര്‍ക്ക് മുമ്പില്‍ നിന്ന് വല്ല കാര്യവും സംസാരിക്കാന്‍ പലര്‍ക്കും പേടിയായിരിക്കും .സംഭാഷണത്തിന്റെ ബാലപാഠം പോലും അറിയാതെ ഇവരെ സഹിക്കാന്‍ വല്ലാത്ത പാട് തന്നെ യാണ് .കേള്‍ക്കുന്നവന്‍ അല്പം മാന്യത പുലര്‍ത്തുന്നവനാനെന്കില്‍ കേള്‍ക്കുന്നത് പോലെ ഭാവിക്കും ,അല്ലാത്തവര്‍ തിരിഞ്ഞു പോകുകയോ തെറി ഫിറ്റാക്കുകയോ ചെയ്യും .മനുഷ്യന്മാര്‍ക്ക് പലപ്പോഴും പലേ തരത്തിലുള്ള മൂടായിരിക്കും ,ചിലപ്പോള്‍ മാനസ്സികമായി തകര്‍ന്ന അവസ്ഥയിലായിരിക്കും .ചിലപ്പോള്‍ താങ്ങാനാവാത്ത ദുഖത്തിന്റെ ഭാരവും പേറി നടക്കുകയായിരിക്കും ,അപ്പോഴായിരിക്കും ഇത്തരം ആളുകള്‍ വന്നു തമാശ പറയുന്നതും സംസാരം തുടങ്ങുന്നതും ,ഓ വല്ലാത്തൊരു ശല്യം തന്നെ യായിരിക്കും ഇവര്‍ .ചിലപ്പോള്‍ എന്തെങ്കിലും തിരക്ക് പിടിച്ച ജോലിയിലയിരിക്കും ,അപ്പോഴായിരിക്കും നോന്‍സ്ടോപ് സ്റ്റാര്‍ട്ട് ചെയ്യാന്‍ തുടങ്ങുക ,എവിടെക്കെന്കിലും പോകാന്‍ തയ്യാറെടുക്കുന്ന സമയത്തായിരിക്കും ചില നേരങ്ങളില്‍ ഇവന്മാര്‍ സംഗതി തുടങുക .നല്ലോണം ഉറക്ക് വരുന്ന നേരത്തും ഇത്തരക്കാര്‍ ശല്യം ചെയ്യാന്‍ വരാറുണ്ട് .
സംസാരിക്കുന്നത് എന്ത് എന്ന് പോലും ശ്രദ്ധിക്കാതെ വെറുതെ സംസാരിക്കുന്ന ഇവര്‍ സമൂഹത്തോട് ചെയ്യുന്ന്ടത് വലിയ അപരാധം തന്നെയാണ് .
ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഈ സ്വഭാവം ഇവര്‍ പലപ്പോഴും തിരിച്ചറിയുക പോലും ഇല്ല എന്നതാണ് ഏറെ കഷ്ടം !
മൊബൈല്‍ ഫോണുകള്‍ സജീവമായതോടെ ഫോണില്‍ നാക്കിട്ടലക്കുന്നവരുടെ ശല്യം കുടി വന്നിട്ടുണ്ട് .ഫോണ്‍ ചെയ്തു നിര്‍ത്താതെ സംസാരിക്കുക ,സ്വന്തം കാര്യം മാത്രം നോക്കി സംസാരിക്കുന്നവരാണ് ഇവര്‍ .കേള്‍വിക്കാരന് എന്ത് പ്രയസമുന്ടെന്കിലും വാ തോരാതെ സംസാരിക്കുക ,മാന്യതയുടെ ലെവലേശം പോലും തൊട്ടു തീണ്ടിയിട്ടില്ലാത്ത ഇവന്മാരെ എങ്ങനെ ശിക്ഷിക്കണം എന്നാണ് അറിയാത്തത്.
കുറച്ചു സംസാരിക്കുക ,കുടുതല്‍ ചിന്തിക്കുക .ചുറ്റുപാടിനെ തിരിച്ചറിയുക ,സഹ ജീവികളെ ബുധിമുട്ടിപ്പിക്കാതിരിക്കുക -ഇതൊക്കെയാണ് ഇന്നത്തെ കാലത്ത് വലിയ ഉപകാരമായി മറ്റുള്ളവര്‍ക്കായി ചെയ്യാനാകുക
സാഹചര്യങ്ങള്‍ നോക്കി മാത്രം വര്‍ത്തമാനം പറയുക .സഹ ജീവിയുടെ പ്രയാസങ്ങളും വിഷമതകളും കുറച്ചെങ്കിലും തിരിച്ചറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും തയ്യാറാകുക.മറ്റുള്ളവരില്‍ നിന്ന് നമുക്ക് എന്ത് പ്രയാസങ്ങള്‍ ഉണ്ടോ ,ആ പ്രയാസങ്ങള്‍ നമ്മില്‍ നിന്ന് മറ്റുള്ളവര്‍ക്ക് ഉണ്ടാവാതിരിക്കാന്‍ കഴിവതും ശ്രമിക്കുക ..
ജനങ്ങള്‍ക്കിടയില്‍ ആളാകാനുള്ള ശ്രമങ്ങളാണ് പലരെയും ഇങ്ങനെ ചീത്ത പ്രവനതകളിലെക്ക് എത്തിക്കുന്നത് .തെറ്റുകള്‍ സ്വയം തിരിച്ചറിയാന്‍ കഴിഞ്ഞെങ്കില്‍ രക്ഷപ്പെട്ടു ,ഇല്ലെങ്കില്‍ മറ്റുള്ളവരുടെ ശാപവും പേറി നടക്കേണ്ടി വരും .
cpmrfi@gmail.com
2009 ഒക്‌ടോബർ 15, വ്യാഴാഴ്‌ച
ശഹാനയുടെ ആത്മാവിന് മുമ്പില്‍ നമ്രശിരസ്കരായി.....
കോഴിക്കോട് പയ്യോളിക്കടുത്തുള്ള ശഹാനയെന്ന 9 വയസ്സുള്ള പെണ്‍കുട്ടിയെ വീണ്ടും ഓര്‍ക്കേണ്ടി വന്നു, അവള്‍ക്ക് സംഭവിച്ചത് പോലെ ഇനി ലോകത്ത് ഒരു പെണ്‍കുട്ടിക്കും സംഭവിക്കരുതെന്നു മനസ്സാക്ഷിയുള്ള സര്‍വ മനുഷ്യരും പ്രാര്‍ത്ഥിച്ചു,മനപൂര്‍വ്വം അവളെ മറക്കാന്‍ ശ്രമിക്കുകയും ഒപ്പം ദൈവത്തിന്റെ സന്നിധിയിലെ നന്മയുടെ ലോകത്തേക്ക് അവളെ യാത്രയാക്കുകയും ചെയ്തതായിരുന്നു ...........പക്ഷെ അവളെ വീണ്ടും ഓര്‍ക്കേണ്ടി വന്നു .എന്റെ കൊച്ചു പെങ്ങള്‍ ഷഫ്ന ഷെറിയെ പോലെ തോന്നിക്കുന്ന 9 വയസ്സുള്ള കുട്ടിത്തം വിട്ടുമാറാത്ത ഒരു പൂ മൊട്ടിനെ മയന്കുട്ടിയെന്ന അയല്‍വാസിയായ ഒരു കശ്മലന്‍ ലൈംഗിക ചൂഷണത്തിന് വിധേയമാക്കുകയും ഈ കാടത്വം ആരും അറിയാതിരിക്കാന്‍ കഴുത്തില്‍ മുണ്ട് മുറുക്കി കൊന്നു പിച്ചിച്ചീന്തി ചാക്കില്‍ കെട്ടി വിറകുപുരയില്‍ തള്ളുകയും ചെയ്തു.വിശേഷബുദ്ധി യില്ലാത്ത മൃഗത്തെക്കാലും അധപതിച്ച മയന്കുട്ടിയെന്ന ഈ കാടന് കോടതി ജീവപര്യന്തത്തിന് ശിക്ഷിച്ചിരിക്കുന്നു ,2008 ജൂണ്‍ 23 ന് സംഭവിച്ച മനുഷ്യത്വ രഹിതമായ ഈ കൊടും മ്രിഗീയതക്ക് ഒരു വര്‍ഷവും നാലു മാസവും കഴിഞ്ഞട്ടാണ് ജീവപര്യന്തം ശിക്ഷ വിധിക്കുന്നത്.
ഇന്ത്യയില്‍ ജീവപര്യന്തം എന്നാല്‍ പതിനാല് വര്ഷം എന്നാണ് കണക്ക് .ഇവനെ പോലെ യുള്ള ഒരുത്തന് പതിനാല് വര്‍ഷത്തെ ശിക്ഷകൊണ്ട്ന്നും ആവില്ല .വധ ശിക്ഷ തന്നെ നല്‍കണം ,നേരത്തെ മലപ്പുറത്തെ അരീകൊടിനടുത്തും സമാനമായ ഒരു സംഭവം നടന്നു. കൃഷ്ണപ്രിയ എന്ന പതിമുന്നു കാരിയായ പെണ്‍കുട്ടിയെ മുഹമെദ് കോയ എന്ന ഒരു കശ്മലന്‍ ഇങ്ങനെ അറുകൊല ചെയ്തു .ഇവര്‍ക്കൊക്കെ ഇങ്ങനെ ചെയ്യാന്‍ പ്രേരിപ്പിന്ന ചേതോ വികാരം എന്തെന്ന് ആലോചിച്ചു ഒരെത്തും പിടിയും കിട്ടുന്നില്ല .നിയമങ്ങള്‍ ഉണ്ടെങ്കിലും ഇത്തരം കുറ്റങ്ങള്‍ക്ക് തക്കതായ ശിക്ഷ പലപ്പോഴും ലഭിക്കുന്നില്ല .നമ്മുടെ നിയമപാലകര്‍ ജയിലിനകത്തും ഇവര്‍ക്കൊക്കെ നല്ല സൌകര്യങ്ങള്‍ ചെയ്തുകൊടുക്കും !
നമുക്ക് നമ്മുടെ സമൂഹത്തിന്റെ കഥയോര്‍ത്ത് ദുഖിക്കാം.........സഹതപിക്കാം .
പ്രിയപ്പെട്ട ശഹാന,
ദൈവത്തിന്റെ തിരു സന്നിധിയില്‍ നീ സുഖമായി കഴിയുന്നുണ്ടാകും ,
നിന്റെ ആത്മാവിന് എപ്പോഴും ശാന്തിയുണ്ടാകും
നിന്റെ ദാരുണമായ കഥയോര്‍ത്ത് ഞങ്ങള്‍ ഏറെ ദുഃഖിക്കുന്നു ആര്‍ക്കും ഇങ്ങനെ സംഭവിക്കരുതെന്നു ഞങ്ങള്‍ മനം നൊന്ത്പ്രാര്‍ത്ഥിക്കുന്നു .എന്റെ കുഞ്ഞ പെങ്ങളെ പോലെയാണ് നീ ,മോളെ നീ വിശ്രമിക്കുന്ന മന്കൂനക്ക് നിന്നെയോര്‍ത്ത് ദുഖിക്കാനെ സമയം കാണൂ ,നിന്റെ ഉമ്മയുടെ വേദന ഞങ്ങള്‍ കാണുന്നു .അവര്‍ക്കൊപ്പം നിന്റെ ആത്മാവിനായി ഞങ്ങളും പ്രാര്‍ത്ഥിക്കുന്നു .
ഇനി നിനക്ക് കാടന്മാരില്ലാത്ത ഒരു സാമ്രാജ്യത്തില് സന്തോഷത്തോടെ ജീവിക്കാം ,അവിടെ നിന്നെ ശല്യം ചെയ്യാന്‍ ആരും വരില്ല ,
അവിടെത്തെ പൂക്കളോടും പറവകലോടും കിന്നാരം പറഞു സ്നേഹവും സമാധാനവും മാത്രമുള്ള ഒരു ലോകം ഇനി നിനക്ക് സ്വന്തമാണ് ......
നിന്റെ മുമ്പില്‍ ശിരസ്സ് നമിച്ചു ഈ ഇക്ക പോകുന്നു..............................
സ്നേഹത്തോടെ റാഫി
2009 ഒക്‌ടോബർ 14, ബുധനാഴ്‌ച
ഹായ് ശബ്നം
ചിന്തയും പ്രാരാബ്ധങ്ങളും പ്രയാസങ്ങളും ഇല്ലാത്ത കാറ്റും വെയിലും മനസ്സില്‍ നൃത്തം ചെയ്യുന്ന ഒരുകാലത്തെയാണ് ഓര്‍മവരുന്നത് .........................
പ്രണയം എന്ന വാക്കിന്റെ അര്‍ഥം പറയുന്ന മഞ്ഞ് തുള്ളികള്‍ ഇന്നും മനസ്സിനെ ഏത് പ്രയാസ ഘട്ടങ്ങളിലും തണുപ്പിക്കുന്നു എന്നതാണ് സത്യം .കണ്ണിനു കാഴ്ച കുടുമെത്രേ ,ഈ മഞ്ഞ് തുള്ളി കണ്ണില്‍ വെച്ചാല്‍... കൊച്ചു കൂട്ടുകാരിയുടെ ഉപദേശമായിരുന്നു അത്. അവള്‍ക്ക് പൂക്കള്‍ വലിയ ഇഷ്ടമായിരുന്നു ,എന്നും ഒരു പൂവ് കൊടുത്താല്‍ അവളുടെ മുഖം ആ പൂവ് പോലെയിരിക്കും അല്ലെങ്കില്‍ മുഖം വീര്‍പ്പിക്കും ,പിണങ്ങും ,ആ പിണക്കത്തിന് വല്ലാത്തൊരു സൌന്ദര്യമായിരുന്നു ....പിണക്കാനായി പൂ കൊടുക്കാതിരുന്ന എത്ര ദിവസങ്ങള്‍ .....പക്ഷെ ഇന്ന് അവള്‍ ഇതൊക്കെ ഓര്‍ക്കുന്നുണ്ടാകുമോ? അറിയില്ല .........
എന്നാലും തിരക്കുള്ള ജീവിതത്തിന്റെ ഇടയ്ക്കു കിട്ടുന്ന നിമിഷങ്ങളില്‍ പ്രിയേ ,നിന്നെ ഓര്‍ക്കുകയാണ്
നിന്റെ മനസ്സിന് ശാന്തിയും സമാധനവും സന്തോഷവും കിട്ടാനായി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു ................................................................................................................
മഞ്ഞ് തുള്ളികളെ ,നിങ്ങള്‍ ദൈവത്തിന്റെ വല്ലാത്തൊരു സൃഷ്ടിപ്പ് തന്നെയാണ്
മനോഹരമായ ഒത്തിരി ഓര്‍മകളുടെ ചില്ല് അറകളായി ,വിലമതിക്കാനകാത്ത ഓര്‍മകളുടെ ഇടങ്ങളായി മാറിയല്ലോ .
കണ്‍ തടങ്ങളെയും ഹൃദയത്തെയും തടവിപ്പോകുന്ന ജലകണങ്ങള്‍ .....മനസ്സിന് ഇപ്പോഴും ആശ്വാസം നല്‍കും ഉറപ്പുണ്ട് .2009 ഒക്‌ടോബർ 13, ചൊവ്വാഴ്ച
..........the rays....................

the rays come to me
it's not green or blue
i feel a color;but i cannot distinguish it
the rays hit my heart
sometimes breake the breaths
scrartch the heart,knock the toughts
the rays embrace me once
once touch my feelings
angry...fear...happy...all
the reflection of rays

rate of rays changing
direction develop the real charecter
but the strength is valuable
not more or less
make the developed behaviour
to the God
may bless with equel rays
when goes beyond the controll
i'm assure i 'll be mad

ഹൃദയം നീറുന്നു........................................

സൗഹൃദങ്ങള്‍ നമ്മെ ചിലപ്പോള്‍ വലിയ തലങ്ങളിലേക്ക് എത്തിക്കും ,ചിലപ്പോള്‍ നമ്മെ നാമല്ലതാക്കുകയും ചെയ്യും .കൃത്യമായ അതിര്‍ വരമ്പുകള്‍ നിശ്ചയിച്ച ബന്ധങ്ങള്‍ക്ക് ഏറെ ആയുസ്സുണ്ടാകും .ആരെയും അതിര്‍ വിട്ടു സ്നേഹിക്കുകയോ സൗഹൃദം സൃഷ്ടിക്കുകയോ ചെയ്യുന്നത് അത്ര നല്ലതല്ല .
ഒരു നേരം കാണാതെ ഉറക്കം വരാതിരുന്ന എന്റെ പ്രിയപ്പെട്ട പല കൂട്ടുകാരും ഇന്നു എവിടെയോ eന്താണ് ചെയ്യുന്നതെന്നോ അറിയില്ല .അന്നൊക്കെ രാത്രിയുടെ യാമങ്ങളില്‍ പോലും അവര്‍ അറിയാതെ നമ്മോടോപ്പമുണ്ടായിരുന്നു .അവരുടെ ശ്വാസത്തിന്റെ ശബ്ദം എനിക്ക് അവരുടെ അസാന്നിധ്യത്തിലും കേള്‍ക്കാമായിരുന്നു. പണ്ടു LP സ്കുളില്‍പഠിക്കുമ്പോഴായിരുന്നു ബന്ധങ്ങള്‍ക്ക് കനം കുടുതല്‍ എന്നാല്‍ ജീവിതത്തിന്റെ പടികള്‍ ഓരോന്നായി ഓരോന്നായി കേറി വന്നപ്പോള്‍ ആയുസ്സ് കുറഞ ബന്ധങ്ങളായി മാറി .വേര്‍പ്പാടിന്റെ നൊമ്പരങ്ങള്‍ക്ക് പണ്ടൊക്കെ വലിയ വേദന ഉണ്ടായിരുന്നു ..............ഇപ്പോള്‍ സ്വബോധത്തില്‍ വലിയ വേദന യൊന്നും തോന്നാറില്ല .പിന്നെ വേദനിക്കുന്ന ചില സമയങ്ങളുണ്ട് ;

വിരുന്നുകാരായി കുട്ടുകാര്‍ നമ്മെ തേടി വരുമ്പോള്‍ .........നേരയല്ല ;സ്വപ്നത്തില്‍
കാല യവനികയില്‍ ഇല്ലാതായി പോയ ബന്ധങ്ങള്‍ മനസ്സിനെ വല്ലാതെ ഇക്കിളി പ്പെടുത്തി പിന്നീട് വേദനിപ്പിക്കരുന്ദ് ..........ആ വേദനക്ക് വല്ലാത്ത നീറ്റലാണ് ..
അപൂര്‍വമായ അവസരംങളിലാണ് അത്തരം വിരുന്നുകാര്‍ വരാറുള്ളത് ,നമ്മുടെ മനസ്സിനെ വല്ലാതെ ഉലച്ച ബന്ധങ്ങലയിരിക്കും പലപ്പോഴും പൂര്‍വ സൌഹൃദത്തിന്റെ ഒളി മങ്ങിയ ഓര്‍മ്മകള്‍ പുതുക്കാനായി വരുന്നത്.......
ചിലപ്പോള്‍ അട്ടഹസിച്ചു കരയാനും തോന്നിപ്പോകുന്ന അത്തരം കൂട്ടുകാര്‍ സുഖിപ്പിക്കുകയും ദുഖിപ്പിക്കുകയും ചെയ്യുന്നു .
അറിയാതെ ഹൃദയത്തോട് ചേര്ത്തു വലിയ കൊട്ടാരങ്ങള്‍ പണിതു അവസാനം മനോഹരമായി നെയ്തെടുത്ത സ്വപ്നംങള്‍ വീര്‍പ്പിച്ച ബാലൂനുകലെന്നു തിരിച്ചറിയുന്ന നിമിഷങ്ങളും ജീവിതത്തില്‍ എമ്പാടും ഉണ്ടായിട്ടുണ്ട് ..........
അവരില്‍ പലരെയും ഒരു നോക്ക് കാണാന്‍ ഏറെ കൊതിക്കുന്ന നിമിഷങ്ങള്‍ പലപ്പോഴും ഉണ്ടാവരുന്ദ്
വിരഹത്തിന്റെ വേദനക്ക് വല്ലാത്ത നീട്ടലും സുഖവുമാണ് , സൗഹൃദങ്ങള്‍ വിരതങ്ങളായി മാറട്ടെ എന്ന് ചിലപ്പോള്‍ ചിന്തിക്കും ..........
മോഹങ്ങളെ നിങ്ങളുടെ വഴി ഇതല്ല ..... പോവാം നിങ്ങള്‍ക്ക് ......
സ്നേഹപൂര്വ്വം
റാഫി

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)














