2013 ഏപ്രിൽ 20, ശനിയാഴ്‌ച

മറ്റുള്ളവര്ക്ക് വേണ്ടി ജീവിക്കുന്നവർ

കദേശം പത്തു വര്ഷം മുമ്പാണ് ശംസുദ്ധീൻ എന്ന 70 വയസ്സ് പ്രായമുള്ള ഒരു വൃദ്ധനെ ഞാൻ ഒരു യാത്രക്കിടെ കാണുന്നത്, അന്ന് +1 നു പഠിക്കുകയായിരുന്നു ,കേരള വനം വകുപ്പ്  സംഘടിപ്പിച്ച വന്യജീവി വാരാഘോഷം പരിപാടിയിലെ സംസ്ഥാന പ്രസംഗ-പ്രബന്ധ മത്സരത്തിൽ പങ്കെടുക്കാനായി തേക്കടി യിലേക്കുള്ള യാത്ര മദ്ധ്യേ കുമളിയിൽ നിന്ന് ബസ്സിൽ വെച്ചാണ് ആ മാന്യദേഹത്തെ കണ്ടുമുട്ടുന്നത്.

രാത്രി ഒരു മണിക്കാണ് കുമളിയിൽ എത്തുന്നത്,തനിച്ചാണ് യാത്ര ,രക്ഷിതാവിനും മത്സരാർഥി ക്കും യാത്ര ബത്തയും താമസ ഭക്ഷണവും ഗവണ്മെന്റ് നല്കും ,സ്കൂളിലെ അധ്യാപകർ കൂടെയുണ്ടെന്ന് വീട്ടില് കള്ളം പറഞ്ഞാണ് അന്ന് ഞാൻ പോയത്,(തേക്കടിയിൽ നിന്ന് ഒരു ട്യുബിളി രക്ഷിതാവിനെ ഉണ്ടാക്കി യാത്രാബത്ത പൂര്ണമായും കൈപ്പറ്റി!).

നല്ല തണുപ്പുള്ള രാത്രി, ചെറിയൊരു മഴ തോരാതെ നില്ക്കുന്നുണ്ട്,ബസ്സിൽ അകെ പത്തു പതിനഞ്ചു പേരെ കാണൂ, മിക്കവരും  ചെറിയ മയക്കത്തിലാണ്,എനിക്ക് ചെറിയൊരു പേടിയുണ്ട് ,കാരണം അസമയത്തുള്ള അതും തനിച്ചു ഇത്രയും ദൂരം യാത്ര ചെയ്യുന്നത് ആദ്യമായാണ്‌. 

എന്റെ സഹായാത്രികാൻ മേല്പറഞ്ഞ വൃദ്ധൻ , വര്ഷങ്ങളുടെ പരിചയം ഉള്ള ഒരാളെപ്പോലെ എന്നോട് സംസാരിക്കാൻ തുടങ്ങി,അതും നട്ടപ്പാതിരക്ക് നാല്പ്പത് വര്ഷം മുമ്പുള്ള അയാളുടെ റൊമാന്റിക്‌ പ്രണയ കഥ !

ഞാൻ ഒരു മലപ്പുറത്ത്കാരനാണ്, ഭാര്യ സഹോദരൻ(അളിയൻ ) എന്ന പ്രതീതിയിലും ആവേശ ത്തിലുമാണ് അയാൾ എന്നെ കണ്ടത്, കാരണം മറ്റൊന്നുമല്ല;നാല്പത് വര്ഷം മുമ്പ് അയാള് ജീവന് തുല്യം സ്നേഹിച്ചത് മലപ്പുറത്തെ നിലമ്പൂർ കാരിയായ ഒരു പെണ്ണിനെയായിരുന്നു, ഒരു നോവൽ വായിക്കുന്ന ആസ്വാ ദനത്തോടെ ഞാൻ അദ്ദേഹത്തിന്റെ കഥ മുഴുവൻ കേട്ടു . 

പച്ചയായ ജീവിതത്തിന്റെ തത്വശാസ്ത്രം ഏറെ ഭംഗിയോടെ പറയാൻ തുടങ്ങിയപ്പോൾ സത്യത്തിൽ അദ്ദേഹത്തെ നമിച്ചു പോയി .

'ചെറുപ്പത്തിലെ പിതാവ് നഷ്ട്ടപ്പെട്ട എനിക്ക്  അഞ്ചു സഹോദരിമാരുടെയും ഉമ്മയുടെയും പട്ടിണി അകറ്റാൻ ഏറെ ത്യാഗങ്ങൾ സഹിക്കേണ്ടി വന്നു, പ്രയാസങ്ങളുടെ വഴികളത്രയും താണ്ടി ഇളയ സഹോദരിയുടെ വിവാഹം വരെ നടത്തി, സ്വന്തം വിവാഹത്തെ കുറിച്ചു ആലോചിക്കാൻ തുടങ്ങിയത് തന്നെ 32 വയസ്സ് കഴിഞ്ഞപ്പോഴാണ് ,ആ ഇടക്കാണ് മലപ്പുറത്തെ നിലമ്പൂർ കാരിയായ ഒരു പെണ്ണിനെ പരിചയപ്പെടുന്നതും കടുത്ത പ്രേമത്തിലാകുന്നതും , ഏറെ ദൂരെ ചങ്ങനാശ്ശേരി കാരനായ ഒരുത്തനു മകളെ വിവാഹം ചെയ്തു കൊടുക്കാൻ പെണ്ണിന്റെ പിതാവ് വിസമ്മതിച്ചു . 
വീട്ടുകാരുടെ  സമ്മതമില്ലാതെ ഇറക്കി കൊണ്ട് വരാൻ ശ്രമിച്ചെങ്കിലും പദ്ധതി നടന്നില്ലെന്ന് മാത്രമല്ല ;കുറച്ചു ദിവസം ജോലിക്ക് പോകാൻ കഴിയാത്ത വിധം തടി കേടവുകയും ചെയ്തു ... അവളെ ഏതോ പേർഷ്യക്കാരൻ (ഗൾഫിൽ ജോലിയുള്ളവൻ ) കല്യാണം കഴിക്കുകയും  സുഖമായി ജീവിക്കുകയും ചെയ്യുന്നു............'
 ഇങ്ങനെ പോകുന്നു അയാളുടെ കഥകൾ . 

എല്ലാ കാര്യങ്ങൾക്കും വ്യക്തമായ ന്യായം കണ്ടെത്തുന്ന അയാൾ പിന്നെ ഒരിക്കലും ഒരു വിവാഹത്തിനു മുതിര്ന്നില്ല . പ്രായാധിക്യത്തിന്റെ പോരുത്തക്കേടുകളോട്  പൊരുതുന്ന അയാൾക്ക് ഒന്നും ബാക്കിയില്ല . പെണ്ണും പിടക്കോഴിയുമില്ലത്ത അയാളെ തിരിഞ്ഞു നോക്കാൻ ആരുമില്ല. 

ഇന്ന് പത്തു വര്ഷത്തിനിപ്പുറം  ഞാൻ എന്തൊക്കെയോ പഠിച്ചു ജീവിക്കാൻ തുടങ്ങിയിരിക്കുന്നു, സ്വന്തമായി ഒരു ജോലി സമ്പാദിച്ചു കുടുംബവുമായി മുന്നോട്ടു പോകുന്ന ഞാൻ ചില നിമിഷങ്ങളിലെങ്കിലും ശംസുദ്ധീൻ എന്ന ചങ്ങനാശ്ശേരി കാരനെ ഓർക്കാറുണ്ട് , വെറ്റില മുറുക്കി അല്പം വൃത്തിഹീനമായി വസ്ത്രം ധരിച്ച ആ മനുഷ്യൻ നല്കിയ ചില സൂചകങ്ങൾ ശരിയല്ലേ എന്ന്  ജീവിതം 'അനുഭവിച്ചു' കൊണ്ടിരിക്കുമ്പോൾ   എന്റെ മനസ്സാക്ഷി എന്നോട് ചോദിക്കാറുണ്ട്. 

അയാളുടെ തത്വ ശാസ്ത്രത്തിന്റെ മൂലകം ഇതായിരുന്നു-ആരും സ്വ മനസ്സാക്ഷിക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ല ;പിന്നെ കർമ്മങ്ങളും ചിന്തകളും എല്ലാം ഒഴുകുന്നത് മറ്റുള്ളവർ തീര്ത്ത ദുര്ഘട വഴികളിലൂടെ മാത്രം !
******************
എനിക്ക് ബസ്സ്‌ യാത്ര വളരെ ഇഷ്ട്ടമാണ് ,ബസ് ജീവനക്കാരോട് തീർത്താൽ തീരാത്ത അമര്ഷവും (പണ്ട് കണസഷൻ കാർഡ്‌ കാണിക്കുമ്പോൾ കണ്ടക്ടറുടെ അസഹനീയത കണ്ടു മടുത്തത് കൊണ്ട്!). 

ദുബായിൽ നിന്ന് ലീവിന് നാട്ടിൽ വന്ന ഞാൻ ഒരു വൈകുന്നേരം രണ്ടു കിലോ മീറ്റർ ദൂരം ബസ്സിൽ യാത്ര ചെയ്തു  വീടിനടുത്തെ ചെറിയ അങ്ങാടിയിൽ ബസ്സിറങ്ങി വരുമ്പോൾ എന്റെ ഒരു സുഹൃത്ത് ' നീ വല്ലാത്ത ഒരു പിശുക്കാൻ തന്നെ ' വീട്ടില് വണ്ടിയുണ്ട്,എന്നാലും ഒരു ഓട്ടോ എങ്കിലും വിളിച്ചു പൊയ്കൂടെ'  എന്നു..... 
നാട്ടിൽ നാലു പേര് ഒന്നിച്ചു ഒരു ഓട്ടോയിൽ  അല്പം പ്രയാസപ്പെട്ടു യാത്ര ചെയ്യുന്നത് കണ്ട ദുബായിലെ ഒരു സുഹൃത്ത് 'നീയൊക്കെ  ദുബൈയുടെ പേര് കളയാൻ ഇറങ്ങിതിരിച്ചവനാണ്'.   വീട്ടില് വരുന്ന ഭിക്ഷക്കാരനു  പത്തു രൂപ കൊടുക്കാൻ പേടിയാണ് -ചിലപ്പോൾ മുഖത്തേക്ക് വലിച്ചെറിയും ,
കടകളിൽ സാധനം വാങ്ങി ക്യാഷ് കൊടുക്കുമ്പോൾ രണ്ടു രൂപ,  അഞ്ചു രൂപ ഇതൊന്നും ബാക്കി ചോദിക്കാൻ പാടില്ല . 

വീട് , വാഹനങ്ങൾ , വീട്ടിലെ വിവിധ ഫങ്ങ്ഷനുകൽ , ധരിക്കുന്ന വസ്ത്രങ്ങൾ ഇവയിലൊന്നും വീട്ടുകാരാൻ എന്നുള്ള നിലയിൽ ശരാശരി മലയാളിക്ക് യാതൊരു അഭിപ്രായ സ്വാതന്ത്രവും ഇല്ല;എല്ലാം തീരുമാനിക്കുന്നത് മറ്റുള്ളവർ എന്ത് വിജാരിക്കും എന്ന ദുര്ബലമായ വികാരമാണ്  . 

എന്ത് ചെയ്യുമ്പോഴും ഈ ദൌർബല്യം ഓരോ വ്യക്തിയും വേട്ടയാടുന്നു . അല്ല എന്ന് നിവര്ന്നു നിന്ന് പറയാൻ കഴിയുന്നുണ്ടെങ്കിൽ ഓര്ക്കുക ,നിങ്ങൾ സാമൂഹ്യ മുഖ്യ ധാരയിൽ നിന്ന് പുറത്താണ് . വീട്ടിലെ ഉപ്പയും ഉമ്മയും സഹോദരങ്ങളും ഭാര്യയും ചെറിയ കുട്ടി വരെ ഇടക്ക് ചോദിക്കുന്ന ചില ചോദ്യങ്ങള്ക്ക് ശരിക്കുള്ള ഉത്തരം പറയാൻ തുനിഞ്ഞാൽ ഒരു പക്ഷെ  സാമൂഹ്യ മുഖ്യ ധാരയിൽ നിന്നല്ല ,  വീട്ടില് നിന്ന് തന്നെ പുറത്താകും ! 

എഴുതാൻ തുടങ്ങിയപ്പോൾ ഉണ്ടായിരുന്ന ഊര്ജ്ജ സ്വലത വായനക്കാര് എന്ത് വിജാരിക്കും എന്ന് ഭയന്ന് നഷ്ട്ടപ്പെട്ടതിനാൽ  അനവസരത്തിൽ ഇവിടെ അവസാനിപ്പിക്കുന്നു!!!

'ആരും സ്വ മനസ്സാക്ഷിക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ല ;പിന്നെ കർമ്മങ്ങളും ചിന്തകളും എല്ലാം ഒഴുകുന്നത് മറ്റുള്ളവർ തീര്ത്ത ദുര്ഘടവഴികളിലൂടെ മാത്രം '!

cpmrfi@gmail.com

 

2 അഭിപ്രായങ്ങൾ:

  1. അജ്ഞാതന്‍2013 മേയ് 11, 12:11 PM-ന്

    rafi yilulla aaaaaaaaaaaaa pazha katha karan alla prasamgikan ippozhum nilanilkunnund allahu nilanithatte

    kootatil njaneppozhum orkunna oru karyam etho oruparipadik ksaninikkan rafi basheer ashraf vettira ningal moovar sangam para unitil vannu aaa paripadyil njagalude unitinte prathinityam undayilla aaaa samayath rafiyude (s s f panjayath sectery yude)post card enikk vannu aaaa card kuranja vakukalil vliya aashayam ul kondathayirunnu

    മറുപടിഇല്ലാതാക്കൂ