അങ്ങനെ ഭൂമയൊന്നു കുലുങ്ങി ,
ഏപ്രിൽ പതിനാറ് (2013) ,ഇറാനിൽ തുടങ്ങി പാകിസ്ഥാൻ വഴി മിക്ക ഗൾഫ് രാജ്യങ്ങളെയും ചെറുതായൊന്നു പുല്കി കൊണ്ടാണ് കുലുക്കം കടന്നു പോയത്.
അന്ന് പലതും സംഭവിച്ചു,ഉച്ചക്ക് ശേഷം ഏകദേശം രണ്ടു മണി സമയം,ബഹുനില കെട്ടിടങ്ങൾക്ക് മു കളിൽ സ്ഥിതി ചെയ്യുന്ന ഓഫീസുകളി ൽ കമ്പ്യൂട്ടർ ,കസേരകൾ ഫ്ലവർ വേഴ്സ് എല്ലാം കിടുകിടാ വിറക്കാ ൻ തുടങ്ങി, ചിലതൊക്കെ മറി ഞ്ഞുതാഴെവീണു ,
പേടിച്ചു വിറച്ചു താഴെ അസ്സംപ്ളി പോയിന്റ് വരെ എത്തിയത് ആലോചിക്കാൻ പോലും വയ്യ, അടുത്ത കുലുക്കം എപ്പോഴെന്നുപ്രതീക്ഷിച്ചു പേടിച്ചു നില്ക്കുകയാണ്.
പേടിച്ചു വിറച്ചു താഴെ അസ്സംപ്ളി പോയിന്റ് വരെ എത്തിയത് ആലോചിക്കാൻ പോലും വയ്യ, അടുത്ത കുലുക്കം എപ്പോഴെന്നുപ്രതീക്ഷിച്ചു പേടിച്ചു നില്ക്കുകയാണ്.
രണ്ടു വര്ഷം മുമ്പ് പ്രിയപ്പെട്ടവരെ ഒരു വേള ഉപേക്ഷിച്ചു നാട്ടിൽ നിന്ന് ദുബൈ ലേക്ക് വിമാനം കയറുമ്പോൾ ഇത്തരം ഒരു കാര്യം തീരെ ആലോചിച്ചില്ല.
രണ്ടു സഹോദരിമാരെ കെട്ടിച്ചു വിടാനുണ്ട് ,വീടിന്റെ തറ പണി തന്നെ മുഴുവൻ തീര്ന്നില്ല,പടച്ചവന്റെ വല്ലാത്തൊരു പരീക്ഷണം തന്നെ,എന്നാലും ചില ആൾക്കാർക്ക് ഒരു കൂസലുമില്ല,അവർ തമാശയും പറഞ്ഞു നില്പ്പാണ്, ചിലപ്പോ അവര്ക്കൊന്നും എന്നെ പോലെ കഷ്ട്ടപ്പാടുകൾ ഒന്നും ഉണ്ടാകില്ല,എന്നാലും ജീവനെപേടി യെങ്കിലും വേണ്ടേ?
നാട്ടിലെ ഓരോ ചിന്തകളാണ് മനസ്സിനെ വല്ലാതെ അലോസരപ്പെടുത്തുന്നത് , വീട്ടിലെ ഓരോരുത്തരുടെയും മുഖങ്ങളാണ് മനസ്സിലൂടെ മിന്നി മറയുന്നത്,ഇത് ഈ ലോകത്തെ അവസാന ദിവസം ആകുമോ?
ആകാശം കറുത്തു, ഇടി പോലെ ഒരു മുഴക്കം ,ചെവി കൊട്ടിയടക്കപ്പെട്ട പോലെ ,ഇപ്പൊൾ ജനങ്ങൾ എല്ലാവരും പേടി ച്ചിട്ടുണ്ട് ,വിജനമായ സ്ഥലങ്ങളിലേക്ക് ഓടുകയാണ് .
ഇത് ദുബായിലെ ജുമൈറ യാണ് , യുറോപ്യൻ മാരടക്കംഎത്രയോ വിദേശികൾ ആസ്വാദനം മാത്രം ലക്ഷ്യമാക്കി ഉരിഞ്ഞാടുന്ന സ്ഥലമാണ്,അംബര ചുംബികളായ കെട്ടിടങ്ങൾ കഴിച്ചാൽ പിന്നെ കടലും റോഡും ,എങ്ങോട്ട് പോകും ,അതാ തുടങ്ങികഴിഞ്ഞു.
കെട്ടിടങ്ങള നിലം പൊത്തുന്നു! സ്ത്രീകളടക്കം വൃദ്ധരും കുട്ടികളും വാവിട്ടു അട്ടഹസിക്കുന്നു, ഓരോ ബഹുനില കെട്ടിടങ്ങൾ നിലം തൊടുമ്പോൾ എന്തൊരു ശബ്ദമാണ്,
ആൾകൂട്ടത്തിൽ ഞാനും ഉറക്കെ കരയുന്നുണ്ട്,
ദൈവം ഉള്ളവനും ഇല്ലാത്തവനും ദൈവത്തെ വിളിക്കുന്നു,എത്രയോ പേർ കെട്ടിടങ്ങൾക്ക് അടിയിൽ പെട്ടിട്ടുണ്ട്,എത്രയോ പേര് ഞെരിഞ്ഞമര്ന്നിട്ടുണ്ട് , അങ്ങിങ്ങ് തീപടലങ്ങൾ ,ഭൂമി ക്ഷോ ഭിക്കുക മാത്രമല്ല;എന്തൊക്കെയോ നടക്കുന്നുണ്ട്,ഇല്ല ഒരിക്കലും രക്ഷയില്ല ,എല്ലാം മറന്നു തിമിര്ത്താടിയിരുന്ന ഈ പ്രദേശം മനുഷ്യന്റെ പച്ച ജഡങ്ങൾ കൊണ്ട് നിറയാൻ പോകുന്നു.
ഇല്ല ഭൂമി ലാഞ്ചുകയാണ് ശരിക്ക് നില്ക്കാൻ ബാലന്സ് കിട്ടുന്നില്ല ,ഞാൻ ഊര വളച്ചും കാലുകൾ ശരിക്ക് വെച്ചും ബാലന്സ് കിട്ടാൻ ശ്രമിക്കുന്നു ,വലിയ കാറ്റും വീശാൻ തുടങ്ങി,ജീവന്റെ അവസാന നിമിഷം തന്നെ
വലിയ വീമ്പിളക്കി ശാസ്ത്രീയമായി നിര്മിച്ച നൂറു നിലയുള്ള കെട്ടിടം അതാ വരുന്നു എന്റെ നേരെ,പടച്ചവനേ ............. ഞാൻ ഉറക്കെ കരഞ്ഞു,
'എന്താടാ കഴുതേ നീ ആളുകളെ ഉറങ്ങാനും സമ്മതിക്കില്ലെ ?'
എന്റെ രണ്ടട്ടി കട്ടിലിന്റെ മുകളിലെ ഭാഗത്ത് കിടക്കുന്ന അല്പം പ്രായം ചെന്ന ചേട്ടന്റെ ചോദ്യം കേട്ടാണ് ഞാൻ ഉണര്ന്നത്,എന്റെ ആക്രോശങ്ങൾ കേട്ട് ഇടുങ്ങിയ ഈ റൂമിലെ പന്ത്രണ്ടു പേരും ഉണര്ന്നു കഴിഞ്ഞിരുന്നു .
മനസ്സിന്റെ ഓരോ വികൃതികൾ !!

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ