2013 ഏപ്രിൽ 15, തിങ്കളാഴ്‌ച

ഒരു കൊച്ചു പ്രേമത്തിന്റെ ഓര്മക്ക്



പത്താം ക്ലാസ് കഴിയുമ്പോൾ സാധാരണ ഗതിയിൽ ആവറേജ് നിലവാരമുള്ള എല്ലാ കുട്ടികള്ക്കും തോന്നുന്ന ഒരു വിജാരമുണ്ട്‌ ; അധ്യാപകരുടെയും വീട്ടുകാരുടെയും ചീത്തയും കേട്ട്കുത്തിരുന്നു പഠിക്കേണ്ട ഒരു കാലം ഇതോടെ അവസാനിക്കുകയാണ്,ഇനി സയൻസെങ്കിൽ സയന്സ് മാത്രം ,കൊമേഴ്സ്‌ എങ്കിൽ അത് മാത്രം ,പഠിച്ചു കഷ്ട്ടപ്പെടെണ്ട കാലം കഴിഞ്ഞു !
.....
പത്താം ക്ലാസ്സിൽ കുറച്ചു തരക്കേടില്ലാത്ത മാര്ക്ക് കിട്ടിയത് കൊണ്ട് എന്റെ കൂട്ടുകാരനും തോന്നി സയന്സ് എടുത്തു പഠിക്കാം എന്ന് ,അങ്ങനെ അവനും ജില്ലയിലെ ഏറ്റവും നല്ല സ്കൂളിൽ തന്നെ പ്ലസ് ടുവിനു അഡ്മിഷൻ കിട്ടാൻ ശ്രമിച്ചു ,ഒടുവിൽ പ്രവേശനം കിട്ടി,

ഇനി അടിച്ചു പൊളിച്ചു ക്യാമ്പസ് ആസ്വദിച്ചു ജീവിക്കേണ്ട സമയം , കാണാൻ കൊള്ളാവുന്ന ഏതെങ്കിലും പെണ് പിള്ളേരെ കിട്ടുകയാണെങ്കിൽ നല്ലൊരു പ്രേമവും (നേരം പോക്കിന്) സാധിപ്പിച്ചെടുക്കം എന്നൊക്കെ കരുതി ആദ്യത്തെ ദിവസം ക്ലാസ്സിൽ ചെന്നു.

അല്പം വൈകിയാണ് ക്ലാസിൽ എത്തിയത്;ക്ലാസ് ഇൻചാർജ് - സുവോളജി മാഷ്‌ മൻസൂര് സാറിന്റെ ഉപദേശ പ്രസംഗം തുടങ്ങി കഴിഞ്ഞിരുന്നു,
":കയറട്ടെ സാർ ' എന്ന് വാതിക്കൽ ചെന്ന് ഉറക്കെ ചോദിച്ചു, മാഷ്‌ അവന്റെ മുഖത്തേക്ക് ഒരുമാതിരി ഒരു നോട്ടം ,കുട്ടികളൊക്കെ കളിയാക്കി ചിരിച്ചു 'അങ്ങനെ ആദ്യ ദിനം തന്നെ താറുമാറായി എന്ന് പറയാം,എന്തായാലും കയറി ഇരിക്കടോ എന്ന് പറഞ്ഞപ്പോ ബാക്കിലെ ബെഞ്ചിൽ അവനും കിട്ടി ഒരു സീറ്റ്. മൻസൂര് സാർ തന്റെ പ്രസംഗം തുടർന്ന്,"നിങ്ങളുടെ അമ്മായിയുടെ മക്കളോ ബന്ധുക്കളോ ഒക്കെ ഒരു പക്ഷെ പറഞ്ഞിട്ടുണ്ടാവും പത്താം ക്ലാസ് കഴിഞ്ഞാൽ പിന്നെ +1 നു കൂടുതലൊന്നും പഠിക്കേണ്ട പ്ലസ്റ്റു ആകുമ്പോ ഒന്ന് ശ്രദ്ധിച്ചാൽ മതി എന്ന്, ഞാൻ ഇപ്പോൾ തന്നെ പറയുകയാണ്‌,മര്യാദക്ക് പഠിക്കാൻ അല്ലാതെ വല്ല ഉദ്ദേശവും മനസ്സില് വെച്ചു ആരെങ്കിലും ഇവിടെ വന്നിട്ടുണ്ടെങ്കിൽ ഇപ്പോൾ തന്നെ വേറെ എങ്ങോട്ടെങ്കിലും പോകുന്നതായിരിക്കും നല്ലത്"
ഇയാൾ എന്നെ ഉദ്ദേശിച്ചാവും ഇതൊക്കെ പറഞ്ഞത്,എന്ന് അവൻ കരുതിയെങ്കിൽ അതിൽ തെറ്റൊന്നും ഇല്ല.
...............
രണ്ടാം ദിവസമാണ് അവളെ ശ്രദ്ധയിൽ പെടുന്നത് , പ്രഥമ കാഴ്ച്ചയിൽ തന്നെ വല്ലാതെ ഇഷ്ട്ടപ്പെട്ടു. എങ്ങനെ പ്രോപോസ് ചെയ്യും ,ആദ്യം പരിചയപ്പെടാം,
പിന്നെ പിന്നെ കാര്യങ്ങൾ പറയാം ,തീരുമാനിച്ചു .
മൂന്നാം ദിവസമാണു മൻസൂർ മാഷിന്റെ മറ്റൊരു (വൃത്തി കെട്ട )
മുഖം ശ്രദ്ധയിൽ പെടുന്നത് , റീഡിംഗ് റൂമിൽ പത്രങ്ങളും മാഗസിനുകളും പരതി കൊണ്ടിരുന്ന കുട്ടികൾക്കിടയിൽ ഒരേ ക്ലാസിലെ ഒരാണ്‍ കുട്ടിയും പെണ്‍കുട്ടിയും പരസ്പരം എന്തൊക്കെയോ പറയുന്നു ചിരിക്കുന്നു,
ചെറിയൊരു പ്രേമ-പ്രണയ കെമിസ്ട്രി പ്രവത്തിക്കുന്നോ എന്ന് സംശയം
മൻസൂര് മാഷിന്റെ ശ്രദ്ധയിൽ പെട്ടതും നാടൻ ചീത്ത വിളി ,ഒരു വടിയെടുത്തു രണ്ടെണ്ണം കൊടുത്താൽ അവറ്റകൾക്ക് ഇത്രയും വിഷമം ഉണ്ടാവില്ല;എല്ലാവരും നിശബ്ദരായി പേടിച്ചിരിക്കുന്നു,ഒരു ഭൂകമ്പം പോലെ അയാളുടെ അട്ടഹാസം!
.....
അന്നുച്ചക്ക് ഭക്ഷണം കഴിച്ചു റൂമില ഇരിക്കുമ്പോഴാണ് ആ അസുലഭ മുഹൂര്ത്തം ആഗാതമായത്;മറ്റൊന്നുമല്ല പ്രേമ ഭാജനത്തോട് പരിചയപ്പെടാൻ ഒരവസരം ദൈവം തന്നിരിക്കുന്നു,അല്പം നാണം ഉണ്ടെങ്കിലും അതൊന്നും പ്രകടിപ്പിക്കാതെ പേര് ചോദിച്ചു.... പത്താം ക്ലാസ് വരെ പഠിച്ച സ്കൂൾ ,അങ്ങനെ എല്ലാം എല്ലാം .... അവസാനം ഉപ്പ ഉമ്മ ഇവരെ കുറിച്ചായി ചോദ്യം,ഉപ്പ മാഷ്‌,ഇവിടെത്തെ മൻസൂര് മാഷ് !
പ്രേമവും പ്രണയവും ഒരു നിമിഷത്തേക്ക് ആവിയായി.

......
കുറെ കാലങ്ങൾക്ക് ശേഷം ദുബായില നിന്ന് വിവാഹം കഴിക്കാനായി നാട്ടിൽ എത്തി ,കാര്യങ്ങളൊന്നും ശരിയാകാതെ വന്നപ്പോൾ ,വെറുതെ ചോദിച്ചതാണ് നീ കുറെ പഠിച്ചതല്ലേ,പടിപ്പു കാലത്ത് പ്രണയം ഒന്നും ഉണ്ടായില്ലേ എന്ന്
ജീവിതത്തിൽ ഒരിക്കൽ മാത്രം മുള പൊട്ടിയ ഒരു പ്രണയത്തെ കുറിച്ചുള്ള സുഹൃത്തിന്റെ ഒര്മയാണ് ഇത്.


http://www.howtoaddlikebutton.com Allpresan

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ