2013 ഏപ്രിൽ 17, ബുധനാഴ്‌ച

പലയിടത്തും ഇങ്ങനെയൊക്കെ നടക്കുന്നില്ലേ?




ആയിരം രൂപ കൈക്കൂലി കൊടുക്കാൻ ഇല്ലാത്തതിന്റെ പേരില് ഒരു സഹോദരിക്ക് സഹിക്കേണ്ടി വന്ന ത്യാഗത്തിന്റെയും മാനഹാനിയുടെയും സത്യം വിളിച്ചു പറയുന്ന ഒരു റിപ്പോർട്ട്‌ ഇന്നത്തെ പത്രത്തിൽ കണ്ടതാണ്,

സംഭവം നടന്നത് തമിഴ് നാട്ടിലെന്നു കരുതി കേരളീയരായ നമുക്ക് സമാധാനിക്കാം !

പക്ഷെ ഇത് തമിഴ് നാട്ടില മാത്രം നടക്കുന്ന ഒരു ശീലമായി നമുക്ക് തള്ളിക്കളയാനാകില്ല ,

രാജ്യത്തെ ഒട്ടുമിക്ക സര്ക്കാര് സേവനങ്ങളും കൈകൂലി ക്കാരുടെ കരങ്ങളിലാണ് എന്നത് പച്ചയായ സത്യം

ഇതിനു രഹസ്യമായോ പരസ്യമായോ സപ്പോര്ട്ട് ചെയ്യാൻ നമ്മുടെ രാഷ്ട്ര 'സേവകരായ ' രാഷ്ട്രീയ കള്ളന്മാരും കൂട്ടുനില്ക്കുന്നു എന്നത് എത്ര യഥാര്ത്യമാണ്. വില്ലേജ് ഓഫീസ് മുതൽ രാജ്യത്തിന്റെ ഭരണ സിരാകേന്ദ്രങ്ങളിൽ വരെ അഴിമതിയുടെയും കൈകൂലി യുടെയും കറ പുരളാത്ത ആരാണുള്ളത്?

നമ്മുടെ രാജ്യത്തിന്റെ ഈ വൃത്തി കേട്ട മുഖം എന്നെങ്കിലും ശരിയാകുമോ?

ഏറെ കഷ്ട്ടമായി തോന്നുന്നത് ഇത്തരത്തിലുള്ള വാർത്തകളാണ് ,പേറ്റുനോവ് അനുഭാവിക്കുന്ന ഒരു കൂലിവേല ക്കാരിയെ കൈകൂലി ചോദിച്ചു ആദുരാലയ ത്തിൽ നിന്ന് ഇറക്കി വിടുകയെന്നത് എത്രമാത്രം ദയനീയമാണ് .

താഴെ കിടയിലുള്ള ദരിദ്ര ജനവിഭാഗം ഒരു വേള കുറ്റ ക്രിത്യങ്ങളിലെക്ക് വീണു പോവുന്നത് പലപ്പോഴും ഇത്തരം ഘട്ടങ്ങളിലാണ് , കൂലി വേല ചെയ്തു വിശപ്പടക്കാൻ പാട് പെടുന്ന ഒരു കൂട്ടര്ക്ക് എങ്ങനെയാണ് കൈക്കൂലി കൊടുത്ത് അധികാര വര്ഗത്തെ സന്തോഷിപ്പിക്കാൻ കഴിയുന്നത്?

കെടുതി കളോടും ദാരിദ്രത്തോടും കലഹിച്ചു സ്വന്തം മക്കളെ വിൽക്കാൻ പോലും നിര്ബന്ധിതരാകുന്ന എത്രയോ അമ്മമാർ നമ്മുടെ ഗ്രാമങ്ങളിലും നഗരങ്ങളിലും ഉണ്ട് .

പത്രങ്ങളിലോ ടിവി യിലോ ഒരു റിപ്പോർട്ട്‌ വന്നാൽ മാത്രം ശ്രദ്ധിക്കുകയും പിന്നീടു അവഗണിക്കുകയും ചെയ്യുന്ന ഒരു കാര്യമായി ഇത്തരം കുറ്റ കൃത്യങ്ങൾ മാറി എന്നത് ഏറെ ദുഖകരം തന്നെയാണ് ..



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ