2012 മാർച്ച് 11, ഞായറാഴ്‌ച

വിവാഹം + വിവാഹമോചനം = കുട്ടിക്കളി



                                                       പയോഗിക്കുക,ഒഴിവാക്കുക എന്ന പുതിയ രീതി എല്ലാ കാര്യത്തിലെന്ന പോലെ വിവാഹ ' ചന്തയിലും ' എത്തി എന്ന അശുഭകരമായ വാര്‍ത്തകളാണ് പല സുഹൃത്തുക്കളുടെയും അനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നത്.
സാങ്കേതിക മികവും വിദ്യാഭ്യാസ സൌകര്യങ്ങളും ഒത്തിരി കൂടിയിട്ടുണ്ട്,എല്ലാവരും അത്യാവശ്യം വിദ്യാ സമ്പന്നരാണ്.പ്രത്യേഗിച്ചും മലയാളി ശരാശരിയില്‍ കൂടുതല്‍ വിദ്യാഭ്യാസം നേടിയവനാണ്.കുറച്ചു കൂടി അമിതമായി പറഞ്ഞാല്‍ മലയാളി പെണ്‍കുട്ടികള്‍ കൂടുതല്‍ മിടുക്കികളാണ് , പരീക്ഷ ഉത്തരക്കടലാസുകളില്‍ കാണുന്ന മിടുക്ക് ശരിക്കും ജീവിതത്തിലേക്ക് വരുമ്പോള്‍ കാണുന്നില്ല എന്ന സത്യം പുതിയ വിവാഹ മോചന കണക്കുകള്‍ സൂചിപ്പിക്കുന്നു,വിവാഹത്തിന്റെ അര്‍ത്ഥവും ആഴവും ഉള്‍ക്കൊള്ളാന്‍ പുതു തലമുറയില്‍ പെട്ടവര്‍ക്ക് കഴിയാതെ പോകുന്നു.മിഥ്യ ലോകത്തിന്റെ ഭ്രമത്തെ സ്വപ്നം കണ്ടു കൊണ്ടാണ് പെണ്‍കുട്ടികള്‍ പുതു ജീവിതത്തിലേക്ക് പാതമൂന്നുന്നത്;അമിത പ്രതീക്ഷയുടെ വര്‍ണാഭമായ കൊട്ടാരങ്ങള്‍ സ്വപ്നം കണ്ടു കൊണ്ടാണ് പുരുഷന്മാര്‍ കല്യാണം കഴിക്കാന്‍ പോകുന്നത്,പാരസ്പര്യവും വിശ്വാസവും യാഥാര്‍ത്ഥ്യങ്ങളും ഒന്നിച്ചു പോകാന്‍ കഴിയാതെ വരുമ്പോള്‍ സ്വീകരിക്കുന്ന വഴികള്‍ ഏറെ വിചിത്രവും.അവിടെയാണ് ഇന്റര്‍നെറ്റും മൊബൈല്‍ ഫോണും ഒക്കെ വില്ലന്മാരായി കടന്നു വരുന്നത്.സാങ്കേതിക മേഖലയിലെ മികവിന്റെ പ്രസക്തി ഇവിടെയാണ്‌ ഉപയോഗമാകുന്നത്.പെണ്‍കുട്ടികള്‍ക്ക് വളരെ പെട്ടന്ന് പോകാന്‍ കഴിയുന്ന മേഖല മൊബൈലോ ഇന്റര്‍നെറ്റോ ആണ് .പര പുരുഷന്മാരുമായി അതിര്കവിഞ്ഞ ബന്ധങ്ങള്‍ സ്ഥാപിക്കാന്‍ പറ്റിയ മാര്‍ഗങ്ങള്‍ ഇതില്‍ കൂടുതല്‍ എന്തുണ്ട്.സൌഹൃദത്തിന്റെ പേരില്‍ തുടങ്ങുന്ന ചെറിയ സംഭാഷങ്ങള്‍ ഒളിച്ചോട്ടത്തിലും വിവാഹമോചാനത്തിലും കലാശിക്കുന്നു. പുരുഷന്മാര്‍ ജീവിതം വഴിവിട്ടു പോകുമ്പോള്‍ മദ്യത്തിലും മറ്റു ആസക്തികളിലും അലിഞ്ഞു ചേരുന്നു.
പുതു തലമുറയിലുള്ളവര്‍ക്ക് വിവാഹത്തെ കുറിച്ചു വ്യക്തമായ ഒരു കണ്സെപ്റ്റ് നിര്‍ബന്ധമായും ഉണ്ടാകേണ്ടതുണ്ട്. യാഥാര്‍ത്യങ്ങളുമായി പൊരുത്തപ്പെടാന്‍ ഉതകുന്ന കണ്സെപ്റ്റ് അതാണ്‌ വേണ്ടത്.സ്വപ്നലോകത്തെ തല്ക്കാലം പിന്നോട്ട് വെക്കണം.സ്വപ്‌നങ്ങള്‍ ധാരാളം കാണാം,പക്ഷെ ജീവിതം യാഥാര്‍ത്ഥ്യം ഇതൊക്കെ സ്വപ്നം കണ്ടത് പോലെ തന്നെ നടക്കാവൂ എന്ന ദുര്‍ വാശിയാണ് രംഗങ്ങള്‍ കൂടുതല്‍ വഷളാക്കുന്നത്.സാഹചര്യങ്ങളോടും അനുഭവങ്ങളോടും പുറം തിരിയാത്ത ചിന്തയും പ്രവര്‍ത്തന ങ്ങളുമാണ് ഓരോരുത്തരെയും നയിക്കേണ്ടത്.ഉപ്പയും ഉമ്മയും അവിടെ ഏറെ മഹത്വം അര്‍ഹിക്കുന്നവരാകേണ്ടത് അനിവാര്യതയാണ്.ഭ്രമം എന്ന വാക്ക് തന്നെ മനസ്സിനെ അനിയന്ത്രിതമാക്കുന്ന സൂചകമാണ്.സ്വന്തം പ്ലാറ്റ് ഫോം എന്തെന്ന് മനസ്സിലക്കുന്നതോടൊപ്പം അവിടെ ഉറച്ചു നിന്ന് പോരുതാനാണ് പഠിക്കേണ്ടത്.
എല്ലാ മനുഷ്യര്‍ക്കും അടിസ്ഥാനപരമായി ഒരു സ്വഭാവം ഉണ്ട്‌.അത് വ്യക്തി ട്ടു വ്യക്തി വ്യത്യസ്തമാണ്.ഇവിടെയാണ്‌ പാരസ്പര്യത്തിന്റെ പ്രസക്തി കടന്നു വരുന്നത്,എന്‍റെ അതെ സ്വഭാവം എന്‍റെ ഭാര്യക്കോ കൂട്ടുകാര്‍ക്കോ മറ്റാര്‍ക്കെങ്കിലുമോ ഉണ്ടാവാന്‍ ഞാന്‍ വാശി പിടിച്ചാല്‍ ഞാന്‍ വിഡ്ഢി , അല്ലാതെ എന്ത് പറയാന്‍.Adjustable എന്ന വാക്ക് ജീവിതത്തില്‍ ഏറെ കടന്നു വരേണ്ടത് അനിവാര്യതയാണ്,മാത്രമല്ല അത് പ്രായോഗികതലത്തില്‍ കൊണ്ട് വരേണ്ടതുമാണ്.പരസ്പരം മനസ്സിലാക്കേണ്ടത് സമയാ സമയത്ത് നടന്നില്ലെങ്കില്‍ ബന്ധങ്ങളില്‍ വിള്ളലുകള്‍ വീഴും എന്നതില്‍ ഒരു സംശയവുമില്ല.ഈ പൊരുത്തപ്പെടലുകളുടെ അഭാവമാണ് പല രും വിവാഹം കഴിഞ്ഞ ഉടന്‍ തന്നെ വി ആര്‍ സെപെരട്യേദ് എന്ന് പറയാന്‍ തുടങ്ങുന്നത്.
ഫ്രണ്ട് ,കാമുകന്‍,ഭര്‍ത്താവ്.....ഇത് മൂന്നും മുന്ന് തന്നെയാണ് .ഒരിക്കലും ഒരു ഭര്‍ത്താവിനു എല്ലാ കാര്യങ്ങളിലും ഫ്രണ്ട് അകാണോ കാമുകനാകാണോ കഴിഞ്ഞെന്നു വരില്ല.ഒരു പക്ഷെ കുറച്ചൊക്കെ അഭിനയിക്കാന്‍ കഴിഞ്ഞേക്കും,പക്ഷെ അഭിനയം ജീവിതത്തി ലുടെനീളം കൊണ്ട് നടക്കാന്‍ കഴിയില്ലല്ലോ,കാരണം ഭര്‍ത്താവ് പ്രധിനിധീകരിക്കുന്നത് യാഥാര്‍ത്ഥ്യത്തെ യാണ്,അതെ സമയം ഫ്രണ്ടും കാമുകനും എന്ത് തന്നെ അയാലും ഏത് അറ്റം വരെ പോയാലും ഇടയില്‍ എവിടെയോ ഒരു കര്ടന്‍ (മറ ) ഉണ്ടെന്നത് സത്യമാണ്.സംസാരത്തില്‍ ശ്രദ്ധിക്കു ,ഭര്‍ത്താവിന്റെ അതെ ട്ടോണ്‍ ആണോ കാമുകനും ഫ്രെണ്ടിനും ഉള്ളത് ,അല്ല.സംസാരത്തിലെ വ്യത്യാസമാണ് ഞാന്‍ പറയുന്നത്,ചിന്തയിലും പ്രവര്‍ത്തനങ്ങളിലും എല്ലാം ഈ മാറ്റം കാണാം,പ്രേമ വിവാഹങ്ങള്‍ വിവാഹ മോചന ങ്ങളില്‍ എത്താന്‍ പലപ്പോഴും കാരണമാകുന്നത് ഈ ട്ടോണ്‍ വ്യത്യാസമാണ്.ഫ്രണ്ടും പിന്നെ കാമുകനും ആകുന്ന ഒരാള്‍ യഥാര്‍ത്ഥ ജീവിതത്തിലേക്ക് വരുമ്പോള്‍ അയാള്‍ അണിഞ്ഞ മൂട് പടങ്ങള്‍ അഴിച്ചു വെക്കാന്‍ തുടങ്ങുമ്പോഴേക്ക് പ്രശ്നങ്ങള്‍ കണ്ടുവരും,
മനസ്സിനെ നിയന്ത്രിക്കാന്‍ സ്വയം കഴിയുക എന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്.പ്രലോഭനങ്ങളും സാഹചര്യങ്ങളും വളരെ നന്നായി ഡീല്‍ ചെയ്യാന്‍ കഴിഞ്ഞാല്‍ എവിടെയും പ്രയാസപ്പെടേണ്ടി വരില്ല.സ്വന്തം മക്കള്‍ക്ക്‌ വിവാഹം ആലോചിക്കുമ്പോള്‍ പാരെന്റ്സ് വളരെ ശ്രദ്ധിക്കേണ്ടതുണ്ട്.ഒരു കടമ എന്നുള്ള രീതിയിലേക്ക് മാത്രം വിവാഹം മാറുമ്പോള്‍ നഷ്ട്ടപ്പെടുന്നത് വളരെ പ്രധാനപ്പെട്ട രണ്ടു ജീവിതങ്ങളുടെ മേലിലാണ് കളിക്കുന്നത് എന്നത് ആലോചിക്കേണ്ടതുണ്ട്.മാതാപിതാക്കള്‍ അടിച്ചേല്‍പ്പിക്കുന്ന സങ്കല്പങ്ങളെ കണ്ചിമ്മി സ്വീകരിക്കേണ്ടി വരുന്ന അവസ്ഥകളും ഏറെയുണ്ട്.മരണം വരെയുള്ള ശാപങ്ങള്‍ എന്നല്ലാതെ എന്ത് പറയാന്‍.ജോലിയില്‍ എന്നത് പോലെ ജീവിതത്തിലും മക്കളുടെ അഭിരുചി - പ്രതീക്ഷ ഇതൊക്കെ പ്രാധാന്യമുള്ള കാര്യങ്ങള്‍ തന്നെയാണ്.
SOCIAL NETWORKING SITES സൌഹൃദങ്ങള്‍ കാത്തു സൂക്ഷിക്കാനും നിലനിര്‍ത്താനും ഒക്കെ ഉള്ളതാണു.ഉള്ള ജീവിതം നശിപ്പിക്കണോ,അനാവശ്യ വാസനകളിലെക്ക് നയിക്കണോ ഉള്ളതാകരുത്.മൊബൈല്‍ വഴിയും ഫൈസ് ബുക്ക് വഴിയുമൊക്കെ പലരും വരും,പക്ഷെ ഒന്ന് മനസ്സിലാക്കുന്നത് നന്ന്,ഇതൊക്കെ യാഥാര്‍ത്ഥ്യത്തില്‍ നിന്ന് ഏറെ ദൂരയാണ്.
ഉപയോഗിച്ചു വലിച്ചെറിയാന്‍ ഉള്ളതല്ല ഒരു ജീവിതവും, ജീവിതം നന്നായി ജീവിക്കാനുള്ളതാണ്.പ്രതീക്ഷകള്‍ കൈവെടിയാതെ പൊരുതുക.ജയിച്ചടക്കുക.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ