2011 മാർച്ച് 16, ബുധനാഴ്‌ച

വീണ്ടും വിരലില്‍ മഷി പുരട്ടാന്‍ ഒരുങ്ങുമ്പോള്‍.......



കേരളം വീണ്ടും ഒരു നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ്.ലോകം മുഴുക്കെ നാം അഭിമാനത്തോടെ കൊട്ടി ഘോഷിക്കുന്ന ജനാധിപത്യത്തിലെ അധി പ്രധാനമായ വിധിയെഴുത്തു എന്നൊക്കെ പറയുന്ന തെരഞ്ഞെടുപ്പ്, വളരെ മിതമായ രൂപത്തില്‍ രാഷ്ട്രീയം വീക്ഷിക്കുന്നവനെ സംബന്ധിച്ചിടത്തോളം ഇത് കേവലം ജനങ്ങളെ സേവിക്കാനുള്ള അഞ്ചു വര്‍ഷത്തെ കരാര്‍ ഏറ്റെടുക്കല്‍ എന്നതിനപ്പുറം സ്വന്തം കാര്യ ലാഭങ്ങള്‍ക്കായി എന്ത് തമ്മടിത്തരവും കാണിക്കാനുള്ള ഒരു രാഷ്ട്രീയ - ജനകീയ സാക്ഷ്യ പത്രം നേടി എടുക്കല്‍ കൂടി ആണ് എന്ന് പറയുന്നതില്‍ വളരെ വിഷമമുണ്ട്.


അഞ്ചു വര്‍ഷത്തിലൊരിക്കല്‍ നടക്കാറുള്ള ഈ മാമാങ്കം കൊഴുക്കുമ്പോള്‍ പരസ്പരം ചെളി വാരി എറിയല്‍, മുന്നണികള്‍ക്കിടയിലും പുറത്തും ഉള്ള രാത്രി രാഷ്ട്രീയം , പകല്‍ കൊള്ള,അടി കുത്ത്,'സ്വന്തം' വികസനം ഇതൊക്കെ മാലോകര്‍ അറിയുന്നു.തമ്മില്‍ തല്ലുമ്പോള്‍ ഇവന്മാര്‍ വിളിച്ചു പറയുന്നത് ലൈവ് ആയി എത്തിക്കാന്‍ ചാനല്‍ മാധ്യമ സിണ്ടിക്കേട്ടുകള്‍ എമ്പാടും ഉണ്ടായതിനാല്‍ ജനങ്ങള്‍ക്ക് കാര്യങ്ങള്‍ തീരെ പ്രയാസമില്ല.



നമ്മുടെ നാട്ടിലെ തെരഞ്ഞെടുപ്പ് രീതിയനുസരിച്ച് പ്രധാനപ്പെട്ട നാല് ഘട്ടങ്ങള്‍ ഉണ്ട് ;

ഒന്ന് മത്സര ടിക്കറ്റിനു വേണ്ടി പാര്‍ട്ടിയിലെ വ്യക്തികളുടെ ആര്‍ത്തി മത്സരം

രണ്ടു ടിക്കറ്റ് എണ്ണം വര്‍ധിപ്പിക്കാനുള്ള മുന്നണിയിലെ പയറ്റും തല്ലും

മൂന്നു എല്ലാം മറന്നു പാരവെച്ചും പിന്നില്‍ കളി നടത്തിയും തോല്പ്പിക്കലും ജയിപ്പിക്കലും

നാല് തോറ്റവരുടെ ന്യാകീരണവും പാര വെച്ചവര്‍ക്കുള്ള മരുന്നും

അഞ്ചു വര്‍ഷത്തെ ഗതികേട് സഹിക്ക വയ്യാതെ വെറുത്തു ഒന്നല്ലെങ്കില്‍ ഒന്ന് വേണ്ടേ എന്ന് കരുതിയാണ് എണ്‍പത് ശതമാനം വോട്ടര്‍മാരും മുന്നണികളെ മാറി മാറി തെരഞ്ഞെടുക്കുന്നത് .



അടിസ്ഥാനപരമായി നമ്മുടെ തെരഞ്ഞെടുപ്പിലും രാഷ്ട്രീയത്തിലും ചില നടപടി ക്രമങ്ങള്‍ വളരെ അത്യാവശ്യമായി വന്നിട്ടുണ്ടെന്ന് തോന്നുന്നു.

അഞ്ചു വര്‍ഷം മുമ്പ് കേരളം ഭരിച്ച ...... സര്‍ക്കാരിന്റെ വൃത്തികേട് സഹിക്ക വയ്യാതെ യാണ് കയ്യാമം വെക്കാനായി വേലിക്കകത്ത് ശങ്കരന്‍ അച്ചുതാനന്തന്‍ എന്ന പടു വൃദ്ധനെ കേരളം ഭരണം ഏല്‍പ്പിച്ചത്.തമ്മില്‍ തല്ലും പരിഹാര ക്രമങ്ങളും പിന്നെ പിബിയും ഒക്കെ കഴിഞ്ഞു ഭരിക്കാന്‍ മൂപ്പര്‍ക്ക് വല്ലാതൊന്നും സമയം കിട്ടിയില്ല . വിടുവായിത്വത്തിന്റെ ആശാനായി പുള്ളി മാറി എന്നല്ലാതെ എന്ത് പറയാന്‍.പിന്നെ മന്ത്രിമാര്‍ ,ചിലരൊക്കെ ആത്മാര്‍ഥമായി എന്തെങ്കിലുമൊക്കെ ചെയ്യാന്‍ ആഗ്രഹിച്ചവര്‍ ഉണ്ട് ,പലര്‍ക്കും മൂക്കയര്‍ ഉണ്ടായതിനാല്‍ വിചാരിച്ചത് പോലെ പെര്‍ഫോം ചെയ്യാന്‍ കഴിഞ്ഞില്ല എന്ന് ഇപ്പോള്‍ പരിതപ്പിക്കുന്നു.ജനങ്ങളുടെ നന്മ ആഗ്രഹിച്ച്ചവര്‍ക്ക് നന്ദി!



തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ഭരണം കിട്ടിയവര്‍ കരുതിയത് വോട്ടു ചെയ്തവര്‍ എല്ലാം നമ്മുടെ പാര്‍ട്ടിക്കാര്‍ എന്നാണ്..പൊറുതി മുട്ടിയപ്പോള്‍ ചെയ്ത ഒരപരാധം മാത്രമായിരുന്നു .........ചെയ്ത വോട്ടു എന്ന് ബഹുഭൂരിപക്ഷം വോട്ടര്‍മാരും വിശ്വസിക്കുന്നു.പിന്നെ ഇനി ഭരണത്തില്‍ സന്നിഹിതരാകാന്‍ കൈ കഴുകി കാത്തു നില്‍ക്കുന്നവരോടും ഇതാണ് പറയാനുള്ളത്.

നാട്ടിലെ സാധാരണക്കാര്‍ എന്തെങ്കിലും ആവശ്യവുമായി ചെല്ലുമ്പോള്‍ നൂറു ന്യായവും നിയമവും പറഞ്ഞു ചടപ്പിച്ചു വിടുന്ന ഇവന്മാര്‍ നാട്ടിലെ നാല് കാശുള്ളവന്റെ മുമ്പില്‍ എന്ത് തമ്മടിത്തരവും ചെയ്യാന്‍ സാദാ സന്നദ്ധമാണ് എന്നുള്ളതും ഇതിനോട് ക്കൂടി വായിക്കണം,



പിന്നെ വികസനം വലതു ഇടതു വ്യത്യാസമില്ലാതെ നടത്തുന്നുണ്ട്..പ്രാധാന്യം കൊടുക്കുന്നത് കുടുംബം ,സുഹൃത്തുക്കള്‍, പാര്‍ട്ടിക്കാര്‍ പിന്നെ നാടിനും..........

ഇടയില്‍ ഇവന്മാര്‍ നടത്തുന്ന സേവിക്കല്‍ നടപടികള്‍ ഓരോരുത്തരായി വിളിച്ചു പറഞ്ഞു കൊണ്ടിരിക്കുന്നു. കുഞ്ഞാലിക്കുട്ടിയുടെ വലം കയ്യായിരുന്ന റൌഫ് ചിലത് വെളിപ്പെടിത്തിയല്ലോ....പുള്ളി അതിനു പറഞ്ഞ മറുപടി ' ഞങ്ങളുടെ കുട്ട്യോളും ചിലതൊക്കെ കണ്ടെത്തിയിരിക്കുന്നു,അതിന്റെ വലുപ്പം ഓര്‍ത്തു ഞാന്‍ തന്നെ അദ്ഭുതപ്പെടുന്നു ,തിരഞ്ഞെടുപ്പിന് മുമ്പ് അത് പൊട്ടിക്കും,' എന്നൊക്കെയായിരുന്നു.എവിടെ സഹിബെ ആ ബോംബു ?

രാജ്മോഹന്‍ ഉണ്ണിത്താന്‍ പണ്ട് സേവാദള്‍ പ്രവര്‍ത്തനത്തിന് ചെന്ന് മഞ്ചേരിയില്‍ നിന്ന് പോലിസ് പിടി കൂടിയപ്പോള്‍ എന്തുണ്ടായി....പാര്‍ട്ടി അന്വേഷണ കമ്മിഷനെ നിയോഗിച്ചു,

അന്വേഷണം ഒക്കെ നന്ന്, ചിലതൊക്കെ ഞാനും പറയും എന്ന് ഉണ്ണിത്താന്‍ അക്രോഷിച്ചപ്പോള്‍ പിന്നെ കഴിഞ്ഞല്ലോ കാര്യങ്ങള്‍ എല്ലാം. ഇതാണ് ശരാശരി കേരള രാഷ്ട്രീകാരന്‍ !

ജനങ്ങള്‍ അറിഞ്ഞത് ഇതൊക്കെ അറിയാത്തത് ഇതിലും മനോഹരം എന്നല്ലാതെ എന്ത് പറയാന്‍.ഇത്തരം വിഷയങ്ങളില്‍ പിന്നെ മുന്നണി വ്യത്യാസം ഒന്നും കാണില്ല ;എല്ലാവരും ഒന്നിനൊന്നു മെച്ചം.



ശവക്കുഴിയിലെക്ക് കാലും നീട്ടിയിരിക്കുന്നവര്‍ക്കും വേണം മത്സരിക്കുക ......മര്യാദക്ക് സംസാരിക്കാന്‍ പോലും കഴിയാത്ത പടു കിഴവന്‍മാരും കിഴവികളും ഇങ്ങനെ അധികാരത്തിനു വേണ്ടി വായില്‍ തോന്നിയത് വിളിച്ചു പറയുമ്പോള്‍ സത്യം പറയുകയാണെങ്കില്‍ ലജ്ജ തോന്നുന്നു.ഒരു സ്ഥാനം ,മൂന്നില്‍ കൂടുതല്‍ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കില്ല ,യുവാക്കള്‍ക്ക് പരിഗണന എന്നൊക്കെ പറഞ്ഞിരുന്നവര്‍ തന്നെ അല്ലെ മത്സര ടിക്കറ്റിനായി നാക്ക് നീട്ടുന്നത്,

ജനവിധിയെ നേരിടാന്‍ പോകുന്നവര്‍ കൂട്ടമായി ഒരു കിതാബ് പുറത്തിറക്കാരുണ്ടല്ലോ ;പ്രകടന പത്രിക, ജന സാമാന്യം കാണുന്നത് അത് മരിക്കാന്‍ പോകുന്നവന്റെ തൌബ (പശ്ചാത്താപം) പോലെ മാത്രമാണ്.

പ്രകടന പത്രികക്ക് പകരം മത്സരിക്കുന്ന വന്റെ കുടുംബ വിവരങ്ങള്‍ ,വ്യക്തമായ സാമ്പത്തിക നില,ബന്ധങ്ങള്‍,വരുമാന സ്രോതസ്സുകള്‍ ഇവ ഓരോ വോട്ടര്‍മാര്‍ക്കും വിതരണം ചെയ്യുന്നത് ഉപകാരപ്രദമായിരിക്കും. കാരണം കട്ട് മുടിച്ചു സമ്പാദിച്ചത് എത്ര ഉണ്ട് എന്നത് ജനസാമാന്യത്തിനു വിലയിരുത്താന്‍ എളുപ്പമായിത്തീരും.

ഈ രാഷ്ട്രീയക്കാരെ മാത്രം ലക്ഷ്യം വെച്ചു ഒരു സുനാമി ഉണ്ടായെങ്കില്‍ എന്ന് പലപ്പോഴും ചിന്തിച്ചു പോകുന്നു!



ഗ്രൂപ്പ് മുന്നണി സ്വാധീനങ്ങള്‍ക്ക് അപ്പുറം കളങ്കം പുരളാത്ത വ്യക്തികളെ അധികാരത്തിലേക്ക് എത്തിക്കാന്‍ രാഷ്ട്രീയക്കാര്‍ക്ക് കഴിയണം,പലപ്പോഴും ഇത്തരം ആളുകള്‍ തിരശീലക്ക് പുറത്തു നിശബ്ദരായി നിസ്സഹായരായി നിക്കുന്നതാണ് കാണുന്നത്.

ഓരോ അഞ്ചു വര്‍ഷത്തില്‍ ഒരിക്കലെങ്കിലും വിശാസ യോഗ്യമായ ഓടിറ്റിംഗ് എല്ലാ രാഷ്ട്രീയക്കാര്‍ക്കും പൊതു പ്രവര്‍ത്തകര്‍ക്കും വേണമെന്നതു നിര്‍ബന്ധമാണ്‌ .

ഏതു കൊമ്പനായാലും മൂന്നില്‍ കൂടുതല്‍ തവണ മത്സരിപ്പിക്കാന്‍ ഒരാളെയും അനുവദിക്കരുത്.

പടു കിളവന്മാരെയും കിളവിമാരെയും അസ്സംബ്ലിയുടെ നാലയലത്തു പോലും അടുപ്പിക്കരുത്‌.

നാടിലെ പാവപ്പെട്ട പട്ടിണി പാവങ്ങള്‍ എത്ര ശതമാനം സന്തോഷവാന്മാര്‍ എന്ന് ഇടക്കൊക്കെ വിലയിരുത്താന്‍ ഭരണാധികാരികള്‍ നിര്‍ബന്ധിതമാവണം

അധികാരത്തില്‍ വ്യക്തമായ പങ്കു വഹിക്കുന്ന ബ്യൂറോ ക്രസി ചുമരുകള്‍ മറയാക്കി ചെയ്യുന്ന തമ്മാടിത്തം അവസാനിപ്പിക്കാന്‍ ഉന്നതര്‍ ശുഷ്കാന്തി കാണിക്കണം

ഒരു നല്ല നാളെ സ്വപ്നം കണ്ടു കൊണ്ട്

വായിച്ചവര്‍ക്ക് നന്ദി!


cpmrfi@gmail.com
www.rafichungam.blogspot.com

1 അഭിപ്രായം: