2010 ഒക്‌ടോബർ 26, ചൊവ്വാഴ്ച

അയ്യപ്പനെ ഒന്ന് സ്വസ്ഥമായി ഉറങ്ങാനെങ്കിലും സമ്മതിക്ക് മന്ത്രീ ......



വി ബാലചന്ദ്രന്‍ ചുള്ളിക്കാട് ഒരു അഭിമുഖത്തില്‍ പറഞ്ഞു ",ഞാന്‍ മരിച്ചാല്‍ എന്‍റെ ശവശരീരവും വെച്ചു വെടി പൊട്ടിക്കാനും ആളുകളെ കൂട്ടി ചടങ്ങുണ്ടാക്കാനും ഒരു രാഷ്ട്രീയക്കാരനും വരരുത്.എനിക്ക് നിങ്ങളുടെ വെടിയും വേണ്ട,മരിച്ചു കഴിഞ്ഞാലുള്ള നല്ലത് പറച്ചിലും വേണ്ട"


ധാര്‍ഷ്ട്യത്തിന്റെയും നാട്യത്തിന്റെയും ഉസ്താദുമാരായ രാഷ്ട്രീയക്കാരോടുള്ള അമര്‍ഷമാണ്‌ അന്ന് അദ്ദേഹം പ്രകടിപ്പിച്ചത്,

പൊതു പ്രവര്‍ത്തനം ,സാംസ്കാരിക പ്രവര്‍ത്തനം എന്നൊക്കെ വീമ്പിളക്കി നടക്കുന്ന ഈ മനുഷ്യന്മാര്‍ക്ക് എന്ത് തമ്മടിത്തവും ഈ സംസ്കാരത്തിന്റെ മറവില്‍ ചെയ്യാനാകും എന്ന് അനുഭവങ്ങളിലൂടെ കണ്ടത് കൊണ്ടാകാം പലരും ചിലപ്പോഴൊക്കെ ഇങ്ങനെ പറയാന്‍ നിര്‍ബന്ധിതരാകുന്നത്.



പറഞ്ഞു വരുന്നത്,നമ്മുടെ കവി അയ്യപ്പന്‍റെ ദൌര്‍ഭാഗ്യത്തെ കുറിച്ചാണ് ,പാവം ജീവന്‍ നഷ്ടപ്പെട്ടു അഞ്ചാറു ദിവസമായിട്ടും മരവിച്ച ശരീരവുമായി കിടക്കുകയാണ്.മരണപ്പെട്ട ഒരു മനുഷ്യന് ഏറ്റവും ചുരുങ്ങിയത് മറ്റുള്ളവര്‍ ചെയ്യേണ്ടത്‌ എത്രയും പെട്ടന്ന് അദ്ദേഹത്തിന്‍റെ ശവശരീരം സംസ്കരിക്കുക എന്നതാണ് .

നമ്മുടെ സംസ്കാരം കൂടിയ മന്തി വകുപ്പും കൂട്ടരും എലെക്ഷന്റെ തിരക്കിലായതിനാല്‍ ഒരു സാധു മനുഷ്യന്റെ ശവശരീരം മറവു ചെയ്യാതെ കാത്തു കിടക്കുകയാണ്. മന്ത്രി വകുപ്പെന്നാല്‍ ഭരിക്കുന്ന ആള്‍ക്കാര്‍ മാത്രമല്ല;പ്രതി പക്ഷത്ത് വിഹരിക്കുന്ന ആള്‍ക്കാരും കണക്കു തന്നെ യാണ്.



എന്താണ് ഇവരെയൊക്കെ കുറിച്ചു പറയുക ,നാല് വോട്ടിനു വേണ്ടിയുള്ള ഓട്ടം പാച്ചിലിനിടയില്‍ ഇതൊക്കും നോക്കാന്‍ ഇവന്മാര്‍ക്കൊന്നും ഒട്ടും നേരം കാണില്ല, കാര്യം അതാണല്ലോ,അയ്യപ്പന് വേണ്ടി നാലു വെടി പൊട്ടിച്ചാല്‍ ഇവര്‍ക്ക് കിട്ടാന്‍ എന്താണുള്ളത്? ഒന്നും ഇല്ല.

ജീവിതത്തോടു സന്ധി ചെയ്തു സ്വന്തമായി ഒരു ജീവിത ശൈലി പടുത്തുയര്‍ത്തിയ കവിയാണ്‌ അയ്യപ്പന്‍.അദ്ദേഹം ഒരിക്കലും ഇവരുടെ ഈ വെടി യോച്ച്ചയും അടക്കം പറച്ചിലും ആഗ്രഹിക്കുന്നുണ്ടാകില്ല, ഇവര്‍ വെച്ചു നീട്ടുന്ന അപ്പ കഷ്ണത്തോട് പുല്ലു വില പോലും കല്‍പ്പിക്കാതെ തിരിഞ്ഞു നടന്ന അയ്യപ്പന്‍റെ ആത്മാവ് ഇപ്പോള്‍ ഒരു പക്ഷെ ഇവന്മാരെയൊക്കെ നോക്കി കൊഞ്ഞനം കുത്തുന്നുണ്ടാകും .



അയ്യപ്പമോട് കാണിച്ച ഈ അനീതിക്കെതിരെ ഒട്ടു വളരെ സാംസ്കാരിക പ്രവര്തകരൊന്നും നമ്മുടെ നാട്ടില്‍ പ്രതികരിച്ചു കണ്ടില്ല.കാരണം രാഷ്ട്രീയക്കാരുടെ ആലയില്‍ അന്തി ഉറങ്ങുന്നവരായിരിക്കും പലരും,അയ്യപ്പന് പിന്നെ അങ്ങനെ ഒരു ഇടം ഉണ്ടായിരുന്നില്ലല്ലോ, അയ്യപ്പന്‍റെ ഗതി കേടു കണ്ടു നമുക്ക് സഹതപിക്കാം ,

നമ്മുടെ സാംസ്കാരിക പ്രവര്‍ത്തകരെയും രാഷ്ട്രീയ പൊതു പ്രവത്തകരെയും ഓര്‍ത്തു നമുക്ക് ലജ്ജിക്കാം!







 
 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ