2010 സെപ്റ്റംബർ 18, ശനിയാഴ്‌ച

പഞ്ചായത്ത് തെരഞ്ഞെടുപ്പ് എന്ന കാളപൂട്ട് മത്സരം

                                               

                    ന്ത്യയില്‍ നിലനില്‍ക്കുന്ന സവിശേഷമായ ഭരണ തലത്തിലേക്ക് ജന പ്രതിനിതികളെ നിര്‍ണയിക്കുന്ന രീതിയെ കൊച്ചാക്കാന്‍ ഉദ്ദേശിച്ചല്ല ഞാന്‍ ഇങ്ങനെ പറയുന്നത്;നമ്മുടെ നാട്ടില്‍ നിലനില്‍ക്കുന്ന നന്നേ തരം താണ സ്വാര്‍ത്ഥ കൈകാര്യത്തെ കണ്ടു മടുത്തത് കൊണ്ടാണ് 'കാളപൂട്ട്' എന്ന് പറയാന്‍ നിര്‍ബന്ധിതനായത്.
അഞ്ചു വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കാറുള്ള ആ മാമാങ്കം ഈ ഒക്ടോബറില്‍ നടക്കുകയാണല്ലോ,വോട്ടു ചെയ്യുകയും ചെയ്യിക്കുകയും മത്സരിക്കുകയും അവിവേകപരമായി അടിയും ഇടിയും ഉണ്ടാക്കുകയും ചെയ്യുന്ന എല്ലാവരുടെയും ശ്രദ്ധയിലേക്കായി ചില കാര്യങ്ങള്‍ പറയട്ടെ.


ഗാന്ധിജിയെയും നെഹ്രുവിനെയും തുടങ്ങി ഇന്ത്യയുടെ ചരിത്രത്തില്‍ ശ്രദ്ധിക്കപ്പെട്ട എല്ലാവരെയും നെഞ്ചേറ്റി നടക്കുന്ന നമ്മുടെ നാട്ടിലെ സര്‍വ രാഷ്ട്രീയക്കാരും ഒന്നാന്തരം നാട്യക്കാര്‍ എന്നെ ഏറ്റവും ചുരുക്കി പറയാന്‍ കഴിയൂ.
ഓരോരുത്തരുടെയും രാഷ്ട്രീയ അജണ്ടകള്‍ സംസ്ഥാപിക്കാനുള്ള അടവുകളാണ് എല്ലാവരും പയറ്റുന്നത്,ജനങ്ങളുടെ സ്വൈര്യമായ ജീവിതമോ വികസനമോ ഇവര്‍ ഒട്ടും പരിഗണിക്കുന്നില്ല എന്ന് വേണം പറയാന്‍.
ഓരോരുത്തര്‍ക്കും വേണ്ടരൂപത്തില്‍ കാര്യങ്ങള്‍ നിര്‍വചിക്കാനും വ്യാഖ്യാനിക്കാനുമുള്ള രാഷ്ട്രീയക്കാരുടെ കഴിവ് അപാരം തന്നെ.
ഇതിന്‍റെ ഏറ്റവും നല്ല ഉദാഹരണമാണ് കഴിഞ്ഞ ദിവസം നമ്മുടെ ധന മന്ത്രിയും ഒരു പ്രതിപക്ഷ യും തമ്മില്‍ നടത്തിയ ലോട്ടറി വിവാദ -സംവാദം ,ഈ കുളിമുറിയില്‍ എല്ലാവരും പൂര്‍ണ നഗ്നന്മാര്‍ എന്നല്ലാതെ എന്ത് പറയാന്‍!
ഇവരാണ് ജനങ്ങളെ നന്നാക്കാന്‍ ഇറങ്ങി തിരിക്കുന്നത്! സംസ്ഥാന രാഷ്ട്രീയത്തിലും കേന്ദ്ര രാഷ്ട്രീയത്തിലും ജനങ്ങളെ എങ്ങനെ കബളിപ്പിക്കാം എന്നതിന്റെ അഭ്യാസ കളരിയാണ് നമ്മുടെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ .

പ്രധാന മന്ത്രിയെക്കാളും വലിയ കസേരയിലാണ് പല പഞ്ചായത്ത് മെമ്പര്‍മാരും ഇരിക്കുന്നത്,പലരുടെയും തലക്കനത്തിന്റെ കാര്യം പറയുകയേ വേണ്ട.

അഞ്ചു പൈസന്റെ വിവരം ഇല്ലെങ്കിലും അവരുടെ പ്രസംഗം(സംസാരം) കേട്ടാല്‍ ഞെട്ടിപ്പോകും,ഇത് പഞ്ചായത്ത് മെമ്പര്‍ ആയി തെരഞ്ഞെടുക്കപ്പെട്ട വിദ്വാന്മാരുടെ കാര്യമാണ് പറയുന്നത്,തെരഞ്ഞെടുപ്പിന്റെ മുമ്പ് ഈ പറഞ്ഞവര്‍ പക്കാ ഡീസന്റ് മനുഷ്യന്മാരായിരിക്കും.ദരിദ്ര നാരായണന്മാരുടെ വീടും വാസ സ്ഥലവും അന്വേഷിച്ചു കണ്ടെത്തി സേവനത്തിനായി കച്ച കെട്ടി ഇറങ്ങുന്ന സേവകന്മാര്‍ ,ഇവരുടെ കാലമാണ് തെരഞ്ഞെടുപ്പിന്റെ തലേന്ന് വരെ ഇനി നമ്മുടെ നാട് കാണാന്‍ പോകുന്നത്.മരിച്ച വീട്ടിലും കല്യാണ വീട്ടിലും അടുക്കളയില്‍ വരെ പഞ്ഞ പാവങ്ങളായി അര വോട്ടിനു വേണ്ടി തെണ്ടുന്ന ഇവരെയൊക്കെ ഓര്‍ത്തു ലജ്ജിക്കാനെ തരമുള്ളൂ .

തെരഞ്ഞെടുപ്പ് കഴിഞ്ഞു വിജയിച്ചാല്‍ പിന്നെ മറ്റൊരു മേല്‍കുപ്പായം അണിഞ്ഞു വേറെ ഒരു ലോകത്തായിരിക്കും ഏറെയും നമ്മുടെ മെമ്പര്‍മാര്‍.പണക്കാരന്റെയും അധികാരികളുടെയും എച്ചില്‍ നക്കുന്നവരായി പലരും മാറുന്നത് പലപ്പോഴായി ജനം കാണുന്നു.
നാട്ടിലെ പാവപ്പെട്ടവന് കാണാന്‍ പോലും കിട്ടാത്തവരായി മാറും ചിലര്‍.
സ്വന്തം നില മെച്ചപ്പെടുത്താന്‍ കിണഞ്ഞു ശ്രമിക്കുന്ന അഞ്ചു വര്‍ഷങ്ങളാണ് കൂടുതല്‍ പഞ്ചായത്ത്‌ അംഗങ്ങള്‍ക്കും .
വലിയ പദ്ധതികളും ഫണ്ടുകളും ഇവരുടെ സംസാരത്തില്‍ ധാരാളമായി കടന്നു വരും,പക്ഷെ ജനങ്ങളുടെ ഇടയിലേക്ക് അത്ര കണ്ടു ഇതൊന്നും പ്രതിപലിച്ചു കാണാറില്ല എന്നത് ഒരു സത്യമാണ്.

ജനങ്ങള്‍ക്കായി ചെയ്യാന്‍ ഫണ്ടുകളും പദ്ധതികളും പലതും ഉണ്ടെന്നു അഞ്ചു വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ എതിര്‍ കക്ഷികള്‍ പറയുമ്പോഴാണ് പലരും അറിയുന്നത്.കോടികള്‍ മുടക്കി എന്ന് അവകാശപ്പെടുന്ന പല വികസനപ്രവര്‍ത്തനങ്ങളും കാണുമ്പോള്‍ എത്രമാത്രം കോടികള്‍ മുക്കി എന്ന് വളരെ പെട്ടന്ന് മനസ്സിലാകും.
വിശപ്പ്‌ കൊണ്ട് നെട്ടോട്ടമോടുന്ന പട്ടിക്കു എല്ല് കഷ്ണം കിട്ടിയ പ്രതീതിയാണ് പലയിടങ്ങളിലും പഞ്ചായത്ത് അംഗങ്ങള്‍ക്ക് സ്ഥാനം കിട്ടുന്നത്.

അഞ്ചു വര്‍ഷക്കാലം കൊണ്ട് എത്ര മാത്രം പണം മുക്കി എന്നുമനസ്സിലാക്കുന്നത് തെരഞ്ഞെടുപ്പ് വരുമ്പോഴായിരിക്കും.
ഇതിനു കൂട്ടുനില്‍ക്കാനായി ഒരു കൂട്ടം ഉദ്യോഗ വര്‍ഗ്ഗവും,

ജനങ്ങളോട് വളരെ അടുത്തു നിലനില്‍ക്കുന്ന ഇത്തരം ഉദ്യോഗക്കാരെ കുറിച്ചു പരയാതിരിക്കുന്നതായിരിക്കും ഭേദം ,ജനങ്ങളെ ഏതെല്ലാം രൂപത്തില്‍ കഷ്ട്ടപ്പെടുത്താന്‍ കഴിയും എന്നതില്‍ ഡിഗ്രിയും പിജിയും എടുത്തവരാണ് ഇവര്‍.കുറെവര്‍ഷങ്ങള്‍ പി എസ് സി എഴുതി കാത്തിരുന്നു കിട്ടിയ ഉദ്യോഗമായിരിക്കും പലര്‍ക്കും,കുറഞ്ഞ കാലം കൊണ്ട് കൈകൂലിയും മറ്റുമായി കൂടുതല്‍ പണം ഉണ്ടാക്കാനുള്ള തത്രപ്പാടിലാണ് പലരും.

ഇതാ ജങ്ങള്‍ക്ക് വേണ്ടി സ്വന്തം ഒരു ഓഫീസര്‍ -ഫ്രണ്ട് ഓഫീസര്‍ എന്ന് പറഞ്ഞു പഞ്ചായത്ത് ഓഫീസുകളില്‍ കുടിയിരുത്തിയ ആളുകളുടെ കഥ ഇപ്പോള്‍ എന്താണ്? നേരത്തിനു കാണാന്‍ പോലും കിട്ടുന്നില്ല പല പഞ്ചായത്തുകളിലും.കുറഞ്ഞ ദിവസത്തെ ലീവിനായി നാട്ടില്‍ എത്തി മാരേജ് സെര്ടിഫികടിനായി മലപ്പുറത്തെ വളവന്നൂര്‍ പഞ്ചായത്ത് ഓഫീസിലെത്തിയപ്പോള്‍ കാര്യത്തെ കുറിച്ചു വ്യക്തമായി പറയാന്‍ പോലും അവിടെ ഉണ്ടായിരുന്നു വിദ്വാനു ഒഴിവുണ്ടായില്ല;ഏതായാലും ഡോക്യുമെന്റ്സ് എല്ലാം റെഡിയാക്കി കൊടുത്തിട്ട് വൈകാതെ സേര്‍ടിഫികറ്റ് തരാന്‍ കഴിയുമോ എന്ന് ചോദിക്കേണ്ട താമസം അയാളുടെ പ്രസംഗം,അവസാനം പതിനേഴു ദിവസത്തിനു ശേഷം തരാമെന്ന് ചീട്ടു എഴുതി തന്നു, ചീട്ടു തന്നാല്‍ പിന്നെ ആ ദിവസം അത് കിട്ടുമെന്ന് ഉറപ്പാണ് എന്നാണല്ലോ നിയമം, പദ്ധതയാകളെല്ലാം ക്രമീകരിച്ചു പറഞ്ഞ ദിവസം ഓഫീസിലെത്തി,നമ്മുടെ ഡോക്യുമെന്റ്സ് തോട്ടുനോക്കിയിട്ടു പോലുമില്ല, തിരക്കാണ് സമയമില്ല! ഒരേ ഒരു മറുപടി.ഇവന്മാരെയൊക്കെ എങ്ങനെയാണ് നന്നാക്കുക ,അറിയില്ല.ഇവര്‍ക്ക് സമാനമായ കുറെ പഞ്ചായത്ത് അംഗങ്ങളും.

വിദ്യാഭ്യാസവും സേവന മനസ്ഥിതിയും പക്വതയുമുള്ള ഭരണ കര്‍ത്താക്കളാണ് നമുക്ക് വേണ്ടത്,വലിയ നാക്കല്ല പ്രധാനം;വലിയ ഹൃദയമാണ്.തന്തോന്നികലായി അഴിഞ്ഞാടുന്ന ഉദ്യോഗ വര്‍ഗത്തെ നിലക്ക് നിറുത്താന്‍ നമ്മുടെ ഭരണ വര്‍ഗത്തിനാവണം.നാട്ടില്‍ ഇനിയും ഒത്തിരി പട്ടിണി പാവങ്ങള്‍ ഉണ്ട്,അവരെ കണ്ണ് മിഴിച്ചു കാണാന്‍ തെരഞ്ഞെടുക്കപ്പെടുന്ന ആളുകള്‍ക്ക് കഴിയണം.വര്‍ഷാ-വര്‍ഷങ്ങളില്‍ അടിസ്ഥാന വികസങ്ങള്‍ക്കും ജന പുരോഗതിക്കും നിര്‍ണയിക്കുന്ന കോടിക്കണക്കിനു രൂപ തക്കരീതിയില്‍ വിനിയോഗിക്കപ്പെടുന്നു എന്ന് ഉറപ്പാക്കാന്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ ഭരണ കര്‍ത്താക്കള്‍ക്ക് കഴിയണം.

ഏതെങ്കിലും രാഷ്ട്രീയ ആലകളില്‍ നിന്ന് പടച്ചു വിടുന്ന തന്തോന്നികള്‍ക്ക് വോട്ടു ചോദിക്കാനും വോട്ടു ചെയ്യാനും മാത്രം അധപതിക്കരുത് സമൂഹം,കക്ഷി രാഷ്ട്രീയ ത്തിനു അതീതമായി വികസന കാഴ്ചപ്പാട് രൂപപ്പെടുത്തുകയും ജനങ്ങളെ ശ്രദ്ധിക്കുകയും ചെയ്യുന്നവര്‍ക്ക് വോട്ടു ചെയ്യാന്‍ മുമ്പോട്ട്‌ വരുക.

http://www.rafichungam.blogspot.com/
cpmrfi@gmail.com

1 അഭിപ്രായം:

  1. ""കുറഞ്ഞ ദിവസത്തെ ലീവിനായി നാട്ടില്‍ എത്തി മാരേജ് സെര്ടിഫികടിനായി മലപ്പുറത്തെ വളവന്നൂര്‍ പഞ്ചായത്ത് ഓഫീസിലെത്തിയപ്പോള്‍ ""
    കേരളത്തില്‍ ജീവിക്കുന്നവരും ബ്ലോഗിലൂടെയെങ്കിലും ഇത്തരം കാടതങ്ങല്‍ക്കെതിരെ പ്രതികരിക്കാനുള്ള ബോധവും ഓരോ അഞ്ചു വര്ഷം കൂടുമ്പോള്‍ മാത്രം "വെളുക്കെ ചിരിക്കുന്ന" കൊമാളികള്‍ക്ക് വേണ്ടി വോട്ട് തേടി നടക്കുന്ന തെമ്മാടിത്തം ഉപേക്ഷിക്കാനും തയ്യാറായെങ്കില്‍ .................................................. നമ്മുടെ നാടും നന്നായേനെ .....

    മറുപടിഇല്ലാതാക്കൂ