2019 സെപ്റ്റംബർ 16, തിങ്കളാഴ്‌ച

തെറ്റ് അവളുടേതല്ല , ഭോഗമാണ് വേണ്ടത്, സ്നേഹമല്ല

                                                                       ഴ പെയ്യുന്ന ഒരു രാത്രിയിലാണ് തുടക്കം . റോഡിലൂടെ പോകുമ്പോൾ നോക്കുന്ന അർഥം വെച്ചുള്ള നോട്ടം അതിനാണെന്നു അമീലിയ ഒരിക്കലും പ്രതീക്ഷിച്ചില്ല . ഒറ്റ നോട്ടത്തിൽ കള്ളനാണെന്നാണ് തോന്നിയത് . ബഹളം വെയ്ക്കാനുള്ള ശ്രമം കാക്കു തൻ്റെ ബലപ്രയോഗത്തിലൂടെ ഇല്ലാതാക്കി . വെറുപ്പോടെ പ്രതിരോധിച്ചെങ്കിലും കാക്കു കാര്യം ഭംഗിയായി നിർവഹിച്ചു . പോകുമ്പോൾ ചെവിയിൽ മന്ത്രിച്ചു
'നിന്നെ എനിക്ക് വേണമെടീ'.
കുറ്റ ബോധം ഉണ്ട് . ആരോടെങ്കിലും പറഞ്ഞാൽ ? വേണ്ട , വെറുതെ ചീത്തപ്പേരുണ്ടാക്കേണ്ട .ചെറിയ ഗ്രാമം ,റോഡിനു വശത്തായി വീട്.കാക്കു പകൽ സമയത്തെ നോട്ടം തുടർന്നു , പക്ഷെ അത്രമേൽ തീക്ഷണമല്ല ഇപ്പോൾ. ഒരു കള്ളച്ചിരി .മൂന്ന് ദിവസത്തിന് ശേഷം വീണ്ടും ,അമീലിയ പ്രതിരോധത്തിന്റെ മൂർച്ച കുറച്ചു . ആഴ്ചയിൽ മൂന്നു , നാലു ........ സംസർഗം തുടർന്നു . ടെറസ് വീടിൻറെ മുകൾ ഭാഗം വാതിൽ കാക്കുവിന് മുമ്പിൽ രാത്രിയിൽ തുറന്നു കിടന്നു .
കാക്കുവില്ലാത്ത രാത്രിൽ അമേലിയയ്ക്ക് അസ്വസ്ഥമായി തുടങ്ങി . പറയത്തക്ക ഗുണ ഗണങ്ങൾ ഇല്ലാത്ത വ്യക്തിയാണ് കാക്കു . ജോലി അനധികൃത മണൽ ഖനനം , സ്വഭാവം കഞ്ചാവ് . ബന്ധം പ്രദേശത്തെ പോലീസ് സ്റ്റേഷൻ .പോലീസിന്റെ അടിയും തൊഴിയും ഏറ്റ പാടുകൾ ശരീരത്തിൽ എമ്പാടും ഉണ്ട് .രണ്ടു കുട്ടികളുടെ പിതാവാണ് കാക്കു . ലഹരിയിലും അല്ലാത്തപ്പോഴും ശരീര ദ്രോഹം കഠിനമാണ് . ഇതിലും നല്ലതു വിവാഹ ജീവിതം വേണ്ടന്നു വെയ്ക്കലാണ് . കാക്കുവിന്റെ ഭാര്യ നിലപാടുള്ള പെണ്ണായിരുന്നു . കുട്ടികളെയും കൊണ്ട് എന്നോ സ്ഥലം കാലിയാക്കി .
അമീലിയ പാവപ്പെട്ട കുടുംബത്തിൽ പിറന്നവളാണ് . മകളുടെ ഭാവി ഓർത്തു കൂലിപ്പണിക്കാരനായ ഹസ്സൻക്ക നെടുവീർപ്പിടുമായിരുന്നു . ഭേദപ്പെട്ട ഒരുത്തൻറെ കയ്യിൽ ഏല്പിക്കണമെങ്കിൽ കുറച്ചെങ്കിലും പൊന്നും പണവും കൊടുക്കണം . പക്ഷെ അവളുടെ ഉമ്മയ്ക്ക് മകളുടെ കാര്യത്തിൽ ഒരു പേടിയും ഉണ്ടായിരുന്നില്ല ;കാരണം ന്യൂ ജനറേഷൻ പയ്യന്മാരുടെ വീക്നെസ് സൗന്ദര്യത്തിൽ മാത്രമാണ് . തൻ്റെ മോൾക്കാണെങ്കിൽ അത് ആവശ്യത്തിൽ കൂടുതൽ ഉണ്ട് താനും .
പത്തൊമ്പതാം വയസ്സിലാണ് അമീലിയയുടെ വിവാഹം നടന്നത് . ഇടത്തരം സാമ്പത്തികമുള്ള അബുദാബിക്കാരൻ പയ്യൻ . ലോക വിവരം കാര്യമായൊന്നും ഇല്ലെങ്കിലും കുടുംബം നോക്കാൻ പ്രാപ്തൻ . സുമുഖനായ ചെറുപ്പക്കാരൻ ഖാസിം . നല്ല ശരീര പ്രകൃതിയും സൗന്ദര്യവുള്ള അമീലിയയെ ഒറ്റ നോട്ടത്തിൽ ഖാസിമിന് ഇഷ്ട്ടപ്പെട്ടു . ബന്ധുക്കളും അയൽക്കാരും പെണ്ണിനെ കുറിച്ചും കുടുംബത്തെ കുറിച്ചും അന്വേഷിക്കാൻ പറഞ്ഞു , '
‘ഞാനല്ലേ വിവാഹം കഴിക്കുന്നത് , പോരാത്ത അവളൊരു പെൺകുട്ടിയാണ് , നാട്ടിൻ പുറത്തെ സാധാരണ പെൺകുട്ടി .എന്തന്വേഷിക്കാൻ?'
ഇതായിരുന്നു ഖാസിമിൻറെ മറുപടി.
മരുഭൂമിയിൽ വിയർപ്പൊഴുക്കിയതിൽ നിന്ന് മഹർ ആഭരണം വാങ്ങിക്കണം . മനസ്സിലെ സ്വപ്നം പോലെ അതി സുന്ദരിയായ അവൾ എൻ്റെതാവുകയാണ് , എന്റെത് സ്വന്തം ...അങ്ങനെ പോയി ഖാസിമിന്റെ ചിന്തകൾ .
അല്പം കടം ഉണ്ടായെങ്കിലും വിവാഹം വർണ ശബളമായിരുന്നു .മനസ്സിൽ ഇഷ്കിൻറെ മധുരം തീർക്കുന്ന ഗാന ശകലങ്ങൾ , പന്തൽ നിറയെ പൂമ്പാറ്റകളെ പോലെ ഓടി നടക്കുന്ന മനോഹര ഉടയാടകൾ അണിഞ്ഞ കൊച്ചു കുട്ടികൾ . ബന്ധുക്കളും അയൽക്കാരുമായി ധാരാളം അതിഥികൾ .അമീലിയയുടെ കുടുംബത്തിന് സ്വപ്നം കാണാൻ പോലും കഴിയാത്ത ഗംഭീര വിവാഹം .
മൂന്നു മാസം മാത്രം അവധിയുള്ള ഖാസിം തൻ്റെ തിരിച്ചു പോക്കിനെ കുറിച്ച് ഓർത്തു വ്യാകുലപ്പെട്ടു . സ്നേഹ മസ്രണമായ മൂന്ന് മാസം മൂന്ന് നിമിഷം പോലെ കടന്നു പോയി . പോകും മുമ്പ് ആ സന്തോഷ വാർത്തയും അറിഞ്ഞു .അതിഥിയായി ഒരാൾ വരുന്നു . ജീവിതത്തിന്റെ മധുരം വീണ്ടും . അമീലിയയുടെ ഉദരത്തെ ഖാസിം മുഖത്തോടടുപ്പിച്ചു ഒരു പാട് ചുംബനങ്ങൾ നൽകി .അവളുടെ ഓരോ ചലനങ്ങളും സദാ ശ്രദ്ധിച്ചു . കുഞ്ഞിൻറെയും അവളുടെയും ആരോഗ്യത്തെ ഖാസിം അമിതമായി പരിഗണിക്കുന്നു എന്ന പരാതി വരെ വീട്ടുകാരിൽ നിന്ന് കേൾക്കേണ്ടി വന്നു .
ഒരു വർഷം തികയും മുമ്പ് അമീലിയ ഒരു പെൺകുഞ്ഞിന് ജന്മം നൽകി .സ്വന്തമായി അധ്വാനിച്ചുണ്ടാക്കിയ വീട്ടിൽ അവരുടെ ജീവിതം അത്രമേൽ സന്തോഷം . ഖാസിമിന്റെ ഉമ്മയ്ക്ക് പ്രായമായെങ്കിലും പറയത്തക്ക ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഇല്ല . ഒരു വർഷം കഴിഞ്ഞപ്പോൾ ഖാസിം അവധിക്ക് നാട്ടിലെത്തി . അമീലിയ കൊച്ചു കുഞ്ഞിനേയും കൊണ്ട് സദാ തിരക്കിലാണ് .സ്നേഹം എത്ര മനോഹരമാണെന്നു തിരിച്ചറിഞ്ഞ ദിനങ്ങൾ . മൂന്ന് വർഷത്തിനിടെ മൂന്നു പ്രാവശ്യം ലീവിൽ വന്നു . ഓരോ തിരിച്ചു പോക്കും കഠിനമായ വേദനയുടേതായിരുന്നു . മൂന്നര മണിക്കൂർ വിമാന യാത്രയിൽ കരളു തറയ്ക്കുന്ന വേദനയിൽ കണ്ണീർ പൊഴിച്ചു .
പ്രിയപ്പെട്ടവളേക്കാൾ കൂടുതൽ കൊച്ചു കുഞ്ഞിനെ അത്രമേൽ മിസ്സ് ചെയ്യുന്ന നൈരാശ്യം . പ്രവാസത്തിലെ ദിനങ്ങൾക്ക് ദൈർഘ്യം കൂടുതലായി പലപ്പോഴും അനുഭവപ്പെട്ടു .
രണ്ടു മാസം കഴിഞ്ഞാൽ ഖാസിമിന്റെ ലീവ് ആയി , ടിക്കറ്റെടുക്കണം , സാധനങ്ങൾ വാങ്ങിക്കണം ഖാസിം കണക്കു കൂട്ടലുകളിൽ ആണ് .
അന്ന് ഫോൺ ചെയ്തപ്പോൾ അമീലിയ ഫോൺ എടുത്തില്ല ,അല്പം കഴിഞ്ഞു ഫോണിൽ നോക്കുമ്പോൾ കണ്ട വാട്സപ്പ് സന്ദേശം കണ്ടു ഖാസിം ശരിക്കും ഞെട്ടി
' എന്നെ ആഗ്രഹിച്ചു കൊണ്ട് നിങ്ങൾ നാട്ടിലേക്ക് വരേണ്ടതില്ല , ഞാൻ നിങ്ങളെ സ്നേഹിക്കുന്നു , നിങ്ങൾ എനിക്ക് ചെയ്തത് ലോകത്തു ആരും ചെയ്തു തരാത്ത കാര്യങ്ങളാണ് . പക്ഷെ എനിക്ക് നിങ്ങളെക്കാൾ പ്രിയപ്പെട്ട ഒരാൾ ഉണ്ട് . അയാളുടെ കൂടെ എനിക്ക് ജീവിക്കണം . കുഞ്ഞിനെ നിങ്ങൾ എടുത്തോളൂ . കുഞ്ഞിന് നിങ്ങൾ അത്ര പ്രിയപ്പെട്ടവനാണ് .നിങ്ങളുടെ സഹോദരങ്ങളെയും നാട്ടുകാരെയും കൂട്ടി ഇതൊരു വലിയ പ്രശ്നമാക്കിയാൽ രണ്ടു പേരുടെയും ഭാവിയെ ബാധിക്കും . അതിനാൽ ക്ഷമയോടെ മുമ്പോട്ട് പോകുമെന്ന് പ്രതീക്ഷിക്കുന്നു .. എന്ന് കാക്കുവിന്റെ സ്വന്തം അമീലിയ .
ജീവിക്കണോ അതോ മകളോടൊന്നിച്ചു ജീവിതം അവസാനിപ്പിക്കണോ എന്ന് ഖാസിം ചിന്തിച്ച നേരം . അടുത്ത ദിവസം ഹസ്സൻക്കയെ വിളിച്ചു അമീലിയയെ കൂടെ പറഞ്ഞു വിട്ടു . വീട്ടിൽ നിന്ന് ഇറങ്ങി പോകുമ്പോൾ കുഞ്ഞു കുറെ കരഞ്ഞു . ഒരു ഭാവ വ്യത്യാസവുമില്ലാതെ ഡ്രെസ്സുകളെല്ലാം എടുത്തു ഇറങ്ങി .ആറുമാസം കൊണ്ട് രണ്ടു കുടുംബങ്ങളും വേണ്ടപ്പെട്ടവരും സംസാരിച്ചു തീരുമാനത്തിൽ എത്തി . ഖാസിം അഞ്ചു ലക്ഷം അമീലിയയ്ക്ക് കൊടുക്കുക . കാര്യം നിയമപരമായി വേർപ്പെടുത്തുക .
ഖാസിം സമ്മതിച്ചു , കാരണം അവനൊരു പ്രവാസിയാണ് , നിയമത്തിൻറെ നൂലാമാലകളിൽ പെട്ടാൽ അവന്റെ ജോലിയും ശിഷ്ട ജീവിതവും നഷ്ടമാകും .
അമീലിയയെ കുറ്റപ്പെടുത്തരുത് , കാരണം അവൾക്ക് സ്നേഹം ഇല്ലെന്നത് ശരിയാണ് ,ഒരു പെറ്റ തള്ളയുടെ വികാരം ,അതും അവൾക്കില്ല . പക്ഷെ കുഞ്ഞിനെ കൊന്നില്ലല്ലോ , അവനെയും . വേണ്ടത് സ്നേഹമല്ല ;ഭോഗം , ഭോഗം മാത്രം ..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ