പണ്ട് ഹൈസ്കൂളിൽ പഠിക്കുന്ന കാലത്ത് ഒരു പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടന്നു.എന്റെ ജീവിത പുസ്തകത്തിൽ അതിനു വലിയ പ്രാധാന്യം ഒന്നുമില്ല, എങ്കിലും ഞങ്ങളുടെ നാട്ടുകാരനായ സ്ഥാനാർഥി എൻറെ മുഖത്ത് നോക്കി ആദ്യമായി ഒന്ന് ചിരിച്ചത് ആ തെരെഞ്ഞെടുപ്പിലായിരുന്നു !
ചിന്തിക്കുന്നവർക്ക് ചിരിക്കാനും ആസ്വദിക്കാനുമുള്ള ഏറ്റവും നല്ല സമയമാണ് തെരഞ്ഞെടുപ്പ് സമയം,
കൃത്രിമത്വത്തിൻറെ കുപ്പായമണിഞ്ഞു ജനങ്ങളിലേക്ക് ഇറങ്ങി ഓരോരുത്തരും തകർത്ത് അഭിനയിച്ചു കൊണ്ടിരിക്കുകയാണ് .എന്തൊരു വിനയം , വല്ലാത്തൊരു സാമൂഹ്യ ബോധം , കുട്ടികളും സ്ത്രീകളും അവർക്ക് ഏറെ പ്രിയപ്പെട്ടവർ ,സഹായങ്ങളുടെ കൂമ്പാരങ്ങൾ , പാവപ്പെട്ടൻറെ കല്യാണ വീടുകളിലും മരണ വീടുകളിലും സഹായികളുടെ തല്ല് ! പണ്ട് മഹാബലി പറഞ്ഞ ആ നാട് . ഇതൊക്കെ കാണുമ്പോൾ ഒരു വർഷത്തിൽ രണ്ടു തെരഞ്ഞെടുപ്പെങ്കിലും വേണമെന്ന് തോന്നിപ്പോകുന്നു.
അങ്ങേ തലയ്ക്കൽ കേന്ദ്രത്തിലും സംസ്ഥാനത്തിലും എതിർ ദിശയിലുള്ളവർ രാത്രി കൂട്ടുകെട്ടിലൂടെയും അടവ് നയത്തിലൂടെയും ഒന്നായി ഒരമ്മ പെറ്റ മക്കളെ പോലെ വോട്ട് തെണ്ടി നടക്കുന്ന അപൂർവ കാഴ്ച കാണാൻ എന്തൊരു ചേല്. എവിടെ നേതാക്കളെ നിങ്ങളുടെയൊക്കെ ആദർശവും നയവും?
പറഞ്ഞു വന്നത് അതല്ല, വല്ലാത്തൊരു അവസ്ഥയിലൂടെയാണ് നമ്മുടെ നാട് കടന്നു പോകുന്നത് , ഈ കാലത്തെക്കായി പ്രത്യേകമായി ഇറക്കുമതി ചെയ്ത പൊതു ശല്യങ്ങൾ നാട്ടിൽ സജ്ജീവമായിരിക്കുകയാണ് , വോട്ട് പിടുത്തവും സാമൂഹ്യ സേവനുമൊക്കെ യായി തെരഞ്ഞെടുപ്പ് ഫലം വരുവോളം അവർ സദാ സന്നദ്ധരായി ഉണ്ടാകും,
പാർട്ടിക്കും നാട്ടിലെ പണ ക്കാർക്കും വേണ്ടപ്പെട്ടവരാണ് മിക്ക സ്ഥലങ്ങളിലും സ്ഥാനാർഥികൾ , അവരുടെ പൊതു ബോധമോ സാമൂഹ്യ പ്രതിബദ്ധതയോ സേവന തൽപരതയോ അനുഭവ സമ്പത്തോ ഒന്നും പ്രശ്നമല്ല.
തെരഞ്ഞെടുപ്പിന് ടിക്കെറ്റ് കാത്തിരുന്ന പലരും നിരാശയിലാണ്, എന്ന് മാത്രമല്ല പലരും മറു കണ്ടം ചാടി പാര വെയ്യ് പ്പ് തുടങ്ങി കഴിഞ്ഞു,\
ഒരു പഞ്ചായത്ത് മെമ്പർ ആകുമ്പോഴേക്കും ആകെ അങ്ങ് വലുതായി പ്രധാന മന്ത്രിയുടെ സ്റ്റാറ്റസ് കാണിക്കുന്ന അഭിനേതാക്കളും നാട്ടിൽ കുറവല്ല,
കുറ്റം പരയുകയാണെന്ന് പറയരുത്; പഞ്ചായത്ത് ഓഫീസിലേക്കോ വില്ലജ് ഒഫീസിലെക്കോ വല്ല കാര്യത്തിനും ചെന്നാൽ അവിടെ കാണാറുള്ള ഉദ്യോഗസ്ഥ രാഷ്ട്രീയ അവിശുദ്ധ ബന്ധം കാണുമ്പോൾ തോന്നിപോകുന്നതാണ്,
സാധാരണക്കാർ വല്ല കാര്യവും പറയുമ്പോൾ കേൾക്കാൻ പോലും സമയമില്ലാത്തവർ !
പിന്നെ സ്വന്തം പാർട്ടിയോ ആശയമോ അല്ലെങ്കിൽ സ്വകാര്യമായി പാര പണിയുന്ന ആൾക്കാർ ... അഴിമതിയും സ്വന്തം കുടുംബ വികസനവും ഇവിടെ പരാമർശിക്കുന്നില്ല .
ഇങ്ങനെയുള്ളവരെ തെരെഞ്ഞെടുത്തിട്ട് എന്ത് ഉപകാരം എന്നാണു ചിന്തിച്ച് പോകുന്നത്,
പിന്നെ ഒന്ന് പറയാതെ വയ്യ , നമ്മുടെ പെണ്ണുങ്ങളെ പറ്റി ,
സോഷ്യൽ മാധ്യമങ്ങളിൽ ആകെ തല്ലു നടക്കുകയാണ് , പെണ്ണുങ്ങളെ ചൊല്ലി,
അമ്പത് ശതമാനം ....വിവിധ കോണുകളിൽ ഉള്ളവർ വ്യത്യസ്ത വീക്ഷണങ്ങൾ ആണ് സ്ത്രീ സംവരണ വിഷയത്തിൽ വെച്ചു പുലർതതുന്നത് ,എല്ലാർക്കും അവരവരുടെ ന്യാ യങ്ങൾ പറയാനുണ്ട്,
നമ്മുടെ ഫെമിനിസ്റ്റുകൾ വിചാരിക്കുന്നത് ഇത് ഒരു വലിയ വിപ്ലവത്തിന്റെ തുടക്കം ആണെന്നാണ് , കാരണം ഇവിടെ സ്ത്രീകള് അധികാര സ്ഥാനങ്ങളിൽ ഇരിപ്പുറ പ്പിക്കുന്നതോടെ വീട്ടിലും റോഡിലും ഓഫീസുകളിലും വാഹനങ്ങൾക്കകത്തും പെണ്ണ് നേരിടുന്ന സർവ പ്രശ്നങ്ങളും ഇല്ലാതാകുമെന്നാണ്,
മത മേലധ്യക്ഷന്മാരിൽ പലരും ഇടം വലം നോക്കാതെ അവരുടെ മത വിധികൾ സംവരണ കലഹത്തിലേക്ക് കോരി ചൊരിയുന്നു,
രാഷ്ട്രീയക്കാർ പുരോഗമന പ്രഭാഷണങ്ങൾ നടത്തുകയും പെണ്ണുങ്ങളെ മുമ്പിൽ ഇരുത്തി ഒരു പേടിയുമില്ലാതെ പിന്സീറ്റ് ഡ്രൈവിംഗ് നടത്തുകയും ചെയ്യുന്നു .
പിന്നെ രാവും പകലുമില്ലാതെ തെരെരെഞ്ഞെടുപ്പിനായി ഓടി നടന്ന സ്ത്രീ സുഹൃത്തുക്കൾ ഒന്നുമറിയാതെ ചൂഷണം ചെയ്യപ്പെടുന്നു .
കുടുംബത്തിലും പാര്ട്ടി കാര്യാലയങ്ങളിലും പഞ്ചായത്ത് ഹാളിലും പീഡി പ്പിക്കപ്പെടാൻ മാത്രം വിധിക്കപ്പെട്ട വരായി അവർ വീണ്ടും എത്തുന്നു,
മത്സരിക്കുന്ന വലിയൊരു ശതമാനം വരുന്ന സ്ത്രീകളും ഒരു മുന് പരിച യവും ഇല്ലാത്തവരാണ് , അവര്ക്ക് സഹായം നല്കുന്ന പുരുഷ മേധാവിത്വത്തിന്റെ സംശുദ്ധി യ്ക്ക് അനുസരിച്ചായിരിക്കും മറ്റു കാര്യങ്ങൾ പറയാൻ കഴിയുക .
വിദ്യാഭ്യാസവും സാമൂഹ്യ ബോധവും വ്യക്തി ശുദ്ധിയും ഉള്ളവർ അധികാരങ്ങളിൽ വരട്ടെ , സമൂഹത്തിലെ താഴെ തട്ടിലുള്ളവരെ കണ്ണ് തുറന്ന നോക്കാൻ സന്നദ്ധതയുള്ളവർ ആവട്ടെ നമ്മുടെ ജന പ്രതിനിതികൾ . സ്ഥാനങ്ങൾ അലങ്കാരമാക്കാതെ മറ്റുള്ളവര്ക്ക് പകർന്നു നല്കാനുള്ള അവസരമാവട്ടെ,സ്ത്രീകൾ കസേരകൾ സ്വന്തമാക്കുമ്പോൾ ഒരമ്മയുടെ പവിത്രതയും സ്നേഹവും സമർപ്പണ ബോധവും സന്നദ്ധതയും സമൂഹം പ്രതീക്ഷിക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ