ഏകദേശം ഇരുപത്തഞ്ചു വര്‍ഷം മുമ്പാണ് ഹംസക്ക നാട്ടിലെ പ്രാരാബ്ധങ്ങളുടെ നടുക്കടലില്‍ നിന്ന് യാത്ര തിരിച്ചത്,പെണ്‍കുട്ടികള്‍ രണ്ടെണ്ണത്തിനെയും തെറ്റില്ലാത്ത സ്വര്‍ണവും പണവും നല്കി കെട്ടിച്ചു.അവരുടെ ഓരോ ആവശ്യവും നേടിക്കൊടുക്കാന്‍ മരുഭൂമിയിലെ ചൂടും ഹോട്ടലിലെ ചൂടും ഒപ്പം കൊണ്ട് പണിയെടുത്തു.എപ്പോഴും മക്കള്‍ക്കും ഭാര്യക്കും അവരോടു പറയാനുള്ളത്'നമ്മുടെ തറവാടിനെ പറയിപ്പിക്കരുത് ' എന്നായിരുന്നു.എന്നുപറഞ്ഞാല്‍ കുടുംബത്തിലെ ഏറ്റവും വലിയ പണക്കാര് ഏതു തരത്തിലാണോ ദൂര്‍ത്തടിക്കുന്നത് അത് പോലെ ഈ പാവം ഹോട്ടല്‍ തൊഴിലാളിയും ചെയ്യണം എന്നര്‍ത്ഥം.
നാട്ടില്‍ പണം ഉള്ള ഹജിയാര്മാര് ഓരോന്ന് ചെയ്തു വെക്കുമല്ലോ അത് പിന്നെ ഒരു 'ആചാരമാകും .
രണ്ടാമത്തെ മകളുടെ പ്രസവത്തിനു രണ്ടു പോത്തും ഒരു ആടുമാണ് അറുത്തത്.പണപ്പിരിവുകാരെ വെറുതെ വിടാറില്ല. അഞ്ഞൂറും ആയിരവുമൊക്കെ ഏത് ചെറിയ പിരിവായാലും കൊടുക്കും. ഈ പാവം മനുഷ്യന്റെ കഷ്ട്ടപ്പടുണ്ടോ ചിലവാക്കുന്ന ഇവര്‍ അറിയുന്നു.പെരുന്നാളും ആഘോഷങ്ങളും വസ്ത്രം കൊണ്ടും പാര്‍ട്ടികള്‍ കൊണ്ടും അവര്‍ നന്നായി ആഘോഷിച്ചു,
ഇതൊക്കെ കണ്ടു മറുത്തൊന്നു പറയാന്‍ പോലും ഈ പാവം കിളവനെ സമ്മതിച്ചില്ല .
ചുരുക്കത്തില്‍ വേണ്ടതും വേണ്ടാത്തതും എല്ലാം നാട്ടു നടപ്പാക്കി ഈ പാവം വയസ്സനെ കൊണ്ട് ചെയ്യിപ്പിച്ചു. പണ്ടെങ്ങോ കനര ബാങ്കില്‍ ഒരു അക്കൌന്റ് തുടങ്ങിയെങ്കിലും ഒന്നും ബാലന്‍സ് ഇല്ല . ഓരോ പ്രാവശ്യം നാട്ടില്‍ വരുമ്പോഴും പെണ്‍കുട്ടികള്‍ അവരുടെ ആഭരണങ്ങള്‍ പുതിയതാക്കലും നന്നാക്കലുമായി ഉള്ള പണം നശിപ്പിച്ചു.പ്രമേഹവും പ്രഷറും തുടങ്ങി സര്‍വ ആരോഗ്യ പ്രശ്നങ്ങളും അയാള്‍ക്കുണ്ട്.എങ്ങനെയെങ്കിലും നാട്ടില്‍ ചെന്ന് സ്വസ്ഥമായി ജീവിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും മക്കളോടും ഭാര്യയോടും പറയുമ്പോള്‍ നല്ലൊരു മറുപടി അവരില്‍ നിന്ന് ഒരിക്കലും കിട്ടാറില്ല .
മക്കളുടെയും ഭാര്യയുടെയും ദുരഭിമാനത്തിനു വേണ്ടി ചിലവാക്കിയ പണം കൊണ്ട് വല്ല നല്ല കാര്യവും ചെയ്തെങ്കില്‍ ഭാവിയിലേക്ക് ഒരു മുതല്‍ക്കൂട്ടാകുമായിരുന്നു എന്ന് പലപ്പോഴും ഹംസക്ക ചിന്തിക്കാറുണ്ട്.എന്നാലും സ്വന്തം മക്കളല്ലേ എന്നോര്‍ത്ത് ആശ്വാസം കൊള്ളും.
ആരോഗ്യം തീരെ ക്ഷയിച്ചു ,ഇനി എന്തായാലും നാട്ടിലേക്ക് തിരിക്കുക തന്നെ എന്ന ഉറച്ച തീരുമാനത്തില്‍ അയല്‍ എത്തി.ആകെ കയ്യിലുള്ളതു വെറും നാലായിരം ദിര്‍ഹംസ് മാത്രമാണ്.അത് തന്നെ ഭാര്യയുടെ സര്‍വ ചീത്തയും കേട്ടു കഴിഞ്ഞ നാല് മാസമായി സൂക്ഷിച്ചു വെച്ചതാണ് താനും.
നാട്ടിലേക്ക് മടങ്ങുമ്പോള്‍ ഒന്നും കാര്യമായി വാങ്ങുന്നില്ല ,കാര്യം പണമില്ല .ആരും ചിലവിനു തരാന്‍ വരില്ല.ശിഷ്ട്ട കാലം കഷ്ട്ടതിന്റെതാകും എന്ന മുന്‍വിധി അയാള്ക്കുന്ടെങ്കിലും എല്ലാം പടച്ചവനു സമര്‍പ്പിച്ചു കൊണ്ടാണ് യാത്രയാകുന്നത്.വര്‍ഷങ്ങള്‍ക്ക് മുമ്പ് വാങ്ങിച്ച കോസടിയും പുതപ്പും ഒഴികെ ഒന്നുമില്ല നാട്ടിലേക്ക് തിരിക്കുമ്പോള്‍.
ഒരു മനുഷ്യന്റെ ആയുസിന്റെ വലിയൊരു ഭാഗം പ്രവാസത്തിനായി നീക്കി വെച്ചു അവസാനം ഒന്നിനും കൊള്ളാത്ത ഒരു ശരീരവുമായി അയാള്‍ യാത്ര തിരിക്കുമ്പോള്‍ കൂടെ നിന്നവര്‍ അറിയാതെ കരഞ്ഞു പോയി.സ്വപ്നങ്ങളുടെ സുവര്‍ണ ഭൂമികയില്‍ എല്ലാം നഷ്ട്ടപ്പെട്ടു തികാച്ച പരാജയം നേടി തിരിക്കുന്ന ഒരു പടു വൃദ്ധന്റെ രൂപം കണ്ടാണ് അവരുടെ കണ്ണുകള്‍ ഈറനണിഞ്ഞത്.
വീട്ടില്‍ സ്വീകരിക്കാന്‍ മക്കള്‍ രണ്ടു പേരും വന്നിരുന്നു.മൂത്തവളുടെ വീട് പണി തുടങ്ങുകയാനെത്രേ ,അടുത്ത മാസം ,വലിയ പ്രതീക്ഷയിലാണ് അവള്.പരാതിയും ആവശ്യങ്ങളും രണ്ടു മക്കളും ഭാര്യയും ഓരോന്നായി പറഞ്ഞു കൊണ്ടിരുന്നു,ചിന്തിച്ചു തല കറങ്ങുന്നത് പോലെ തോന്നി അയാള്‍ക്ക്.
അയാള്‍ തുറന്നു പറഞ്ഞു ,എന്റെടുത്ത് ബാക്കി കാലം ജീവിക്കാനായി ആകെയുള്ളത് ഇന്ത്യന്‍ പൈസ അറുപതിനായിരം രൂപയാണ്!
എല്ലാവരുടെയും മുഖം കറുത്തു...ഇളയമകള്‍ ചോദിച്ചു 'പിന്നെ നിങ്ങള്‍ ഇത്രയും കാലം എന്തെടുക്കുകയായിരുന്നു അവിടെ'.
ഇതാണ് ശരാശരി പ്രവാസിയുടെ ജീവിതത്തിന്റെ ആകെ തുക !!
cpmrfi@gmail.com
www.rafichungam.blogspot.com

very good
മറുപടിഇല്ലാതാക്കൂExcellent..Keep up d good work.
മറുപടിഇല്ലാതാക്കൂ