2009 നവംബർ 10, ചൊവ്വാഴ്ച

ഭിക്ഷാടനം തൊഴിലാക്കുന്നവര്‍



മറ്റേത്‌ജോലിയെ പോലെയും ഭിക്ഷടനവും ഒരു തൊഴിലായി മാറിയിരിക്കുന്നു.മേനിയനക്കാതെയും   വിയര്‍പ്പോഴുക്കതെയും പണം സമ്പാദിക്കാനുള്ള എളുപ്പ വഴികളില്‍ ഒന്നായി ഭിക്ഷാടനത്തെ ജനങ്ങള്‍ സ്വീകരിക്കുന്ന കാഴ്ച്ചയാണ് കാണുന്നത്.ഭാഷയും മതവും ഒന്നും ഭിക്ഷാടനത്തിന് മുമ്പില്‍ പ്രശ്നമല്ല. എല്ലാ ഇടങ്ങളിലും ഇതൊരു സാമൂഹ്യ വിരുദ്ധ പ്രതിഭാസമായി നിലനില്‍ക്കുന്നു എന്ന് വേണം പറയാന്‍.കേരളത്തില്‍ മാത്രമല്ല കേരളത്തിനു പുറത്തും ഭിക്ഷാടനം നന്നായി നടക്കുന്നുണ്ട്.ഓരോ പ്രദേശത്തിന് അനുയോജ്യമായ സാഹചര്യങ്ങള്‍ സൃഷ്ടിച്ചു കൊണ്ടാണ് ഭിക്ഷാടനം നടത്തുന്നത് എന്ന് മാത്രം.ഷാര്‍ജയിലെ ഒരു ഹോട്ടലിനു  മുമ്പില്‍ ഒരു കാര്‍ വന്നു നിര്‍ത്തി.അതില്‍ നിന്ന് ഒരു ഇട വയസ്സന്‍ ഇറങ്ങി ഹൊട്ടെലിനു  മുമ്പിലുള്ള ആളുകളോടായി പറഞ്ഞു'ഞാന്‍ ഒമാനില്‍ നിന്ന് വരികയാണ് ,എന്‍റെ മക്കള്‍ വണ്ടിയിലുണ്ട്,എന്‍റെ പേഴ്സ്‌ പോക്കറ്റടിച്ചു ,മക്കള്‍ പട്ടിണിയാണ്' ആളുകള്‍ കാറിലേക്ക് നോക്കിയപ്പോള്‍ ഗ്ലാസ്സിന്റെ ഉള്ളില്‍ നിന്ന് കൈ കൊണ്ട് അസ്വസ്ഥത പ്രകടിപ്പിച്ചു കൊണ്ട് കുറെ ചെറിയ കുട്ടികള്‍ ,ആരുടേയും ഹൃദയം അലിയുന്ന കാഴ്ച്ച !കണ്ടു നിന്നവര്‍ എല്ലാവരും പണം കൊടുത്തു.പിറ്റേ ദിവസം ഷാര്‍ജ പോലിസ്‌ പിടികൂടിയപ്പോഴാണ്‌ പൈസ കൊടുത്തവര്‍ യാഥാര്‍ത്ഥ്യം മനസ്സിലാക്കുന്നത്. പറഞ്ഞു വരുന്നത് ഓരോ നാടിനും യോചിച്ച യാചന രീതി സ്വീകരിക്കുന്നു എന്ന കാര്യമാണ്.

കേരളത്തില്‍ ഓരോ പ്രദേശത്തിനും അവിടെ ഉള്ള ഭൂരിപക്ഷം ജനങ്ങളുടെ മതവും വര്‍ഗ്ഗവും നോക്കിയാണ് യാചകര്‍ വേഷം കെട്ടുന്നത്.മുസ്ലിം വിശ്വാസികള്‍ കൂടുതലുള്ള ഇടങ്ങളില്‍ സൂഫി ഫക്കീരുകലായി ഭിക്ഷാടനത്തിന് വേഷം കെട്ടുമ്പോള്‍ ഹിന്ദുക്കളും ക്രിസ്ത്യാനികളും കൂടുതലുള്ള മേഖലയില്‍ അത്തരം വേഷങ്ങള്‍ കെട്ടുന്നു.വ്യത്യസ്ത ജന വിഭാഗങ്ങള്‍ ഒത്തു കൂടുന്ന വലിയ നഗരങ്ങളില്‍ അംഗ വൈകല്യ മുള്ള വേഷങ്ങളാണ് സ്വീകരിക്കുന്നത് ,നേരത്തെ രണ്ടു കാലിനും സ്വാധീനമില്ല എന്ന വ്യാജേന വര്‍ഷങ്ങളോളം ഒരു നഗരത്തില്‍ ഭിക്ഷാടനം നടത്തിയ ഒരുത്തനെ മറ്റൊരു നഗരത്തിലെ സിനിമ ടാക്കീസില്‍ വെച്ചു ഒരാള്‍ കാണാന്‍ ഇട വന്നു,പിന്നീട് പിരിവിനു വന്നപ്പോള്‍ കാലിന്റെ കണ്ണിക്ക്‌ ആഞ്ഞൊരു ചവിട്ടു കൊടുത്തപ്പോള്‍ എണീറ്റ്‌ ഓടിയെത്രേ.ഇത്തരം സംഭവങ്ങള്‍ എമ്പാടും നടക്കുന്നുണ്ട്.

മലബാര്‍ മേഖലയില്‍ യാചകര്‍ പൊതുവേ കൂടുതലാണ് ,മറ്റൊന്നുമല്ല കാരണം ,കൂടുതല്‍ പ്രവാസികള്‍ ഉള്ളത്‌ കൊണ്ട്,ഗള്‍ഫില്‍ ഉള്ളവരുടെ ഭാര്യമാര്‍ യാചകര്‍ക്ക് പണവും ഭക്ഷണവും നന്നായി കൊടുക്കും,കൂടുതല്‍ അന്വേഷണം നടത്തുക ഇല്ല താനും.ഇതിന്‍റെ പ്രത്യാഖാതങ്ങളായി മോഷണവും പിടിച്ചു പറിയും നന്നായി നടക്കുന്നുണ്ട് എന്നതും ഇതിനോട് കൂട്ടി വായിക്കണം

ഇത്രയധികം ആളുകള്‍ ഈ മേഖലയിലേക്ക് ആകര്‍ഷിക്കപ്പെടുന്നത് എങ്ങനെയാണ്? കിട്ടുന്ന വരുമാനം തന്നെയാണ് കാരണം, പിന്നെ പാരമ്പര്യമായി തൊഴില്‍ സ്വീകരിക്കുന്നവരും ഏറെയാണ്‌,യാചകര്‍ ചെറിയ മക്കളെയും കൂടെ കൂട്ടുന്നത് സാധാരണമല്ലോ, അച്ഛന്റെ അല്ലെങ്കില്‍ അമ്മയുടെ ജോലി കണ്ടു മക്കളും പഠിക്കുന്നു .അന്യ സംസ്ഥാനങ്ങളില്‍ നിന്ന് ഭിക്ഷാടനം തൊഴിലാക്കി എത്തുന്നവരില്‍ നല്ലൊരു പങ്കും പണം ധാരാളം കിട്ടും എന്ന കേട്ടറിവ് കൊണ്ടാണ്.

ഇവരുടെ ജീവിതമാണ് ഏറെ രസകരം ,രാവിലെ മുതല്‍ വൈകുന്നേരം വരെ തെണ്ടി നടക്കുന്ന പല യാചകരും അന്തിയുറങ്ങുന്നത് ബഹു മുഖ  സൌകര്യങ്ങളുള്ള ലോഡ്ജുകളിലാണ് .ടി വി ,വാഷിംഗ് മഷിന്‍, ഫ്രിഡ്ജ്‌ തുടങ്ങിയ ആര്‍ഭാട, ആടംഭര വസ്തുക്കളെല്ലാം ഇവരുടേത്‌ സ്വന്തമായി ഉണ്ട് .കൂടാതെ പലിശക്ക്‌ പണം കൊടുക്കുന്ന ഏര്‍പ്പാട് മുതല്‍ ഗുണ്ടാ മാഫിയ വരെ യാചകര്‍ക്കൊപ്പം  ഉണ്ട്‌ എന്നത് വിസ്മയിപ്പിക്കുന്ന യാഥാര്‍ത്ഥ്യം തന്നെയാണ്.

വിമാനത്തില്‍ കയറാന്‍ ആശിച്ച് ഒരു യാചകന്‍ കോഴിക്കോട് എയര്‍പോര്‍ട്ടിനു സമീപമുള്ള ഒരു ലോഡ്ജില്‍ ഒരു ദിവസം താമസിച്ചു പിറ്റേ ദിവസം നെടുംബാശേരിയിലെക്ക് പ്ലെയിന്‍ കയറി തന്റെ പറക്കാനുള്ള മോഹം തീര്‍ത്ത സംഭവം മുമ്പ് പത്രത്തില്‍ വന്നിരുന്നു.

ഔദ്യകികമല്ലെന്കിലും ഭിക്ഷാടനം ഒരു സംഘ തൊഴിലായി മാറിയിട്ടുണ്ട്‌,ഒരു നേതാവും കുറെ അണികളും ഓരോ സംഘത്തിലും ഉണ്ട്.ഓരോ സ്ഥലങ്ങളില്‍ എപ്പോ എങ്ങനെ ജോലി ചെയ്യണം എന്ന് സമയ ബന്ധിതമായി വിവരങ്ങള്‍ കൈമാറാനുള്ള എല്ലാ സൌകര്യങ്ങളും ഇവര്‍ക്കുണ്ട് എന്നതും ശ്രദ്ധേയമാണ്.മൊബൈല്‍ ഫോണ്‍ ഇല്ലാത്ത ഭിക്ഷാടകര്‍ നന്നേ കുറവാണ്.ബസുകളിലും പ്രധാന പട്ടണങ്ങളിലും ഭിക്ഷാടനം നടത്തുന്ന കുട്ടികളും സ്ത്രീകളും അടങ്ങുന്ന ഭൂരിപക്ഷം യാച്ചകരുടെയും വരുമാനത്തിന്റെ നല്ലൊരു പങ്കു യാചക ലീടര്‍മാര്‍ക്ക് ആണ് .സ്ത്രീകളെയും കുട്ടിഅകളെയും ഉപയോഗിച്ചു പ്രകൃതി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും സംഘങ്ങള്‍ നേതൃത്ത്വം നല്‍കുന്നുണ്ട്.മോഷണവും പിടിച്ചു പറിയും നടത്തുന്നതോ അല്ലെങ്കില്‍ അതിനു സഹായിക്കുന്നതോ പലയിടങ്ങളിലും ഇത്തരക്കാര്‍ തന്നെയാണ്.

നഗരങ്ങളില്‍ വൈകുന്നേരം ആകുന്നതോടെ മദ്യപിച്ചു ലക്കു കെട്ട യാചകരെയാണ് കാണാന്‍ കഴിയുന്നത്.ഗ്രാമങ്ങളെയും നഗരങ്ങളെയും ഒരേ പോലെ പിടി മുറുക്കിയിരിക്കുന്ന ഭിക്ഷാടകര്‍ പ്രദേശങ്ങളിലെ മിക്ക സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളുമായും നേരിട്ടോ അല്ലാതെയോ ബന്ധം ഉണ്ട് എന്നത് സത്യമാണ്,ഇത്തരക്കാരെ ചോദ്യം ചെയ്യുക വഴി പല കേസുകളും തുംപുണ്ടാക്കാനാകും.

നിയമ പാലകരും ജനങ്ങളും ജാഗ്രത കാണിക്കേണ്ടതുണ്ട്.ഒപ്പം ഭിക്ഷാടനം എന്ന സാമൂഹ്യ തിന്മക്കെതിരെ ഒന്നിക്കുകയും വേണം.

cpmrfi@gmail.com

www.rafichungam.blogspot.com

2009 നവംബർ 9, തിങ്കളാഴ്‌ച

മാറുന്ന മലയാളിയുടെ ശീലങ്ങള്‍



ലയാളിക്ക്‌ സുന്ദരമായ ഒരു സാംസ്കാരിക പൈതൃകമുണ്ട്‌.മഹത്തായ ഒരു പാരമ്പര്യമുണ്ട്.ധന്യമായ ഒരു ചരിത്രമുണ്ട്.മലയാളിയെ ആള്‍കൂട്ടത്തില്‍ ശ്രദ്ധേയമാക്കുന്നതും അതാണ്‌.സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും ധീരതയുടെയും ഐക്യത്തിന്റെയും വിശ്വാസത്തിന്റെയും ഭൂമികയില്‍ നിന്നാണ് മലയാളിയുടെ സൃഷ്ട്ടിപ്പ്.ആധിപത്യ ശക്തികള്‍ക്ക്‌ ഏറെ ഇഷ്ട്ടപ്പെട്ട ഇടം മലയാളക്കരയാണന്നത് ഇവിടെ ഉണ്ടായിരുന്ന നന്മയുടെ നിറത്തെയാണ് സൂചിപ്പിക്കുന്നത്.മലയാളിയുടെ ശീലങ്ങള്‍ ഒഴിവാക്കിയാല്‍ മലയാളി ശൂന്യമാണ്.നടത്തവും ഇരുത്തവും ചിന്തയും സംസാരവും മലയാളിയെ മാറ്റി നിര്‍ത്തുന്നു.പുതിയ ലോകത്തിലെ മാറ്റങ്ങളെ മലയാളിക്ക്‌ എങ്ങനെ നേരിടാനാകും,മാറ്റങ്ങള്‍ക്കൊപ്പം പോകണോ? അതോ മലയാളിത്തത്തിനൊപ്പമൊ?മാറ്റങ്ങളുടെ യന്ത്രങ്ങളില്‍ ചതഞ്ഞരഞ്ഞ മലയാളി എവിടെ നില്‍ക്കുന്നു?പഠനം കൂടുതല്‍ ചിന്തകള്‍ക്ക്‌ വകനല്‍കുന്നു.

ശീലങ്ങളിലൂടെ മലയാളി വ്യത്യസ്തമാകുന്നത്

മലയാളി പ്രകൃതിയാണ്.അഥവാ പ്രകൃതിയുമായി വല്ലാതെ ഇണങ്ങി ജീവിക്കുന്നവനാണ്.പണ്ട് മരങ്ങള്‍ ഉണങ്ങുമ്പോള്‍ വാവിട്ടു കരയുന്ന മലയാളികള്‍ ഉണ്ടായിരുന്നെത്രേ.നെല്ലും വയലും ശരീരത്തിന്റെ ഭാഗമായിരുന്നു.പുഴയും കുളങ്ങളും മലയാളത്തിന്റെ ഭാവനാ ലോകത്തിനു നിറച്ചാര്‍ത്ത് പകര്‍ന്നിരുന്നു.നാടന്‍പാട്ടുകള്‍ സംവദിച്ചിരുന്നത് മനുഷ്യരോടായിരുന്നില്ല.പ്രകൃതിയോടായിരുന്നു.ഉദിക്കുന്ന സൂര്യനെയും അസ്തമിക്കുന്ന സൂര്യനെയും കണ്‍ നിറയെ കണ്ടു സന്തോഷിച്ച്ച മലയാളി ഉണ്ടായിരുന്നു. പ്രഭ ചൊരിയുന്ന ചന്ദ്രനെ നോക്കി പട്ടു പാടുന്നവനായിരുന്നു മലയാളി.

ഗ്രാമീണത മലയാളിയുടെ കൂട്ടായ്മയുടെ പ്രതീകമായിരുന്നു. മലയാളി ഒറ്റയാനായിരുന്നില്ല.ഓരോ മലയാളിയും എല്ലാ മലയാളിയുടെയും ഭാഗമായിരുന്നു.കരുണയും സ്നേഹവും ഐക്യവും ആര്‍ദ്രതയും ഇല്ലാത്ത ലോകം മലയാളിക്ക്‌ സങ്കല്‍പ്പിക്കാന്‍ കഴിയുമായിരുന്നില്ല. മലയാളി വിശ്വാസിയായിരുന്നു.വിശ്വാസങ്ങളെ ബഹുമാനിക്കുന്നവനായിരുന്നു.മതങ്ങള്‍ക്കിടയില്‍ വേലിക്കെട്ടുകള്‍ ഇല്ലായിരുന്നു.ചിന്തയിലും സംസാരത്തിലും പെരുമാറ്റത്തിലും മലയാളിത്തം മുറ്റിനിന്നിരുന്നു.ഭക്ഷണത്തിനും ഉറക്കത്തിനു പോലും മലയാളിക്ക്‌ താളമുണ്ടായിരുന്നു.ഇതായിരുന്നു ലോകത്ത്‌ എവിടെയായാലും മലയാളിയെ മലയാളിയാക്കിയിരുന്നത്.

മാറ്റങ്ങള്‍

കുറഞ്ഞ കാലയളവ് കൊണ്ട് മലയാളി തെല്ലൊന്നുമല്ല മാറിയത്‌.മലയാളിക്ക്‌ കഴിഞ്ഞ കാലത്തെ കുറിച്ചു ചിന്തിക്കനാകുന്നില്ല.രണ്ടു വര്‍ഷത്തിനു മുമ്പുള്ള കേരളമല്‍ രണ്ടു വര്‍ഷത്തിനു ശേഷം. മാറ്റം ചെറുതൊന്നുമല്ല .മലയാളിയുടെ അസ്തിത്വം തന്നെ നശിപ്പിക്കുന്ന മാറ്റങ്ങള്‍ .ഭക്ഷണത്തില്‍,വസ്ത്രധാരണത്തില്‍,സംസാരത്തില്‍ സ്വഭാവത്തില്‍ എല്ലാം മാറ്റങ്ങള്‍ വന്നു.മലയാളിയുടെ പുരയിടങ്ങളില്‍ പറമ്പുകളില്‍ ഇപ്പോള്‍ കപ്പയും കൊള്ളിക്കിഴങ്ങുമില്ല.പപ്പായയും പുളിമാരവുമില്ല.കഴിക്കുന്നത് മിക്കപ്പോഴും 'റെഡിമെയിഡ്' ഭക്ഷണങ്ങളാണ് .ടി വി യിലും പത്രങ്ങളിലും വരുന്ന ഭക്ഷണ പരസ്യങ്ങള്‍ തേടി മലയാളി അലയുന്നു. ടി 'ഷോ' കള്‍ കണ്ടു വസ്ത്രം അന്വേഷിക്കുന്നു.അയല്‍വാസിയോടും കൂട്ടുകാരോടും എന്തിനു പറയണം കുടുംബത്തോട് പോലും സംസാരിക്കാന്‍ മലയാളിക്ക്‌ നേരം കിട്ടുന്നില്ല.സ്നേഹവും സഹകരണവും എന്തെന്നറിയാത്ത വലിയ നഗരങ്ങളിലെ 'യന്ത്ര' മനുഷ്യരെ പോലെ അഹങ്കാരത്തിന്റെ മൂര്‍ത്തി രൂപമായി മാറുന്നു.യാത്രകളിലും ആഘോഷങ്ങളിലും നമ്മള്‍ പടിഞ്ഞാറുകാരെ പിന്തുടരുന്നു.

മലയാളി വിദ്യാസമ്പന്നന്‍

ഇപ്പോള്‍ ശരാശരി മലയാളി സാമാന്യ വിദ്യഭ്യാസമുല്ലവനല്ല;ഉന്നത വിദ്യാഭ്യാസ മുള്ളവനാണ്.ബിരുദവും ബിരുദാനന്തര ബിരുദവും നേടി നടക്കുന്നവരാണ് മലയാളികളെല്ലാം.ഗ്രാമീണ വിദ്യാലയങ്ങളില്‍ മുഴങ്ങുന്ന മണിയുടെ ശബ്ദം താഴ്ന്നു തുടങ്ങി;പകരം ഇംഗ്ലിഷ് മീഡിയം സ്കൂളുകള്‍ ധാരാളമായുണ്ട്.കുട്ടികള്‍ക്ക്‌ മമ്മിയും ഡാടിയുമാണ്‌ ,അവര്‍ക്ക്‌ അച്ഛനെയും അമ്മയെയും അറിയില്ല .എല്‍ കെ ജിയില്‍ പോലും ഓരോ ആണ്‍കുട്ടിക്കും ഓരോ ഗേള്‍ഫ്രണ്ട് ഉണ്ടാകും ,പെണ്‍കുട്ടികള്‍ക്ക്‌ ബോയ്‌ ഫ്രണ്ടും.അവര്‍ക്ക്‌ ഗ്രാമവും ഗ്രമീനത്യും അറിയില്ല മണ്ണും വിണ്ണും അറിയില്ല .കോണ്‍ക്രീറ്റ്‌ ചെയ്ത മുറ്റങ്ങളില്‍ നിന്ന് വാഹനത്തില്‍ കയറി ക്ലാസ്സില്‍ ചെന്നിറങ്ങുന്നവരാണ് മലയാളി കുട്ടികള്‍ .എല്ലാവര്ക്കും ഡോക്ടറും എന്ജിനിയരും ബിസ്നസ് അട്മിസ്ട്ട്രാടരും ആവണം .അല്ലെങ്കില്‍ രക്ഷിതാക്കള്‍ക്ക്‌ അങ്ങനെ ആക്കണം.ഭാവനയും ചിന്തയുടെ സന്കീര്‍ണതകളും ഇല്ലാത്തവരാണ് മലയാളി കുട്ടികള്‍. സിലബസ്സിന്റെയും പാഠങ്ങളുടെയും തൊഴില്‍ മോത്തിന്റെയും പിറകെയാണ് മലയാളി.നിരാശകള്‍ കുമിഞ്ഞു കൂടുമ്പോള്‍ മദ്യപിച്ചു സായൂജ്യം കണ്ടെത്തുന്നവരാണ്‌ ശരാശരി മലയാളി വിദ്യാര്‍ഥി.
എന്നാലും സര്‍വ സമ്പനാനാണ് മലയാളി.

കൂട് വിട്ടിറങ്ങിയ മലയാളികള്‍

മലയാളിയില്ലത്ത അന്യ രാജ്യങ്ങളില്ല .ഗള്‍ഫ്‌ രാജ്യങ്ങള്‍ ഇപ്പോള്‍ മലയാളികളുടെതാണ്.അമേരിക്കയിലും ബ്രിട്ടനിലും,അയര്‍ലണ്ടിലും,ആസ്ട്രേലിയയിലും ഈജിപ്തിലും ഒത്തിരി മലയാളികളുണ്ട്.അവര്‍ ഇതര ശീലങ്ങള്‍ പഠിച്ചു മറ്റു മലയാളികളിലേക്ക് കൂടി സന്നിവേശിപ്പിക്കാന്‍ ശ്രമിക്കുന്നു.ആവശ്യത്തിലധികം പണം നേടുന്നവനാണ് കൂട് വിട്ട മലയാളി.അത്യാര്‍ത്തിയുടെ പര്യായമായി മാറിയിട്ടുണ്ട് .അവരുടെ മങ്കമാര്‍ സ്വതന്ത്രരാണ്.അവര്‍ അവരുടെ ലോകത്ത്‌ സ്വച്ഛന്തം വിഹരിക്കുന്നു.ചിലപ്പോള്‍ അവര്‍ മതില്‍ ചാടുന്നു.നിരാശരാകാതെ കൂട് വിട്ട മലയാളികള്‍ 'താല്‍കാലിക' ഭാര്യമാരെ തേടുന്നു.വലിയ ഷോപ്പിംഗ്‌ മാളുകള്‍ മലയാളി മങ്കമാരെ മാടി വിളിക്കുന്നു.കൂട് വിട്ട മലയാളികള്‍ പുതിയ ജീവിത രീതി പഠിക്കുന്നു.വലിയ വീടുകളും വാഹനങ്ങളും അവിഭാജ്യ ഘടകങ്ങളായി മാറി.മാറ്റങ്ങളെ വലിയ പെട്ടികളിലാക്കി വിമാനത്താവളങ്ങള്‍ വഴിയും കപ്പല്‍ വഴിയും അവര്‍ കൊണ്ട് വരുന്നു.

ശീലങ്ങള്‍ മാറുന്നു

പണ്ടുള്ള മലയാളിയെ കുറിച്ചു ഇന്നത്തെ മലയാളിക്ക്‌ ചിന്തിക്കാന്‍ വയ്യ.യാഥാസ്ഥികര്‍,പൌരാണികര്‍..! ഇപ്പോള്‍ ശീലങ്ങള്‍ 'മിക്സെഡ്' ആയി മാറി.നല്ലത് ,ചീത്ത എന്നീ സംഞ്ഞകള്‍ ഇല്ല. അതൊക്കെ ഓരോ സമൂഹം ഉണ്ടാക്കുനതാണ്; എത്നോ സെന്ട്രിക് ആയ ഒരു വീക്ഷണം വേണമെന്ന് പുതു മലയാളി പറയുന്നു.അഥവാ ശീലങ്ങള്‍ ചുറ്റുപാടിനെ നോക്കി നിശ്ചയിക്കണം .ഇവിടെ അമേരിക്കയുടെ ദുശീലങ്ങള്‍ നല്ല ശീലങ്ങളായി മാറുന്നു.

മലയാളി ഓടുന്നവനല്ല കുതിക്കുന്നവനാണ്.ഇത് വിവര സാങ്കേതിക വിദ്യയുടെ കാലമാണ്.വിവര വിപ്ലവത്തിന്റെ കാലമാണ്.ലോക മാറ്റം എന്നാല്‍ ആഗോളീകരണം ,ഇവിടെ ഉപഭോഗം പ്രധാന കാര്യമാണ്.ഉപഭോഗ സംസ്കാരമാണ് മലയാളിയുടെത്.അഥവാ ഉപയോഗിക്കുക,വലിച്ചെറിയുക.വികസനം എന്നാല്‍ കൂടുതല്‍ ഉല്‍പ്പാദനം ,കൂടുതല്‍ ഉപഭോഗം,കൂടുതല്‍ മാലിന്യം ,വികസനങ്ങള്‍ക്ക് മുമ്പില്‍ പാവപ്പെട്ടവനും പണക്കാരനും അയല്‍വാസിയും പ്രകൃതിയും എല്ലാം തുല്യമാണ്.

മാറുന്ന മലയാളികള്‍ ബാക്കി വെച്ചത്‌

പ്രസിദ്ധനായ മലയാള കവി എന്‍ വി കൃഷ്ണവാര്യര്‍ ചോദിച്ചു'മലയാളിക്ക്‌ ഇനി വല്ലതുമുണ്ടോ ബാക്കി' എന്ന് .നമുക്ക്‌ പറയാം ഇല്ല ;മലയാളി കേവലം പൂജ്യമാണെന്നു.

വാഹനമില്ലാതെ നടക്കാന്‍ കഴിയാത്ത മലയാളി നന്നേ ചെറുപ്പത്തിലേ ഒത്തിരി രോഗങ്ങളുടെ പിടിയിലാണ്.നാലില്‍ മൂന്നു മലയാളിക്കും പ്രമേഹമുണ്ട്.പ്രഷറും ഗ്യാസ്‌ ട്രബിലും മലയാളിയുടെ കൂടെ പിറപ്പാണ്. നടക്കനരിയാത്ത മലയാളിയെ ഡോക്ടര്‍മാര്‍ നടത്തം പഠിപ്പിക്കുന്നു.മണ്ണിലും ചരലിലും ഇറങ്ങാന്‍ പേടിയുള്ള മലയാളില്‍ മുള്മുനയുള്ള ചെരുപ്പ് നല്‍കുന്നു.

മറ്റുള്ളവനെക്കാളും എങ്ങനെ വലിയവനാകം എന്നാണ് ചെറുപ്പം മുതലേ മലയാളി അന്വേഷിക്കുന്നത്. ഏത് വിദ്യ ഒപ്പിച്ചും പിടിച്ചടക്കാനായി വെമ്പല്‍ കൊള്ളുന്നു.അത്യാര്‍ത്തിയുടെ ആള്‍ രൂപമായി മലയാളി മാറി.മാനസ്സികമായി മലയാളിക്ക്‌ ഒട്ടും സമാധാനമില്ല .കരിയറിസം തലക്ക്‌ പിടിച്ച വിദ്യാര്‍ഥികൂട്ടങ്ങളാണ് മലയാളിയുടെത്.ലോക സംസ്കാരത്തിനൊപ്പം നീങ്ങുമ്പോള്‍ മലയാളിക്ക്‌ ഒന്നും ബാക്കിയില്ലാതെ വരുന്നു.മാനസ്സിക രോഗികള്‍ കൂടുന്നു.ഓരോ കുടുംബത്തിനും കൌന്‍സിലര്മാര്‍ വേണ്ടി വരുന്നു.കമ്മ്യുനിട്ടി വെല്‍ഫയര്‍ എവിടെയും വേണ്ടി വരുന്നു.ഹ്രദയം തകര്‍ന്നു മലയാളികള്‍ മരിക്കുന്നു,മരിക്കാത്തവരെ മറ്റുള്ളവര്‍ കൊല്ലുന്നു.കൊന്നില്ലെന്കില്‍ ആത്മഹത്യ ചെയ്ത്‌ സ്വയം ഒടുങ്ങുന്നു.മലയാളിക്ക്‌ തന്‍റേതായ ഒരു സംസ്കാരം അന്യമായി. കാരണം മറ്റുള്ളവരുടെ സംസ്കാരം പുല്‍കി.പാരമ്പര്യവും പൈതൃകവും ഒട്ടും വിലയില്ലാത്ത ചരക്കുകളായി.പകരം മദ്യപാനവും വിഷമദ്യ ദുരന്തവും എയിഡ്സ് പോലുള്ള മഹാ മാരികളും മലയാളികളുടെ സ്വന്തമായി.ഉഴിച്ചില്‍ കേന്ദ്രങ്ങളില്‍ എല്ലാം നന്നായി നടക്കുന്നു.പുതിയ കേന്ദ്രങ്ങള്‍ പടുത്തുയര്‍ത്തി കൂടുതല്‍ രോഗികളെ ഉല്‍പാദിപ്പിച്ചു കൊണ്ടേയിരിക്കുന്നു.HIVയുടെ കാര്യത്തിലും മദ്യപാനത്തിന്റെ കാര്യത്തിലും മോശമല്ലാത്ത വളര്‍ച്ച നാം നേടി.

വൃദ്ധ സദനങളും ഡേ കെയര്‍ സെന്ററുകളും സംസ്കാരത്തിന്റെ ഭാഗമായി മാറി.ഗുരു ശിഷ്യ,മാതൃ-പിതൃ -മക്കള്‍ ബന്ധം പാടെ തകര്‍ന്നു.,അയല്‍ വാസികളെയും കുടുംബത്തെയും കണ്ടില്ലെങ്കിലും വിവരങ്ങള്‍ അറിഞ്ഞില്ലെങ്കിലും ഇന്റര്‍നെറ്റ്‌ വഴി വിദൂര ബന്ധങ്ങളില്‍ മലയാളി ഇടം കണ്ടെത്തി.നാടന്‍ പാട്ടുകളും നാട്ടു കലകളും അന്യമായി.പലരം ഫാഷന്‍ ഷോ കളും സിനിമാറ്റിക്‌ ഡാന്‍സുകളും റിയാലിറ്റി ഷോ കളും ആടിത്തിമിര്‍ത്തു.ക്യാമ്പസുകള്‍ എരിവുള്ള ചര്‍ച്ചാ വേദികള്‍ക്ക്‌ പകരം ഡേ കളുടെ വേദികളായി മാറി,ഫ്രണ്ട്ഷിപ്‌ ഡേ ,വലെന്റൈന്‍സ്‌ ഡേ ...അനങനെ പോകുന്നു ഡേ കള്‍ .സിലബസ്സുകല്‍ക്കകത്ത് വിദ്യാര്‍ത്ഥി ഞെരിഞ്ഞമര്‍ന്നു.,വിവാഹത്തിനും ലൈംഗികതക്കും പുതിയ നിര്‍വചനം നല്‍കി.

കഥകളും കവിതകളും നോവലുകളും സിനിമകളും പൂത്തുലഞ്ഞ പുഴക്കരകളും പ്രകൃതിയും ചരിത്രങ്ങളായി മാറി.എല്ലാം വികസനത്തിന് സമര്‍പ്പിച്ചു.നിലയും പെരിയാറും പമ്പയും വഴിമാറി ,നല്പ്പത്തിനാല് നദികളും മാലിന്യ ഓടകളായി മാറി.മലയാളി അസുരന്റെ അത്യാര്തിക്ക് മുമ്പില്‍ എല്ലാം തകര്‍ന്നടിഞ്ഞു.

കുടി വെള്ളം പോലും സൂക്ഷിക്കനാകാത്ത ദ്ര്ബലനായി മലയാളി പരിണമിച്ചു.മോഹങ്ങളുടെ ഇരുമ്പു ദണ്ട്കള്‍ കൊട് കുന്നും മലയും ഇടിച്ചു നിരത്തി.ആര്‍ത്തിയുടെയും നിരാശയുടെയും ശക്കൂനകള്‍ കൊണ്ട് വയലേലകള്‍ നിറച്ചു.ദുരഭിമാനത്തിന്റെ പ്രതീകങ്ങളായി പാട് കൂറ്റന്‍ ബില്ടിങ്ങുകള്‍ പൊങ്ങി.അറിയും,ഉറിയും ഉപ്പും തേടി വണ്ടി കയറേണ്ട അവസ്ഥ.

മലയാളത്തിന്റെ രാഷ്ട്രീയ വേദികള്‍ വിലകുറഞ്ഞ ചര്‍ച്ചകളുടെ വേദികളായി.അസൂയയുടെയും പകപോക്കലിന്റെയും അന്കാരത്തിന്റെയും പടി മുട്ടങ്ങളായി രാഷ്ട്രീയാലയങ്ങള്‍ മാറി.അഴിമതിയുടെ കറപറ്റാത്ത നേതാക്കള്‍ ഇല്ലാതെ പോയി.മാദ്യമങ്ങള്‍ മാന്യതയുടെ അതിര്‍ വരമ്പുകള്‍ ഭേദിച്ചു.രാഷ്ട്രീയ ചെളി ഏറിയാല്‍ പത്രങ്ങള്‍ മുഖ്യ ധര്‍മമായി ഏറ്റെടുത്തു.

ഇവിടെ ലോകം മലയാളിയെ തേടുന്നു,മദ്യമില്ലാതെ ഓണം ആഘോഷിക്കുന്ന മലയാളിയെ,പാരസ്പര്യം നഷ്ട്ടപ്പെടാത്ത മലയാളിയെ.

മലയാളിയെ മലയാളിയാക്കിയ ശീലങ്ങള്‍ തിരിച്ചു വന്നെങ്കില്‍ മലയാളിയെ കാണാം..!!

cpmrfi@gmail.com

2009 നവംബർ 7, ശനിയാഴ്‌ച

ആകെ തുക




വീട്ടില്‍ ഒരു മുഖം
ഓഫീസില്‍ മറ്റൊന്ന്
വഴിയില്‍ വ്യത്യസ്തം
അങ്ങാടിയില്‍ വേറെ ഒന്ന്
പള്ളിയില്‍ വേറെ
യാത്രയില്‍ മറ്റൊന്ന്
എല്ലാം കൃത്രിമം

ചിലപ്പോള്‍

ചിരിക്കാന്‍ പാടുപെടുന്നു
ദുഃഖം വരുത്താന്‍ പ്രയാസം
ശ്രദ്ധയുള്ളവനായി അഭിനയിക്കാന്‍ പ്രയാസം
ബഹുമാനിയാകാന്‍ ബുദ്ധിമുട്ടുന്നു

ചിലപ്പോള്‍

എല്ലാം അറിയാതെ നടക്കും
ചിരി,കരച്ചില്‍,ഞെട്ടല്‍

എല്ലാം മുഖമൂടികള്‍

അവസാനം
ഒരേ ഒരു മുഖം
നിശ്ചലം
നിശബ്ദം
നിര്‍ഗുണം 
നിഷ്കളങ്കം

ഇത് യഥാര്‍ത്ഥ മുഖം
കാണാന്‍ തിരക്ക്‌
വീട്ടുകാര്‍ ,കൂട്ടുകാര്‍, നാടുകാര്‍ ......

കാണാം മുഖം മാത്രം
കണ്ടവര്‍ കണ്ടവര്‍ മുമ്പോട്ട്‌ പോവട്ടെ
കാണാത്തവര്‍ വേഗം കാണട്ടെ !!


(മറ്റുള്ളവര്‍ കാണും മുമ്പ്‌ തുറന്ന മനസ്സോടെ ,തുറന്ന കണ്ണുകളോടെ നമ്മള്‍ തന്നെ നമ്മെ കാണട്ടെ)

cpmrfi@gmail.com

2009 നവംബർ 5, വ്യാഴാഴ്‌ച

നമ്മുടെ ഏമാന്‍മാര്‍ എന്താണിങ്ങനെ?



കഴിഞ്ഞ ദിവസം മലപ്പുറം ജില്ലയിലെ അരീകോടിനടുത്തെ മൂര്‍ക്കനാട് എന്ന സ്ഥലത്ത്‌ ചാലിയാര്‍ പുഴയില്‍ തോണി മറിഞ്ഞു എട്ടു സ്കൂള്‍ കുട്ടികളുടെ ദാരുണമായ മരണത്തിനു വേദനയോടെ നാട്ടുകാര്‍ സാക്ഷികളായി.അപകടം നടന്നയുടനെ മണല്‍ തൊഴിലാളികളും നാട്ടുകാരും ഒരുമിച്ചു കൂടി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.സമയബന്ധിതമായ നാട്ടുകാരുടെ ഇടപെടല്‍ കാരണം കൂടുതല്‍ ജീവനുകള്‍ പൊലിയാതെ രക്ഷിക്കാന്‍ കഴിഞ്ഞു.അപകടം കണ്ടു ഒരു നുമിഷം ഞെട്ടിയ നാട്ടുകാര്‍ ഒരു കിലോമീറ്റര്‍ വിദൂരതയിലുള്ള പോലിസ്‌ സ്റ്റേഷനില്‍ വിളിച്ചു അപകട വിവരം അറിയിച്ചപ്പോള്‍ അവിടെ നിന്ന് പ്രതികരിച്ചത്‌ 'ഏത് മൂര്‍ക്കനാട്? ' എന്നായിരുന്നെത്രെ.കേവലം അഞ്ചു മിനുറ്റ് ദൂര ദൈര്ഘ്യമുള്ള പോലിസ്‌ സ്റ്റേഷനില്‍ നിന്ന് പോലിസ്‌ എത്തിയത്‌ മുക്കാല്‍ മണിക്കൂറിനു ശേഷമായിരുന്നു.

കഴിഞ്ഞ മൂന്നാലു ദിവസം മുമ്പ് ഒരു കുടുംബത്തിലെ സ്ത്രീകളടക്കമുള്ള മൂന്നു പേര്‍ ഒന്നിച്ചു ആത്മഹത്യ ചെയ്തു,കാരണം മോഷണകുറ്റം ആരോപിച്ചു പോലീസിന്റെ നിരന്തരമായ പീഡനം.

കുറച്ചു മാസങ്ങള്‍ മുമ്പ് ഒരു സുഹൃത്ത് നാട്ടിലെ ഒരു പൊതു പരിപാടിക്ക് മൈക്ക്‌ പെര്‍മിഷനു വേണ്ടി സ്ഥലം എസ് ഐ യെ കാണാന്‍ പോയി,കൊണ്ട് പോയ രിക്യ്വസ്ട് പേപ്പര്‍ വാങ്ങി ചുരുട്ടി ഒരേറു. , എന്നിട്ട് പറഞ്ഞു ഈ മൈ ... ..... മാര്‍ക്ക്‌ പരിപാടി നടത്താന്‍ കണ്ട ഒരു നേരം !

നൂറു ശതമാനം സാക്ഷരത നേടിയ ഒരു സംസ്ഥാനത്തെ പോലിസ്നിറെ ചില സ്വഭാവങ്ങളാണ് മേല്‍ ഉദ്ധരിക്കപ്പെട്ടത്,ഇതിലും മോശമായ എത്രയോ സംഭവങ്ങള്‍ നമ്മള്‍ പലപ്പോഴും കേള്‍ക്കുന്നുണ്ട്.ലോകത്ത്‌ ഒരു പോലീസും കാണിക്കാത്ത തരത്തിലുള്ള സ്വഭാവ വൈക്രുതങ്ങലാണ് നമ്മുടെ ഏമാന്മാര്‍ കാണിച്ചു കൂട്ടുന്നത്,

കാക്കി യുണിഫോം ഇടുംപോഴെക്ക് എന്താണിങ്ങനെ മനുഷ്യത്വം ലവലേശം ഇല്ലതെയാകുന്നത്,എന്താണ് ഇവരുടെയൊക്കെ വിചാരം എന്നാണ് നമുക്ക്‌ അറിയാത്തത്‌.പോലിസ്‌ ക്യാമ്പുകളില്‍ ഇതൊക്കെയാണോ പഠിപ്പിച്ചു കൊടുക്കുന്നത്?ഹ്യൂമന്‍ സൈകൊളജിയുടെ ബാലപാഠങ്ങള്‍ ഇവന്മാര്‍ക്ക്‌ പടിപ്പിക്കുന്നില്ലേ?നിയമപാലകര്‍ ആയ പോലീസുകാരില്‍ നിന്ന് നാട്ടിലെ സാധാരണക്കാരന് നീതി ലഭിക്കാത്ത സംഭവങ്ങള്‍ മാത്രമേ എവിടെയും കേള്‍ക്കുന്നുള്ളൂ.കാക്കി ധരിക്കുന്നത്തോടെ ഭൂരിപക്ഷം പോലീസുകാരും കാട്ടളന്മാരായി മാറുന്നു എന്നതാണ് അനുഭവങ്ങള്‍ നല്‍കുന്ന പാഠം.അഹങ്കാരവും സ്വയ അഭിമാനവുമാണ് ഇവരുടെ സ്വഭാവത്തിന്റെ പ്രത്യേകതയായി കാണപ്പെടുന്നത്.എന്തൊരു കാര്യവുമായും സാധാരണക്കാരന്‍ ചെല്ലുമ്പോള്‍ ഇല്ലാത്ത നിയമങ്ങള്‍ പറഞ്ഞു പേടിപ്പെടുത്തുന്നു.മാന്യമായ ഭാഷ പോലും ഈ നിയമ പാലകര്‍ ഉപയോഗിക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.തെറിയഭിഷേകത്തിന്റെ ഉസ്താദന്മാരായി നാട്ടിലെ പോലീസുകാര്‍ മാറുന്നു.
ഇതാണോ നിയമപാലനം ,ഇതാണോ പൊതുജന സേവനം ?തൊപ്പിയും കുപ്പായവും തന്നു വിടുമ്പോള്‍ വല്യ ഏമാന്മാര്‍ പറഞ്ഞു തരുന്നതാണോ മനുഷ്യന്മാരെ ഇങ്ങനെ ബുധിമിട്ടിപ്പിക്കനമെന്നത്.സേവനത്തിന്റെ അര്‍ഥം പോലും അറിയാത്ത ഇത്തരം നിയമ പാലകര്‍ സമൂഹത്തിന് ശാപം എന്നല്ലാതെ എന്ത്  പറയാന്‍.
വേണ്ടത്ര നിയമ വിദ്യാഭ്യാസമില്ലാത്ത നാട്ടിലെ പാവപ്പെട്ട ജനങ്ങളെ കന്നുരുടി പേടിപ്പിക്കുക എന്നല്ലാതെ ഇവര്‍ ചെയ്യുന്ന ജോലി എന്താണ്? കൈകൂലിയുടെയും പാദ സേവയുടെയും  അപ്പോസ്തലന്മാരാണ് നാട്ടിലെ നിയമ പാലകര്‍.കയ്യില്‍ നാലു വലിയ നോട്ടു കിട്ടിയാല്‍ എന്ത് തമ്മടിത്തത്തിനും ഇവര്‍ കൂട്ട് നില്‍ക്കും.
പിന്നെ ഇവര്‍ നന്നായി സേവിക്കുന്ന ഒരു വിഭാഗമുണ്ട്. രാഷ്ട്രീയക്കാര്‍ !രാഷ്ട്രീയക്കാരെ പേടിയാണ്.പഞ്ചായത്ത് പ്രസിടന്റ്റ്‌ മുതല്‍ മന്ത്രിമാര്‍ വരെയുള്ളവരുടെ ചെരുപ്പ്  നക്കാന്‍ ഇവന്മാര്‍ക്ക്‌ ഒരു മടിയുമില്ല.തെറ്റും ശരിയും തീരുമാനിക്കുന്നത്‌ നാലാംകിട രാഷ്ട്രീയക്കാരണല്ലോ.രാഷ്ട്രീയ മേലാന്മാരുടെയും ഗുണ്ടകളുടെയും പാദസേവകരായി നിയമ പാലകര്‍ മാറുന്നു.
വ്യത്യസ്ത സര്‍ക്കാരുകള്‍ മാറുമ്പോള്‍ പോലിസ്ന്റെ മുഖച്ച്ചായ മാറ്റുന്ന പതിവ് പരിപാടികള്‍ നടക്കുന്നു എന്നല്ലാതെ ഇവന്മാരുടെ കുല സ്വഭാവത്തില്‍ ഒരു മാറ്റവും കാണാറില്ല.വലിയ പ്രഖാപനങ്ങളും മാറ്റത്തിന്റെ വലിയ നോട്ടിസുകളും സര്‍ക്കാരുകള്‍ അധികാരം മാറുമ്പോള്‍ ഒരു പാരമ്പര്യ പരിപാടിയായി നടത്താറുണ്ട്‌.പൊതു ജനങ്ങള്‍ക്ക്‌ പ്രത്യേകിച്ച്  ഗുണം ഉണ്ടെന്നു തോന്നുന്നില്ല.

പോലീസിന്റെ നെറികെട്ട സ്വഭാവം നേരയാക്കാന്‍ ഉതകുന്ന പ്രത്യേക പരിപാടികള്‍ ആവിഷ്കരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.പൊതു ജനങ്ങളോട് കാണിക്കുന്ന ഉത്തരവാദിത്വബോധമില്ലാത്ത ചെയ്തികള്‍ക്കെതിരെ മാതൃകാപരമായി പോലീസുകാരെ ശിക്ഷിക്കാന്‍ വഴിയൊരുക്കണം.

(വളരെ ചുരുക്കം ചില ഏമാന്മാര്‍ നല്ലവരായിട്ടുണ്ട് ;അവരെ നന്നായി ജോലി ചെയ്യാന്‍ മറ്റുള്ളവര്‍ അനുവദിക്കാറില്ല എന്നതും സത്യമാണ്...അത്തരക്കാര്‍ ക്ഷമിക്കണം)
cpmrfi@gmail.com

2009 നവംബർ 4, ബുധനാഴ്‌ച

പ്രണയത്തിന്‍റെ കെമിസ്ട്രി



കോളേജില്‍ കൂട്ടുകാരോടൊത്ത്‌ സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍,അല്ലെങ്കില്‍ ലൈബ്രറിയില്‍,ബസ്റ്റോപ്പില്‍,വീട്ടിലേക്കുള്ള
വഴി മദ്ധ്യേ, എവിടെ വെച്ചുമാകാം ഒരു പ്രണയം രൂപപ്പെടുന്നത്.ഒരു നിമിഷത്തില്‍ ദേഷ്യപ്പെട്ടു സംസാരിച്ചു തുടങ്ങിയതില്‍ നിന്നാവാം,ഇമകള്‍ അറിയാതെ കൂട്ടിമുട്ടിയതില്‍ നിന്നാവാം, ഒരു മിനുറ്റ്‌ നേരത്തെ നല്ല സംസാരത്തില്‍ നിന്നാവാം ചിലപ്പോള്‍ ഒരാള്‍ അനുഭവിച്ച വേദന പറയുമ്പോള്‍ ഉണ്ടാകുന്ന സഹതാപത്തില്‍ നിന്നാവാം മറ്റുചിലപ്പോള്‍ ഒന്നിച്ചു ജീവിക്കുമ്പോള്‍ ഉണ്ടാകുന്ന പരസ്പര വിശ്വാസത്തില്‍ നിന്നാവാം പ്രണയം മുളപൊട്ടുന്നത്.എന്തായാലും ഒരു മനോഹരമായ പ്രതിഭാസം തന്നെയാണ് പ്രണയം.രണ്ടു മനസ്സുകള്‍ ഒന്നിച്ചു പാരസ്പര്യത്തിന്റെയും പങ്കുവെക്കലിന്റെയും സ്നേഹത്തിന്റെയും അതി സന്തോഷകരമായ ഒരു ലോകം.സ്നേഹിച്ച മനസ്സുകള്‍ ഒന്നിച്ചു കൂടുമ്പോള്‍ വിഷമങ്ങളും വേദനകളും മറക്കാന്‍ കഴിയുന്നു.പറയാനാകാത്ത ഒരു സ്വപ്ന ലോകത്തില്‍ അറിയാതെ അലിഞ്ഞു ചേരുന്നു.തങ്ങളുടെത് മാത്രമായ ഒരു സാമ്രാജ്യം മനസ്സില്‍ സൃഷ്ടിക്കപ്പെടുന്നു. ഗാഡ മായ പ്രണയം കണ്ണിന്റെ മൂര്‍ച്ച കൂട്ടുന്നു,ശബ്ദത്തെ കൂടുതല്‍ മനോഹരമാക്കുന്നു.ചുറ്റുപാടുകളെ രമണീയമാക്കുന്നു.നിറങ്ങള്‍ക്ക് കൂടുതല്‍ നിറച്ചാര്‍ത്ത് പകരുന്നു.എന്തിനേറെ പറയണം ഉചോശ നിശ്വാസങ്ങളുടെ വേഗത പോലും അറിയാതെ കൂടുന്നു.ഒരു സംരക്ഷണത്തിന്റെ കവചത്തില്‍ സ്വപ്‌നങ്ങള്‍ക്ക് മേല്‍ ജീവിതം ആസ്വദിക്കുന്നു.
ഇതാണ് പ്രണയം



പക്ഷെ പ്രണയത്തില്‍ നടക്കുന്ന രാസപ്രവര്‍ത്തനങ്ങളോ അതി സങ്കീര്‍ണമാണ്.ഇപ്പോഴും ഒട്ടു മിക്ക യുനിവേഴ്സിട്ടികളിലും പ്രണയത്തിന്റെ കെമിസ്ട്രി ഒരു ഗവേഷണ വിഷയമാണ്. എന്തൊരു മാറ്റമാണ് ശരീരത്തില്‍ പ്രണയ നിമിഷങ്ങളില്‍ രൂപപ്പെടുന്നത്.ബ്രെയിന്‍ റിലീസ് ചെയ്യുന്ന ടോപോമിന്‍ നോരി പെരഫ്രൈന്‍ എന്നീ നൂറോ ട്രാന്‍സ്മിറ്ററുകള്‍ ആണ് പ്രണയത്തെ കൂടുതല്‍ വശ്യ മനോഹരമാക്കുന്നത്.അഡ്രിനാലിന്‍ എന്ന ഹോര്‍മോണ്‍ കൂടി നിര്മിക്കപ്പെടുമ്പോള്‍ ശരീരം കൂടുതല്‍ ശക്തമാകുന്നു.ഇണകള്‍ ഒത്തു കൂടുമ്പോള്‍ തോന്നുന്ന അനിത സാധാരണമായ സുരക്ഷ ബോധത്തിന്റെ രസതന്ത്രം എന്ടോഫിന്‍, എന്കെഫലിന്‍ എന്നീ ഹോര്മോനുകലാണ്.
മണിക്കൂറുകളോളം തുടര്‍ച്ചയായി ഫോണിലും നേരിട്ടും സംസാരിക്കാനും ഒന്നിച്ചു ചിലവഴിക്കാനും ശരീരത്തെ പ്രേരിപ്പിക്കുന്നത് അഡ്രിനാലിന്‍, ഫെനയില്‍ ലതിലാമിന്‍, ടോപോമൈന്‍ , നോരി പിനഫ്രൈന്‍ എന്നീ ഹോര്‍മോണുകളുടെ നിരന്തര പ്രവര്‍ത്തനമാണ്.

ന്യൂയോര്‍ക്ക്‌ സ്റ്റേറ്റ് യുനിവേഴ്സിട്ടിയിലെ ഒരു കൂട്ടം ചെറുപ്പക്കാരായ വിദ്യാര്‍തികള്‍ പ്രണയത്തിന്റെ രസതന്ത്രം അറിയാനായി പരീക്ഷണം നടത്തി.അവര്‍ ചെയ്തത്‌ ഇതായിരുന്നു,ഓരോരുത്തരും ഓരോ പെണ്‍കുട്ടികളുമായി പ്രണയത്തിലെര്‍പ്പെട്ടു,പ്രണയം ഗാഡമാകുന്നത് വരെ കാത്തു നിന്ന് .പരീക്ഷണം ആരംഭിച്ചു.
തന്റെ പ്രിയപ്പെട്ടവളുടെ മനോഹരമായ ചിത്രം കാണുമ്പോഴുണ്ടാകുന്ന അമിതാവേശം,അത് തലച്ചോറിന്റെ പ്രത്യേക ഭാഗങ്ങളില്‍ ഉണ്ടാക്കുന്ന മാറ്റം അവര്‍ കണ്ടറിഞ്ഞു- അമിത സന്തോഷത്തിന്റെ ആ നിമിഷാര്‍ദത്തില്‍ ടോപമെയിന്‍ എന്ന കെമിക്കല്‍ തലച്ചോറ് റിലീസ് ചെയ്യുന്നതായിട്ടായിരുന്നു ആദ്യത്തെ മാറ്റം.

പിന്നീടുള്ള പരീക്ഷണം രണ്ടു പതിറ്റാണ്ടിലേറെയായി വിവാഹം കഴിഞ്ഞവരും പ്രണയം കാത്തു സൂക്ഷിക്കുന്നവരുമായ ഇണകളില്‍ ആയിരുന്നു.അവരില്‍ ടോപോമിന്റെ അളവ് കൂടുതലാണെന്ന് കണ്ടെത്തി.കൂടാതെ ഒക്സിറ്റൊസിന്‍ എന്ന ലൈംഗിക ഹോര്‍മോണും പലരിലും കൂടുതലായി കണ്ടെത്തി.അത്തരക്കാരില്‍ ഹണിമൂണ്‍ എന്നതു ഒരു എവര്‍ ലാസ്റ്റിംഗ് പ്രതിഭാസം പോലെ സുഖം ചോരാതെ നില നില്‍ക്കുന്നതായും കണ്ടെത്തി.റൊമാന്റിക്‌ എന്ന അതി മനോഹരമായ വികാരത്തിന്റെ നാനാവശങ്ങള്‍ കണ്ടെത്തി തലച്ചോറിന്റെ പങ്ക് കണ്ടെത്തുകയാണ് ഈ പരീക്ഷണ വിദ്യാര്‍തികള്‍.

തലച്ചോറിന്റെ ഹോര്‍മോണ്‍ പ്രവര്‍ത്തനത്തെ ആസ്പദമാക്കിയാണ് മാര്‍കെറ്റില്‍ ഇറങ്ങുന്ന ലംഗിക ഉത്തേജന മരുന്നുകള്‍(വികാരത്തെ വികലമാക്കുന്ന മരുന്നുകളും വിപണിയില്‍ സുലഭമാണെന്നു ഓര്‍ക്കണം)ഒക്സിറ്റൊസിന്‍ എന്ന ഹോര്‍മോണ്‍ അടങ്ങിയ സ്പ്രേ വരെ വിപണിയില്‍ സുലഭമാണ്. പ്രണയത്തിന്റെ രസവും അനുഭു‌തിയും നിലനിക്കുന്നതോടൊപ്പം ലൈംഗിക ശക്തിയും കിട്ടുന്നതായി പരീക്ഷണ വിദ്യാര്‍തികള്‍ പറയുന്നു.

പക്ഷെ അനുഭു‌തിക്കായി ഡ്രഗ്സ് ഉപയോഗിക്കുന്നവര്‍ക്ക്‌ കനത്ത താക്കീതാണ് ഇവര്‍ നല്‍കുന്നത്‌ ,തലച്ചോറിന്റെ ക്രമ ഭദ്രമായ ടോപോമിന്‍ ,ഒക്സിറ്റൊസിന്‍ കെമിക്കല്‍ സിസ്റെത്തെ ഇത് ദോഷകരമായി ബാധിക്കുന്നതായി ഇവര്‍ പറയുന്നു.

ആല്‍ബെര്‍ട്ട് ഐന്‍സ്റ്റീന്‍ കോളേജ് ഓഫ് മെഡിസിനിലെ ലുസി .എല്‍ .ബ്രൌണ്‍ എന്ന നൂറോലജിസ്റ്റ്‌ പറയുന്നത് പ്രണയം എന്നത് ഒരു വികാരമല്ല,മറിച്ചു ഭക്ഷണം, വെള്ളം എന്നിവയോട് മനുഷ്യന് ഉണ്ടാകുന്ന ത്വര പോലെയുള്ള ഒന്നാണെന്നാണ്.

ഹൃദയവും തലച്ചോറും ഒന്നിച്ചു പ്രവത്തിച്ചാല്‍ മാത്രമേ പ്രണയത്തിന്റെ ആയുസ്സ് കൂട്ടാനും അനിഭൂതി നിലനിര്‍ത്താനും സാധിക്കൂ.
 പ്രണയം ഒരു തൈചെടിയാണ് ,നല്ല വെള്ളവും വെളിച്ചവും വളവും അതിനാവശ്യമാണ്,എല്ലാറ്റിലും കൃത്യമായ അളവ് സൂക്ഷിക്കുകയും വേണം.
cpmrfi@gmail.com

2009 നവംബർ 3, ചൊവ്വാഴ്ച

ചിലപ്പോള്‍ നോട്ടുകെട്ടുകള്‍ തലച്ചോറിനെ കളിമണ്ണാക്കി മാറ്റും


അക്കാലം അവര്‍ക്ക്‌ കഷ്ട്ടപ്പാടിന്റെ കാലമായിരുന്നു.ഇരിക്കുന്ന കിടപ്പാടം വിറ്റു.കടം കൊണ്ട് വലഞ്ഞ സമയം.എല്ലാവരും അവരുടെ അവസ്ഥയോര്‍ത്ത് ദുഖിച്ചു.ഒരു നല്ല മനുഷ്യന്‍ മകനൊരു വിസ കൊടുത്തു.സൗദിയില്‍ സൂപ്പര്‍ മാര്‍കെറ്റില്‍ സൈല്‍സ്മാന്‍ ആയി ജോലി കിട്ടി. ചെറിയഒരു വീടും പത്തു സെന്റ്‌ സ്ഥലവും വാങ്ങി. പ്രാരാബ്ധങ്ങളുടെ നടുക്കടലില്‍ നിന്ന് ആ കൊടുംബം പതിയെ കരപറ്റി.പണം കിട്ടുമ്പോള്‍ പല മനുഷ്യന്മാര്‍ക്കും ഉണ്ടാകുന്ന മാറ്റം അവനിലുംദൃശ്യമായി. സൈല്‍സ് വാഹനത്തില്‍ നിന്ന് മുതലാളി അറിയാതെ സാധങ്ങള്‍ പതിയെ കടത്തി വില്‍ക്കാന്‍ തുടങ്ങി.ദിനം പ്രതി മോഷണം തുടര്‍ന്നു.വളരെ പെട്ടന്ന് തന്നെ അവര്‍ അടുത്തുള്ള സ്ഥലങ്ങള്‍ വാങ്ങിക്കൂട്ടാന്‍ തുടങ്ങി.വീട് പൊളിച്ചു വലുതാക്കി . കുടുംബത്തിലെ പെണ്‍കുട്ടികളെ വലിയ കുടുംബങ്ങളിലെക്ക് കല്യാണം ചെയ്തുകൊടുത്തു. അവര്‍ സാമ്പത്തികമായി വളര്‍ന്നു,വാഹനം വാങ്ങി.ചുരുക്കത്തില്‍ അവര്‍ നാട്ടിലെ എന്ത് പരിപാടികള്‍ക്കും മാറ്റി നിര്‍ത്താനാകാത്ത ഒരു കുടുംബമായി പരിണമിച്ചു.ഗള്‍ഫില്‍ നിന്നും നാട്ടിലേക്ക്‌ അവധിക്ക്‌ വന്ന അവനു രാജകീയ സ്വീകരണമായിരുന്നു എല്ലായിടങ്ങളിലും. അവന്റെ വിവാഹം അതൊരു സംഭവമായിരുന്നു.കൂട്ടുകാരെല്ലാം വലിയ വലിയ കിടുംബങ്ങളിലെ ആളുകള്‍ !

സമ്പത്ത്‌ കൂടിയപ്പോള്‍ വീട്ടുകാരുടെ സ്വഭാവത്തിലും കാര്യമായ മാറ്റങ്ങള്‍ വന്നു.അയല്‍ക്കാരായ പാവപ്പെട്ടവരെ കണ്ടില്ലെന്നു നടിച്ചു.പലപ്പോഴും പുച്ഛത്തോടെയാണ് പാവങ്ങളെ നോക്കി കണ്ടത്‌. തങ്ങളേക്കാള്‍ അല്പം കുറഞ്ഞവരാനെങ്കില്‍ പരിഹാസത്തോടെ സംസാരിക്കാന്‍ തുടങ്ങി.സ്ത്രീകള്‍ അടക്കമുള്ള വീട്ടിലെ അംഗങ്ങള്‍ അഹങ്കാരത്തിന്റെയും അഹമ്ഭാവത്തിറെയും പ്രതീകങ്ങളായി മാറി. പക്ഷെ അവരെ എതിര്‍ത്തു ഒരക്ഷരം സംസാരിക്കാന്‍ പോലും പറ്റില്ല .കാരണം നാട്ടിലെ വലിയ പല ആളുകളും അവരുടെ പണം പറ്റുന്നവരായിരുന്നു.

കാലം വീണ്ടും മുമ്പോട്ട്‌ നീങ്ങി.എല്ലാ കള്ളന്മാരും ഒരു ദിനം പിടിക്കപ്പെടുമല്ലോ?അവരുടെ കാര്യത്തിലും അത് സംഭവിച്ചു.പക്ഷെ കയ്യോടെ പിടികൂടി മോഷ്ടിച്ച കൈ വെട്ടുന്നതിനു മുമ്പ് അവന്‍ നാട്ടിലേക്ക്‌ രക്ഷപ്പെട്ടു.പിന്നീട് പതിയെ കഷ്ടകാലം നിറഞ്ഞ കഴിഞ്ഞ കാലത്തിലേക്ക്‌ ഒരു തിരിച്ചു പോക്കായിരുന്നു. വലിയ കുടുംബങ്ങളില്‍ നിന്ന് വിഅഹം കഴിച്ചുകൊടുന്ന മരുമക്കള്‍ക്കും വീട്ടിലെ മറ്റു അംഗംങള്‍ക്കുമൊക്കെ ഇത് ഉള്‍ക്കൊള്ളാന്‍ ഏറെ പ്രയാസപ്പെടേണ്ടി വന്നു. പക്ഷെ ഓരോ ദിവസം കഴിയും തോറും പ്രാരാബ്ധങ്ങളുടെ പടുക്കുഴിലെക്ക് താണു പോകുകയായിരുന്നു അവര്‍. ഒരു സമയത്ത്‌ ദുരഭിമാനത്തിന്റെ ആള്‍രൂപമായിരുന്ന ഗൃഹ നാഥന്‍ രോഗങ്ങള്‍ മൂര്‍ച്ചിച്ചു മരണ ശയ്യയില്‍ കിടന്നു.വേണ്ടത്ര ചികിത്സ പോലും നല്‍കാനാകാതെ അയാള്‍ മരിച്ചു.നിത്യവൃത്തിക്ക്‌ പോലും വകയില്ലാതെ അലയുകയാണ് അവര്‍.എന്ത് തൊട്ടാലും നഷ്ട്ടത്തിന്റെ കഥ മാത്രം അവശേഷിച്ചു.വാങ്ങിക്കൂട്ടിയ സ്വത്തുക്കള്‍ എല്ലാം വിറ്റു,വീണ്ടും ഗള്‍ഫ്‌ അഭയം തേടി ,എവിടെയും ഒരു പുരോഗതിയും ഉണ്ടായില്ല. ജോലി ചെയ്യുന്നു എന്നല്ലാതെ സമ്പാദ്യം ഒന്നും കണ്ടില്ല.കല്യാണപ്രായം കഴിഞ്ഞ ചെറിയ സഹോദരിയെ കെട്ടിച്ചയക്കാന്‍ ഏറെ പാട് പെട്ടു.അവസാനം ഇരിപ്പിടം പണയപ്പെടുത്തി കല്യാണം ചെയ്തു കൊടുത്തു.എന്നും കണ്ണീരിന്റെ മാത്രം കഥകളാണ് അവര്‍ക്ക്‌ പറയാനുള്ളത്.

ഇപ്പോള്‍

അവര്‍ക്ക്‌ ആരുമില്ല.വേദനകള്‍ കേള്‍ക്കാന്‍ അയലത്ത് താമസിക്കുന്ന പാവങ്ങള്‍ മാത്രം.അന്ന് നല്ലകാലത്ത് കുടുംബം ചേര്‍ക്കാന്‍ ഒരു പാട് ആള്‍ക്കാര്‍ ഉണ്ടായിരുന്നു.ഇന്ന് കൂട്ടവും കുടുംബവുമില്ല.അവന്റെ കൂടെ സംസാരിക്കാനും ചിരിപ്പിക്കാനും ഉണ്ടായിരുന്ന കൂട്ടുകാര്‍ ഇപ്പോള്‍ എവിടെ ഉണ്ടെന്നു പോലും അറിയില്ല . കുടുംബ സദസ്സുകളില്‍ പങ്കെടുപ്പിക്കാനോ അഭിപ്രായം ആരായാനോ ആരും തന്നെ ഇല്ല.......പാഠം ഉള്‍ക്കൊണ്ടെങ്കില്‍ ദൈവം അവരെ രക്ഷപ്പെടുത്തട്ടെ.



ഒരിക്കലും പണം മനുഷ്യനെ നിയന്ത്രിക്കരുത്.പണത്തെ മനുഷ്യന്‍ നിയന്ത്രിക്കണം.കഴിക്കുന്ന ഭക്ഷണം അന്യന്റെ തൃപ്തിയില്ലത്ത മുതലാണെങ്കില്‍ നാശം തുടങ്ങി എന്ന് ഉറപ്പിക്കാം.നാല് കാശു കാണുമ്പോള്‍ താഴെ കിടയിലുല്ലവനെ ചവിട്ടി മെതിക്കുന്ന സ്വഭാവം കൊണ്ടെത്തിക്കുന്നത് തീരാ നഷ്ട്ടത്തിന്റെ പടുക്കുഴിയിലെക്കായിരിക്കും.
നോട്ടുകെട്ടുകള്‍ കാണുമ്പോള്‍ ഒരുത്തനെ തലയില്‍ ഏറ്റി നടക്കുന്നവര്‍ ആലോചിക്കുക-ചിലപ്പോള്‍ നോട്ടുകെട്ടുകള്‍ തലച്ചോറിനെ കളിമണ്‍ ആക്കി മാറ്റും.



cpmrfi@gmail.com

2009 നവംബർ 1, ഞായറാഴ്‌ച

ഉച്ച മയക്കത്തിലെ വിരുന്നുകാരിക്ക്‌





നമ്മള്‍ നിലാവുള്ള രാത്രിയില്‍ കണ്‍ ചിമ്മി,
കൂരിരുട്ടില്‍ പരസ്പരം തിരിച്ചരിഞ്ഞു.
ഇത് യാദൃശ്ചികങ്ങള്‍ക്കപ്പുറം.. വിധി
ഞാന്‍ ഞാനായത്‌ മിഴികളിലെ ശൂന്യതയായിരിക്കാം
നീ നീയായതും ആയിരിക്കാം അങ്ങനെ.
പക്ഷെ,
ഇന്ന് നമ്മള്‍ ആരെന്ന് കുറച്ചെങ്കിലും തിരിച്ചറിഞ്ഞു.
മിടിപ്പുകള്‍ കൊണ്ട് കവിത എഴുതുന്ന ഹൃദയം നമുക്കുണ്ട്.
തിരിച്ചറിവിന്റെ വിശ്വാസത്തിന്റെ പാരസ്പര്യത്തിന്റെ
ശീലുകള്‍ നമ്മെ ഇഴ ചേര്‍ക്കുന്നു.
'സ്നേഹം' എന്ന വാക്ക് ആശ്വാസത്തിനായി വിസ്മരിക്കാം
കാരണം,
നന്മ നിറഞ്ഞ മനസ്സോടെ നീ നല്ല യാത്രക്ക് ഒരുങ്ങുകയല്ലേ?
ധാരണകള്‍ ഒട്ടും പിഴക്കാന്‍ പാടില്ലല്ലോ?
പരശ്ശതം പ്രതിബന്ധങ്ങള്‍ സലാഘവം നേരിടാം നിനക്ക്
നീ അത്ര സമര്‍ത്ഥ
പിന്നെ എന്‍റെ പ്രാര്‍ഥനയും.
അറിയാതെ പലതും പറഞ്ഞു.
വേദനിച്ചെങ്കില്‍ അത് സ്നേഹമയമെന്നു എനിക്കുറപ്പുണ്ട്.
ക്ഷമിക്കാനായി പറയുന്നില്ല.
വിധി എത്ര യാദൃശ്ചികം അല്ലെ?
വിശ്വാസവും സ്നേഹവും നിറഞ്ഞ അക്ഷരങ്ങള്‍ക്ക്‌ ഞാന്‍ എപ്പോഴും കാതോര്‍ക്കും.

ഇനിയും
ഉച്ചമയക്കത്തിലെ വിരുന്നുകാരിയായെങ്കിലും നിന്നെ പ്രതീക്ഷിക്കും.
നല്ലൊരു നാളെയ്ക്കായി പ്രാര്‍ത്തിക്കുന്നു.

cpmrfi@gmail.com