2009 നവംബർ 10, ചൊവ്വാഴ്ച
ഭിക്ഷാടനം തൊഴിലാക്കുന്നവര്‍
മറ്റേത്‌ജോലിയെ പോലെയും ഭിക്ഷടനവും ഒരു തൊഴിലായി മാറിയിരിക്കുന്നു.മേനിയനക്കാതെയും വിയര്‍പ്പോഴുക്കതെയും പണം സമ്പാദിക്കാനുള്ള എളുപ്പ വഴികളില്‍ ഒന്നായി ഭിക്ഷാടനത്തെ ജനങ്ങള്‍ സ്വീകരിക്കുന്ന കാഴ്ച്ചയാണ് കാണുന്നത്.ഭാഷയും മതവും ഒന്നും ഭിക്ഷാടനത്തിന് മുമ്പില്‍ പ്രശ്നമല്ല. എല്ലാ ഇടങ്ങളിലും ഇതൊരു സാമൂഹ്യ വിരുദ്ധ പ്രതിഭാസമായി നിലനില്‍ക്കുന്നു എന്ന് വേണം പറയാന്‍.കേരളത്തില്‍ മാത്രമല്ല കേരളത്തിനു പുറത്തും ഭിക്ഷാടനം നന്നായി നടക്കുന്നുണ്ട്.ഓരോ പ്രദേശത്തിന് അനുയോജ്യമായ സാഹചര്യങ്ങള്‍ സൃഷ്ടിച്ചു കൊണ്ടാണ് ഭിക്ഷാടനം നടത്തുന്നത് എന്ന് മാത്രം.ഷാര്‍ജയിലെ ഒരു ഹോട്ടലിനു മുമ്പില്‍ ഒരു കാര്‍ വന്നു നിര്‍ത്തി.അതില്‍ നിന്ന് ഒരു ഇട വയസ്സന്‍ ഇറങ്ങി ഹൊട്ടെലിനു മുമ്പിലുള്ള ആളുകളോടായി പറഞ്ഞു'ഞാന്‍ ഒമാനില്‍ നിന്ന് വരികയാണ് ,എന്‍റെ മക്കള്‍ വണ്ടിയിലുണ്ട്,എന്‍റെ പേഴ്സ് പോക്കറ്റടിച്ചു ,മക്കള്‍ പട്ടിണിയാണ്' ആളുകള്‍ കാറിലേക്ക് നോക്കിയപ്പോള്‍ ഗ്ലാസ്സിന്റെ ഉള്ളില്‍ നിന്ന് കൈ കൊണ്ട് അസ്വസ്ഥത പ്രകടിപ്പിച്ചു കൊണ്ട് കുറെ ചെറിയ കുട്ടികള്‍ ,ആരുടേയും ഹൃദയം അലിയുന്ന കാഴ്ച്ച !കണ്ടു നിന്നവര്‍ എല്ലാവരും പണം കൊടുത്തു.പിറ്റേ ദിവസം ഷാര്‍ജ പോലിസ് പിടികൂടിയപ്പോഴാണ് പൈസ കൊടുത്തവര്‍ യാഥാര്‍ത്ഥ്യം മനസ്സിലാക്കുന്നത്. പറഞ്ഞു വരുന്നത് ഓരോ നാടിനും യോചിച്ച യാചന രീതി സ്വീകരിക്കുന്നു എന്ന കാര്യമാണ്.
കേരളത്തില്‍ ഓരോ പ്രദേശത്തിനും അവിടെ ഉള്ള ഭൂരിപക്ഷം ജനങ്ങളുടെ മതവും വര്‍ഗ്ഗവും നോക്കിയാണ് യാചകര്‍ വേഷം കെട്ടുന്നത്.മുസ്ലിം വിശ്വാസികള്‍ കൂടുതലുള്ള ഇടങ്ങളില്‍ സൂഫി ഫക്കീരുകലായി ഭിക്ഷാടനത്തിന് വേഷം കെട്ടുമ്പോള്‍ ഹിന്ദുക്കളും ക്രിസ്ത്യാനികളും കൂടുതലുള്ള മേഖലയില്‍ അത്തരം വേഷങ്ങള്‍ കെട്ടുന്നു.വ്യത്യസ്ത ജന വിഭാഗങ്ങള്‍ ഒത്തു കൂടുന്ന വലിയ നഗരങ്ങളില്‍ അംഗ വൈകല്യ മുള്ള വേഷങ്ങളാണ് സ്വീകരിക്കുന്നത് ,നേരത്തെ രണ്ടു കാലിനും സ്വാധീനമില്ല എന്ന വ്യാജേന വര്‍ഷങ്ങളോളം ഒരു നഗരത്തില്‍ ഭിക്ഷാടനം നടത്തിയ ഒരുത്തനെ മറ്റൊരു നഗരത്തിലെ സിനിമ ടാക്കീസില്‍ വെച്ചു ഒരാള്‍ കാണാന്‍ ഇട വന്നു,പിന്നീട് പിരിവിനു വന്നപ്പോള്‍ കാലിന്റെ കണ്ണിക്ക് ആഞ്ഞൊരു ചവിട്ടു കൊടുത്തപ്പോള്‍ എണീറ്റ് ഓടിയെത്രേ.ഇത്തരം സംഭവങ്ങള്‍ എമ്പാടും നടക്കുന്നുണ്ട്.
മലബാര്‍ മേഖലയില്‍ യാചകര്‍ പൊതുവേ കൂടുതലാണ് ,മറ്റൊന്നുമല്ല കാരണം ,കൂടുതല്‍ പ്രവാസികള്‍ ഉള്ളത് കൊണ്ട്,ഗള്‍ഫില്‍ ഉള്ളവരുടെ ഭാര്യമാര്‍ യാചകര്‍ക്ക് പണവും ഭക്ഷണവും നന്നായി കൊടുക്കും,കൂടുതല്‍ അന്വേഷണം നടത്തുക ഇല്ല താനും.ഇതിന്‍റെ പ്രത്യാഖാതങ്ങളായി മോഷണവും പിടിച്ചു പറിയും നന്നായി നടക്കുന്നുണ്ട് എന്നതും ഇതിനോട് കൂട്ടി വായിക്കണം
ഇത്രയധികം ആളുകള്‍ ഈ മേഖലയിലേക്ക് ആകര്‍ഷിക്കപ്പെടുന്നത് എങ്ങനെയാണ്? കിട്ടുന്ന വരുമാനം തന്നെയാണ് കാരണം, പിന്നെ പാരമ്പര്യമായി തൊഴില്‍ സ്വീകരിക്കുന്നവരും ഏറെയാണ്,യാചകര്‍ ചെറിയ മക്കളെയും കൂടെ കൂട്ടുന്നത് സാധാരണമല്ലോ, അച്ഛന്റെ അല്ലെങ്കില്‍ അമ്മയുടെ ജോലി കണ്ടു മക്കളും പഠിക്കുന്നു .അന്യ സംസ്ഥാനങ്ങളില്‍ നിന്ന് ഭിക്ഷാടനം തൊഴിലാക്കി എത്തുന്നവരില്‍ നല്ലൊരു പങ്കും പണം ധാരാളം കിട്ടും എന്ന കേട്ടറിവ് കൊണ്ടാണ്.
ഇവരുടെ ജീവിതമാണ് ഏറെ രസകരം ,രാവിലെ മുതല്‍ വൈകുന്നേരം വരെ തെണ്ടി നടക്കുന്ന പല യാചകരും അന്തിയുറങ്ങുന്നത് ബഹു മുഖ സൌകര്യങ്ങളുള്ള ലോഡ്ജുകളിലാണ് .ടി വി ,വാഷിംഗ് മഷിന്‍, ഫ്രിഡ്ജ് തുടങ്ങിയ ആര്‍ഭാട, ആടംഭര വസ്തുക്കളെല്ലാം ഇവരുടേത് സ്വന്തമായി ഉണ്ട് .കൂടാതെ പലിശക്ക് പണം കൊടുക്കുന്ന ഏര്‍പ്പാട് മുതല്‍ ഗുണ്ടാ മാഫിയ വരെ യാചകര്‍ക്കൊപ്പം ഉണ്ട് എന്നത് വിസ്മയിപ്പിക്കുന്ന യാഥാര്‍ത്ഥ്യം തന്നെയാണ്.
വിമാനത്തില്‍ കയറാന്‍ ആശിച്ച് ഒരു യാചകന്‍ കോഴിക്കോട് എയര്‍പോര്‍ട്ടിനു സമീപമുള്ള ഒരു ലോഡ്ജില്‍ ഒരു ദിവസം താമസിച്ചു പിറ്റേ ദിവസം നെടുംബാശേരിയിലെക്ക് പ്ലെയിന്‍ കയറി തന്റെ പറക്കാനുള്ള മോഹം തീര്‍ത്ത സംഭവം മുമ്പ് പത്രത്തില്‍ വന്നിരുന്നു.
ഔദ്യകികമല്ലെന്കിലും ഭിക്ഷാടനം ഒരു സംഘ തൊഴിലായി മാറിയിട്ടുണ്ട്,ഒരു നേതാവും കുറെ അണികളും ഓരോ സംഘത്തിലും ഉണ്ട്.ഓരോ സ്ഥലങ്ങളില്‍ എപ്പോ എങ്ങനെ ജോലി ചെയ്യണം എന്ന് സമയ ബന്ധിതമായി വിവരങ്ങള്‍ കൈമാറാനുള്ള എല്ലാ സൌകര്യങ്ങളും ഇവര്‍ക്കുണ്ട് എന്നതും ശ്രദ്ധേയമാണ്.മൊബൈല്‍ ഫോണ്‍ ഇല്ലാത്ത ഭിക്ഷാടകര്‍ നന്നേ കുറവാണ്.ബസുകളിലും പ്രധാന പട്ടണങ്ങളിലും ഭിക്ഷാടനം നടത്തുന്ന കുട്ടികളും സ്ത്രീകളും അടങ്ങുന്ന ഭൂരിപക്ഷം യാച്ചകരുടെയും വരുമാനത്തിന്റെ നല്ലൊരു പങ്കു യാചക ലീടര്‍മാര്‍ക്ക് ആണ് .സ്ത്രീകളെയും കുട്ടിഅകളെയും ഉപയോഗിച്ചു പ്രകൃതി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും സംഘങ്ങള്‍ നേതൃത്ത്വം നല്‍കുന്നുണ്ട്.മോഷണവും പിടിച്ചു പറിയും നടത്തുന്നതോ അല്ലെങ്കില്‍ അതിനു സഹായിക്കുന്നതോ പലയിടങ്ങളിലും ഇത്തരക്കാര്‍ തന്നെയാണ്.
നഗരങ്ങളില്‍ വൈകുന്നേരം ആകുന്നതോടെ മദ്യപിച്ചു ലക്കു കെട്ട യാചകരെയാണ് കാണാന്‍ കഴിയുന്നത്.ഗ്രാമങ്ങളെയും നഗരങ്ങളെയും ഒരേ പോലെ പിടി മുറുക്കിയിരിക്കുന്ന ഭിക്ഷാടകര്‍ പ്രദേശങ്ങളിലെ മിക്ക സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളുമായും നേരിട്ടോ അല്ലാതെയോ ബന്ധം ഉണ്ട് എന്നത് സത്യമാണ്,ഇത്തരക്കാരെ ചോദ്യം ചെയ്യുക വഴി പല കേസുകളും തുംപുണ്ടാക്കാനാകും.
നിയമ പാലകരും ജനങ്ങളും ജാഗ്രത കാണിക്കേണ്ടതുണ്ട്.ഒപ്പം ഭിക്ഷാടനം എന്ന സാമൂഹ്യ തിന്മക്കെതിരെ ഒന്നിക്കുകയും വേണം.
cpmrfi@gmail.com
www.rafichungam.blogspot.com
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ